[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

വമ്പൻ ബോക്സ് ഓഫീസ് പ്രകടനവുമായി ന്നാ താൻ കേസ് കൊട്; 5 ദിവസം കൊണ്ട് 25 കോടി

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് വമ്പൻ വിജയം നേടിയുള്ള കുതിപ്പ് തുടരുകയാണ്. കേരളത്തിലുടനീളമുള്ള സ്‌ക്രീനുകളിൽ ജനത്തിരക്ക് കാരണം കൂടുതൽ ഷോകളാണ് കൂട്ടിച്ചേർക്കുന്നത്. ടിക്കറ്റിനു വേണ്ടി സിനിമാ പ്രേമികൾ പരക്കം പായുന്ന അവസ്ഥ സൃഷ്ട്ടിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇതിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഇതിനോടകം ഈ ചിത്രം ആകെ നേടിയത് ഇരുപത്തിയഞ്ചു കോടിയോളമാണെന്നാണ് അവർ അവകാശപ്പെടുന്നത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയത്തിലേക്കാണ് ഈ ചിത്രം കുതിച്ചു കൊണ്ടിരിക്കുന്നത്. നാൽപതു കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും വലിയ ഹിറ്റ്.

ന്നാ താൻ കേസ് കൊട് എന്ന ചിത്രം ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ റിലീസ് ചെയ്യാൻ പോകുന്നതേ ഉള്ളുവെന്നതിനാൽത്തന്നെ, വലിയ കളക്ഷനാണ് ഈ ചിത്രം വിദേശ മാർക്കറ്റിൽ നിന്നും പ്രതീക്ഷിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം വളരെ കാലിക പ്രസക്തമായ ഒരു വിഷയം കൂടിയാണ് ചർച്ച ചെയ്യുന്നത്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനെ കൂടാതെ, പി പി കുഞ്ഞികൃഷ്ണൻ, ഗായത്രി ശങ്കർ, രാജേഷ് മാധവൻ എന്നിവരും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണിത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

24 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.