മോഹൻലാൽ ചിത്രമായ ലൂസിഫർ ഗംഭീര കളക്ഷൻ നേടി നാലാം വാരത്തിലേക്കു പ്രവേശിച്ചു. ഇരുപത്തിയൊന്നു ദിവസം കഴിയുമ്പോൾ ഈ ചിത്രം ലോകമെമ്പാടു നിന്നും നേടിയിരിക്കുന്നത് 120 കോടിക്കും മുകളിൽ ഉള്ള കളക്ഷൻ ആണ്. കളക്ഷന് ഒപ്പം ഈ ചിത്രം നടത്തിയ മറ്റു ബിസിനസ്സുകൾ കൂടി ചേർത്ത് ലൂസിഫർ ഇതിനോടകം ടോട്ടൽ ബിസിനസ്സ് ആയി 150 കോടി രൂപ നേടി കഴിഞ്ഞു എന്ന് ആശീർവാദ് സിനിമാസ് ഒഫീഷ്യൽ ആയി തന്നെ അറിയിച്ചു . കേരളത്തിൽ നിന്ന് 21 ദിവസം കൊണ്ട് അറുപതു കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ ഈ ചിത്രം നേടി കഴിഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 10 കോടി രൂപയ്ക്കു മുകളിൽ നേടിയ ഈ ചിത്രം ഓവർസീസ് മാർക്കറ്റിൽ നിന്നും അമ്പതു കോടി രൂപയുടെ അടുത്ത് ഗ്രോസ് നേടി കഴിഞ്ഞു. കേരളം ഒഴിച്ച് മലയാള സിനിമയുടെ ബാക്കിയെല്ലാ മാർക്കറ്റിലും ലൂസിഫർ ആണ് ഇപ്പോൾ ഒന്നാമൻ. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ ആദ്യമായി 10 കോടി കളക്ഷൻ നേടുന്ന മലയാള ചിത്രമായ ലൂസിഫർ തമിഴ് നാട്ടിലും ഏറ്റവും വലിയ മലയാള ഗ്രോസ്സർ ആവും എന്നുറപ്പായി കഴിഞ്ഞു.
2 കോടി രൂപ തമിഴ് നാട്ടിൽ നേടിയ പ്രേമത്തിന്റെ കളക്ഷൻ ലൂസിഫർ ഇന്ന് മറികടക്കും എന്നാണ് സൂചന. ലൂസിഫറിന് മുന്നിൽ ഒരു മഹാമേരു പോലെ നിൽക്കുന്നത് കേരളത്തിലെ പുലി മുരുകന്റെ കളക്ഷൻ മാത്രമാണ്. 86 കോടിക്ക് മുകളിൽ ആണ് പുലി മുരുകന്റെ കേരളാ കളക്ഷൻ. ഏതായാലും ഇനിയും 25 കോടിയോളം കേരളത്തിൽ നിന്ന് ലൂസിഫർ നേടുമോ എന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് സിനിമാ പ്രേമികൾ. ഇപ്പോൾ വർക്കിങ് ഡേയ്‌സിൽ പോലും നന്നായി പോകുന്ന ഈ ചിത്രം വീക്കെൻഡിൽ നേടുന്നത് ഗംഭീര കളക്ഷൻ ആണ്. ഏതായാലും മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ടു വിജയങ്ങളും തന്റെ പേരിലാക്കി മോഹൻലാൽ കുതിക്കുകയാണ് എന്ന് തന്നെ പറയാം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.