മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രം ഇപ്പോൾ മികച്ച വിജയം നേടിയാണ് മുന്നേറുന്നത്. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം തൊട്ട് മികച്ച ബോക്സ് ഓഫിസ് പ്രകടനം നടത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ വീക്കെൻഡ് കേരളാ കളക്ഷൻ പുറത്ത് വന്നുകഴിഞ്ഞു. ആദ്യ വീക്കെൻഡിൽ റോഷാക്ക് നേടിയ കേരളാ കളക്ഷൻ ഒൻപത് കോടിക്ക് മുകളിലാണ്. ആദ്യ ദിനം രണ്ട് കോടി അറുപത് ലക്ഷം നേടിയ ഈ ചിത്രം രണ്ടാം ദിനം മൂന്ന് കോടി പത്ത് ലക്ഷവും മൂന്നാം ദിനം മൂന്ന് കോടി മുപ്പത് ലക്ഷവുമാണ് കേരളത്തിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ. ആദ്യ വീക്കെൻഡിൽ നിന്ന് ഈ ചിത്രം നേടിയ കേരളാ ഷെയർ നാല് കോടി പതിനാറ് ലക്ഷം രൂപയാണ്. റസ്റ്റ് ഓഫ് ഇന്ത്യ, ഓവർസീസ് മാർക്കറ്റിൽ നിന്നു കൂടെയുള്ള കളക്ഷൻ പരിശോദിച്ചാൽ ഏകദേശം പതിനെട്ട് മുതൽ ഇരുപത് കോടിയോളം ആഗോള ഗ്രോസ് ഈ ചിത്രം നേടിയിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തുടക്കം മുതൽ തന്നെ പ്രേക്ഷകരെ മിസ്റ്ററി നിറഞ്ഞ ഒരന്തരീക്ഷത്തിലേക്കു കൂട്ടികൊണ്ടു പോവുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം യുവ പ്രേക്ഷകരെ ഏറെയാകര്ഷിക്കുന്നുണ്ട്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൾ ആണ് രചിച്ചിരിക്കുന്നത്. താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ചിത്രമാണ് റോഷാക്ക്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.