മോളിവുഡ് എന്നാൽ മോഹൻലാൽവുഡ് ആണെന്നു ആരാധകരും സിനിമാ പ്രേമികളും പറയാറുണ്ട്. മലയാളത്തിന് പുറത്തുള്ള സിനിമാ ഇൻഡസ്ട്രികളിൽ നിന്നുള്ളവർ പോലും പലപ്പോഴും ഈ വാക്കുകൾ ശെരി വെക്കുന്നതിന് കാരണം മലയാള സിനിമയുടെ ബോക്സ് ഓഫീസ് സാദ്ധ്യതകൾ എന്നും വലുതാക്കുന്നതും നമ്മുക്ക് കാണിച്ചു തരുന്നതും മോഹൻലാൽ ചിത്രങ്ങൾ ആയതു കൊണ്ടാണ്. ദൃശ്യവും പുലി മുരുകനുമെല്ലാം നമ്മുക്കത് കാണിച്ചു തന്നിട്ടുണ്ട്. ആദ്യം ദിനം നെഗറ്റീവ് റിപ്പോർട് കിട്ടിയ ഒടിയൻ പോലും അമ്പതു കോടി ക്ലബ്ബിലെത്തിച്ച മോഹൻലാലിൻറെ താരമൂല്യം നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണെന്നു വേണം പറയാൻ. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ലൂസിഫറിലൂടെയും ബോക്സ് ഓഫീസ് ചരിത്രം ഒരുക്കുകയാണ് മോഹൻലാൽ.
ഏറ്റവും വേഗത്തിൽ അമ്പതു കോടി ക്ലബ്ബിൽ എത്തുന്ന മലയാള ചിത്രമായാണ് ലൂസിഫർ മാറിയത്. നാല് ദിവസം കൊണ്ട് ലൂസിഫർ വേൾഡ് വൈഡ് കളക്ഷൻ ആയി നേടിയത് 54 കോടിയിൽ അധികം രൂപയാണ്. കേരളത്തിൽ നിന്ന് നാല് ദിവസം കൊണ്ട് 22 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം ഗൾഫിൽ നിന്ന് അതുപോലെ തന്നെ 22 കോടിക്ക് മുകളിൽ കൊയ്തെടുത്തു. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് അഞ്ചു കോടിയോളം നേടിയ ഈ ചിത്രം റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്നും അഞ്ചു കോടിയോളം കൊയ്തെടുത്തു. ഇതിൽ അമേരിക്കൻ ഗ്രോസ് ഓൾ ടൈം റെക്കോർഡും ആണ്. കേരളാ വീക്കെൻഡ് ഗ്രോസും , ഗൾഫ് വീക്കെൻഡ് ഗ്രോസും മലയാളത്തിലെ പുതിയ റെക്കോർഡ് ആണ്. ഇത് കൂടാതെ ബാംഗ്ലൂർ പോലെയുള്ള നഗരങ്ങളിലും ലൂസിഫർ പുതിയ റെക്കോർഡ് എഴുതി ചേർത്ത് കഴിഞ്ഞു.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ തോമസ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ജിതിൻ ലാൽ. കഴിഞ്ഞ വർഷം…
This website uses cookies.