അതെ, ഈ കുതിപ്പ് ചരിത്രത്തിലേക്ക് ആണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചരിത്ര മുഹൂർത്തങ്ങൾ സൃഷ്ടിച്ചിട്ടുള്ള മോഹൻലാൽ എന്ന താര സൂര്യൻ വീണ്ടും മലയാള സിനിമയെ വേറെ തലത്തിലേക്ക് ആണ് കൊണ്ട് പോകുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലൂസിഫർ ഇപ്പോൾ തന്നെ മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഗ്രോസ്സർ ആയി മാറി കഴിഞ്ഞു. ആദ്യ പത്തു ദിവസം കൊണ്ട് തന്നെ ഈ ചിത്രം നേടിയെടുത്തത് ഏകദേശം തൊണ്ണൂറു കോടിയുടെ അടുത്ത് വേൾഡ് വൈഡ് ഗ്രോസ് ആണ്. കേരളത്തിൽ നിന്ന് മാത്രം നാൽപ്പതു കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം ഗൾഫിൽ നിന്ന് നേടിയത് മുപ്പത്തിമൂന്നു കോടി രൂപയ്ക്കു മുകളിൽ ആണ്.
ഗൾഫിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന രണ്ടാമത്തെ സൗത്ത് ഇന്ത്യൻ ചിത്രമാണ് ലൂസിഫർ. ബാഹുബലി 2 ആണ് ആ ലിസ്റ്റിൽ മുന്നിൽ. പുലി മുരുകനെയാണ് ലൂസിഫർ ഗൾഫിൽ മാറി കടന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ ഏഴര കോടിയോളം നേടിയ ലൂസിഫർ അമേരിക്കയിൽ നിന്ന് മാത്രം നാലു കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്നും മൂന്നു കോടിക്ക് മുകളിൽ ആണ് ഈ ചിത്രത്തിന്റെ കളക്ഷൻ. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നൂറു കോടി കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമായി ലൂസിഫർ മാറും. മോഹൻലാൽ ചിത്രം തന്നെയായ പുലി മുരുകൻ ആണ് ഈ ലിസ്റ്റിലെ ഏക ചിത്രം. നൂറ്റി നാൽപ്പതു കോടിക്ക് മുകളിൽ ആണ് പുലി മുരുകന്റെ ആഗോള കളക്ഷൻ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.