യുവ താരം ദുൽകർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം കഴിഞ്ഞ വ്യാഴാഴ്ച ആണ് റിലീസ് ചെയ്തത്. നവാഗതനായ ബി സി നൗഫൽ ഒരുക്കിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. ബോക്സ് ഓഫീസിലും മികച്ച രീതിയിൽ ആണ് ഈ ചിത്രം മുന്നേറുന്നത്. കേരളത്തിന് പുറമെ ഗൾഫിലും ഈ ചിത്രം റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവര പ്രകാരം ഈ ചിത്രം ആദ്യ അഞ്ചു ദിനം കൊണ്ട് നേടിയ ഗ്രോസ് കളക്ഷൻ 12 കോടി രൂപയ്ക്കു മുകളിൽ ആണ്. ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു മലയാള ചിത്രവുമായി എത്തിയ ദുൽകർ സൽമാൻ വിജയം നേടുന്നത് ആരാധകർക്കും ആവേശമായിട്ടുണ്ട്. ആരാധകരെ ഏറെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായി തന്നെയാണ് ഒരു യമണ്ടൻ പ്രേമകഥ ഒരുക്കിയിരിക്കുന്നത്.
അവർക്കൊപ്പം കുടുംബ പ്രേക്ഷകരെയും രസിപ്പിക്കുന്ന ഘടകങ്ങൾ ഈ കോമഡി എന്റെർറ്റൈനെറിൽ ഉണ്ട്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ എന്നിവർ ചേർന്നു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, സുരാജ് വെഞ്ഞാറമൂട്, ലെന, ദിലീഷ് പോത്തൻ, സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, സംയുത മേനോൻ എന്നിവരാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് പി സുകുമാർ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.