മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ ബോക്സ് ഓഫീസിൽ ശ്കതമായ തിരിച്ചു വരവ് കാഴ്ചവെക്കുന്നതാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കളക്ഷനാണ് ന്നാ താൻ കേസ് കൊട് എന്ന പുതിയ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ നേടിയെടുത്തത്. ഇന്നലെ റിലീസ് ചെയ്ത ഈ ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയ ഗ്രോസ് ഒരു കോടി മുപ്പത് ലക്ഷം രൂപയാണെന്നു ഫോറം റീൽസ് അടക്കമുള്ള കേരളത്തിലെ വിശ്വസനീയ ട്രാക്കിംഗ് ഫോറംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനു മുൻപ് അഞ്ചാം പാതിരാ എന്ന മിഥുൻ മാനുവൽ തോമസ് ചിത്രത്തിലൂടെയാണ് ആദ്യ ദിനം ഒരു കോടിക്ക് മുകളിലുള്ള ഓപ്പണിങ് ഡേ കളക്ഷൻ കുഞ്ചാക്കോ ബോബൻ നേടിയത്. ഒരു കോടി പത്ത് ലക്ഷത്തിനു മുകളിലാണ് ആ ചിത്രം ആദ്യ ദിനം നേടിയെടുത്തത്. നായാട്ട്, ഭീമന്റെ വഴി, പട എന്നീ കഴിഞ്ഞ മൂന്നു കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടിയിരുന്നെങ്കിലും ബോക്സ് ഓഫീസിൽ വമ്പൻ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല.
അത് കൊണ്ട് തന്നെ ന്നാ താൻ കേസ് കൊട് നേടുന്ന മഹാവിജയം വലിയ ഊർജ്ജമാണ് കുഞ്ചാക്കോ ബോബനെന്ന താരത്തിന് നൽകുന്നത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളൊന്നായി ഈ ചിത്രം മാറുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന ട്രേഡ് റിപ്പോർട്ടുകൾ പറയുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രത്തിൽ നടനെന്ന നിലയിലും തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കുഞ്ചാക്കോ ബോബൻ കാഴ്ച വെച്ചിരിക്കുന്നത്. കൊഴുമ്മൽ രാജീവനെന്ന ചാക്കോച്ചൻ കഥാപാത്രം ഇപ്പോൾ ഏവരുടേയുമിടയിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞു. രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.