തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് സർക്കാരു വാരി പാട്ട. കീർത്തി സുരേഷ് നായികാ വേഷം ചെയ്ത ഈ ചിത്രം ഈ കഴിഞ്ഞ മെയ് പന്ത്രണ്ടിനാണു റിലീസ് ചെയ്തത്. സമ്മിശ്ര പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയതെങ്കിലും മഹേഷ് ബാബുവിന്റെ വമ്പൻ താരമൂല്യം ഈ ചിത്രത്തിന്റെ രക്ഷക്കെത്തി. ബോക്സ് ഓഫീസിൽ കോടികൾ വാരിയ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. 50-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആഗോളതലത്തിൽ ഒരു വമ്പൻ ഹിറ്റ് കൂടി മഹേഷ് ബാബു ഇതിലൂടെ നേടിയെടുത്തു കഴിഞ്ഞു. ഇതിനോടകം 230 കോടി രൂപയാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. ഈ അടുത്തിടയാണ് ഈ ചിത്രം ആമസോൺ പ്രൈം റിലീസായി ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചത്. എന്നിട്ടും ഈ ചിത്രത്തിന് തിയേറ്റർ പ്രേക്ഷകരെ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രശസ്ത സംവിധായകൻ പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന സർക്കാരു വാരി പാട്ട, മൈത്രി മൂവി മേക്കേഴ്‌സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. വെണ്ണല കിഷോർ, സുബ്ബരാജു, സമുദ്രക്കനി എന്നിവരുമഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഒരു പക്കാ കൊമേർഷ്യൽ ആക്ഷൻ എന്റർടൈനറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരനായ തമൻ എസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആര്‍ മാധിയാണ്. മാര്‍ത്താണ്ഡ് കെ വെങ്കിടേശ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.