മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ ആണ് നേടുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രമുഖ ട്രേഡ് അനലിസ്റ് ശ്രീധർ പിള്ള പറയുന്നത് മാമാങ്കം 4 ദിവസം കൊണ്ട് വേൾഡ് വൈഡ് കളക്ഷൻ ആയി നേടിയത് 60 കോടി രൂപ ആണെന്നാണ്. ശ്രീധർ പിള്ള ട്വീറ്റ് ചെയ്ത ആ കളക്ഷൻ റിപ്പോർട്ട് നിർമ്മാതാവ് വേണുപ്പിള്ളിയുടെ ഫേസ്ബുക് പേജിലൂടെ ഷെയർ ചെയ്തിട്ടും ഉണ്ട്. വിവിധ മാർക്കറ്റുകളിൽ നിന്ന് ഈ ചിത്രം നേടിയ കളക്ഷന്റെ ബ്രേക്ക് അപ് ലഭ്യമല്ല. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം അന്പത്തിയഞ്ചു കോടി രൂപ മുതൽ മുടക്കി ആണ് നിർമ്മിച്ചിരിക്കുന്നത്.
കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം തമിഴ്, മലയാളം, ഹിന്ദി, തെലുങ്കു ഭാഷകളിൽ ആയാണ് റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വലിയ താര നിരയാണ് അണിനിരന്നിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, അനു സിതാര, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, ഇനിയ, കനിഹ, മണിക്കുട്ടൻ, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്‌ണ, മണികണ്ഠൻ ആചാരി എന്നീ കലാകാരന്മാരും അഭിനയിച്ച ഈ ചിത്രം മാമാങ്കത്തിന്റെ ചരിത്രമാണ് പറയുന്നത്. വമ്പൻ സംഘട്ടനവും കിടിലൻ ഡയലോഗുകളും മികച്ച അഭിനയ മുഹൂർത്തങ്ങളും കോർത്തിണക്കി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവും റിലീസും ആണ് മാമാങ്കം. മമ്മൂട്ടിയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾക്ക് വലിയ കയ്യടിയാണ് ഇപ്പോൾ തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.