[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

ബോക്സ് ഓഫീസിൽ താണ്ഡവം തുടർന്ന് അയ്യപ്പനും കോശിയും; വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് പുറത്തു

പ്രശസ്ത സംവിധായകൻ സച്ചി രചനയും സംവിധാനവും നിർവഹിച്ചു പുറത്തു വന്ന അയ്യപ്പനും കോശിയും എന്ന ചിത്രം ഈ സീസണിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി കഴിഞ്ഞു. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ നായകന്മാരായി എത്തിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ രഞ്ജിത്തും ശശിധരനും ചേർന്നാണ്. ഗംഭീര പ്രേക്ഷകാഭിപ്രായം നേടിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ഏകദേശം 35 കോടിയോളമാണ് ഈ ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷൻ. കേരളത്തിൽ നിന്ന് 24 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ ഗൾഫിലെ ഗ്രോസ് 9 കോടിയുടെ അടുത്താണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഒന്നര കോടിയോളവും റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്ന് ഒരു കോടിക്ക് മുകളിലും ഈ ചിത്രം കളക്ഷൻ നേടിയിട്ടുണ്ട്. സച്ചി രചിച്ചു ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ തുടർച്ചയായ മറ്റൊരു വിജയം കൂടി നേടിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.

ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആണ് സംവിധായകൻ രഞ്ജിത്തും പി എം ശശിധരനും ചേർന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിക്കുന്ന, റിട്ടയേർഡ് ഹവിൽദാർ കോശി, പോലീസ് സബ് ഇൻസ്‌പെക്ടർ അയ്യപ്പൻ നായർ എന്നിവർക്ക് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കോശി ആയി പൃഥ്വിരാജ് എത്തിയപ്പോൾ അയ്യപ്പൻ നായർ ആയി ബിജു മേനോൻ അഭിനയിച്ചു. ഇവർക്കൊപ്പം രഞ്ജിത്ത്, ജോണി ആന്റണി, അനു മോഹൻ, അന്ന രാജൻ, സാബുമോൻ, അനിൽ നെടുമങ്ങാട്, ഷാജു, ഗൗരി നന്ദ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. സുദീപ് ഇളമണ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയും എഡിറ്റ് ചെയ്തത് .രഞ്ജൻ എബ്രഹാമുമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.