75 കോടി കടന്ന് കണ്ണൂർ സ്‌ക്വാഡ്; മെഗാസ്റ്റാറിന്റെ മെഗാഹിറ്റ്; കളക്ഷൻ റിപ്പോർട്ട് ഇതാ.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്സ് ഓഫീസിൽ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ, ആഗോള തലത്തിൽ നിന്ന് 75 കോടിയോളമാണ് കണ്ണൂർ സ്‌ക്വാഡ് നേടിയ ഗ്രോസ് കളക്ഷൻ. ഇനി മമ്മൂട്ടി ആരാധകർ ഉറ്റു നോക്കുന്നത് 85 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തെ മറികടന്ന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റായി മാറാൻ കണ്ണൂർ സ്‌ക്വാഡിന് കഴിയുമോ എന്നതാണ്. കേരളത്തിൽ നിന്ന് 37 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും നേടിയത് അഞ്ചര കോടിയോളമാണ്.
വിദേശത്ത് നിന്നും 32 കോടിക്ക് മുകളിൽ നേടിയ കണ്ണൂർ സ്‌ക്വാഡ് ആ കണക്കിലും ഭീഷ്മ പർവ്വം കഴിഞ്ഞാൽ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഓവർസീസ് ഗ്രോസറാണ്. ഗൾഫിൽ നിന്നും ഇതിനോടകം 26 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയെടുത്തത്. 2018 (175 കോടി), ആർഡിക്സ് (84 കോടി) എന്നിവ കഴിഞ്ഞാൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം കൂടിയാണ് ഇപ്പോൾ കണ്ണൂർ സ്‌ക്വാഡ്. മലയാളത്തിലെ ടോപ് 10 ഗ്രോസിങ് ചിത്രങ്ങളുടെ ലിസ്റ്റിൽ 2018 , പുലി മുരുകൻ, ലൂസിഫർ, ഭീഷ്മ പർവ്വം, ആർഡിഎക്സ്, കുറുപ്പ്, എന്നിവ കഴിഞ്ഞു എട്ടാം സ്ഥാനത്ത് നിൽക്കുന്നതും കണ്ണൂർ സ്‌ക്വാഡ് ആണ്. നിവിൻ പോളി ചിത്രമായ പ്രേമത്തെയാണ് കണ്ണൂർ സ്‌ക്വാഡ് ഈ ലിസ്റ്റിൽ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളിയത്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.