കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് വമ്പൻ വിജയം നേടിയുള്ള കുതിപ്പ് തുടരുകയാണ്. കേരളത്തിലുടനീളമുള്ള സ്‌ക്രീനുകളിൽ ജനത്തിരക്ക് കാരണം കൂടുതൽ ഷോകളാണ് കൂട്ടിച്ചേർക്കുന്നത്. ടിക്കറ്റിനു വേണ്ടി സിനിമാ പ്രേമികൾ പരക്കം പായുന്ന അവസ്ഥ സൃഷ്ട്ടിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇതിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഇതിനോടകം ഈ ചിത്രം ആകെ നേടിയത് ഇരുപത്തിയഞ്ചു കോടിയോളമാണെന്നാണ് അവർ അവകാശപ്പെടുന്നത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയത്തിലേക്കാണ് ഈ ചിത്രം കുതിച്ചു കൊണ്ടിരിക്കുന്നത്. നാൽപതു കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും വലിയ ഹിറ്റ്.
ന്നാ താൻ കേസ് കൊട് എന്ന ചിത്രം ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ റിലീസ് ചെയ്യാൻ പോകുന്നതേ ഉള്ളുവെന്നതിനാൽത്തന്നെ, വലിയ കളക്ഷനാണ് ഈ ചിത്രം വിദേശ മാർക്കറ്റിൽ നിന്നും പ്രതീക്ഷിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം വളരെ കാലിക പ്രസക്തമായ ഒരു വിഷയം കൂടിയാണ് ചർച്ച ചെയ്യുന്നത്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനെ കൂടാതെ, പി പി കുഞ്ഞികൃഷ്ണൻ, ഗായത്രി ശങ്കർ, രാജേഷ് മാധവൻ എന്നിവരും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണിത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.