മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ നേര് മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നാലാം വാരത്തിലേക്ക് പ്രവേശിച്ചപ്പോഴും കേരളത്തിലെ 160 ഓളം സ്‌ക്രീനുകളിൽ തുടരുന്ന ഈ ചിത്രം ഇതിനോടകം 85 കോടിയുടെ ആഗോള ഗ്രോസ് ആണ് നേടിയത്. 2018 , പുലി മുരുകൻ, ലൂസിഫർ എന്നിവ കഴിഞ്ഞാൽ ഏറ്റവും വലിയ ആഗോള ഗ്രോസ് നേടിയ മലയാള ചിത്രമായി നേര് മാറിക്കഴിഞ്ഞു. ആർഡിക്സ്, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങളെയാണ് നേര് മറികടന്നത്. 46 കോടിയോളം കേരളാ ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് അഞ്ചര കോടിയും പിന്നിട്ടാണ് മുന്നോട്ട് നീങ്ങുന്നത്. വിദേശത്ത് നിന്ന് 4 മില്യൺ ഡോളർ എന്ന കളക്ഷൻ മാർക്കിലേക്ക് കുതിക്കുന്ന നേരിന്, ഇതിനോടകം 33 കോടിയോളമാണ് വിദേശ കളക്ഷനായി ലഭിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആകെ മൊത്തമുള്ള നേരിന്റെ ബിസിനസ്സ് 100 കോടി പിന്നിട്ടു കഴിഞ്ഞു.
സാറ്റലൈറ്റ് അവകാശം, ഒറ്റിറ്റി അവകാശം, മറ്റ് അവകാശങ്ങൾ എന്നിവയുടെ വില്പനയിലൂടെ ലഭിച്ച വരുമാനവും കൂടി ചേർത്താണ് നേര് 100 കോടിയുടെ ആഗോള വരുമാനം എന്ന നേട്ടത്തിൽ തൊട്ടത്. 140 കോടിയോളം ആഗോള തീയേറ്റർ ഗ്രോസ് നേടിയ പുലി മുരുകൻ, 128 കോടിയോളം ഗ്രോസ് നേടിയ ലൂസിഫർ എന്നിവയാണ് തീയേറ്റർ കളക്ഷനിൽ 100 കോടി പിന്നിട്ട മോഹൻലാൽ ചിത്രങ്ങൾ. നേര് കൂടാതെ ആഗോള ബിസിനസായി 100 കോടിയോളം നേടിയ മറ്റ് മലയാള ചിത്രങ്ങൾ ഭീഷ്മ പർവ്വം, ആർഡിഎക്സ്, കുറുപ്പ്, കണ്ണൂർ സ്‌ക്വാഡ്, എന്നിവയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. നൂറ് കോടിയുടെ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങളിൽ ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രമെന്ന ബഹുമതിയും നേരിനാണ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ 2018 (89 കോടി), പുലിമുരുകൻ (86 കോടി), ലൂസിഫർ (66 കോടി), ആർഡിഎക്സ് (52 കോടി) എന്നിവ കഴിഞ്ഞാൽ നിലവിൽ 46 കോടി നേടി അഞ്ചാം സ്ഥാനത്താണ് ഈ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.