പ്രശസ്ത സംവിധായകൻ സച്ചി രചനയും സംവിധാനവും നിർവഹിച്ചു പുറത്തു വന്ന അയ്യപ്പനും കോശിയും എന്ന ചിത്രം ഈ സീസണിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി കഴിഞ്ഞു. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ നായകന്മാരായി എത്തിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ രഞ്ജിത്തും ശശിധരനും ചേർന്നാണ്. ഗംഭീര പ്രേക്ഷകാഭിപ്രായം നേടിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ഏകദേശം 35 കോടിയോളമാണ് ഈ ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷൻ. കേരളത്തിൽ നിന്ന് 24 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ ഗൾഫിലെ ഗ്രോസ് 9 കോടിയുടെ അടുത്താണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഒന്നര കോടിയോളവും റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്ന് ഒരു കോടിക്ക് മുകളിലും ഈ ചിത്രം കളക്ഷൻ നേടിയിട്ടുണ്ട്. സച്ചി രചിച്ചു ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ തുടർച്ചയായ മറ്റൊരു വിജയം കൂടി നേടിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.
ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആണ് സംവിധായകൻ രഞ്ജിത്തും പി എം ശശിധരനും ചേർന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിക്കുന്ന, റിട്ടയേർഡ് ഹവിൽദാർ കോശി, പോലീസ് സബ് ഇൻസ്‌പെക്ടർ അയ്യപ്പൻ നായർ എന്നിവർക്ക് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കോശി ആയി പൃഥ്വിരാജ് എത്തിയപ്പോൾ അയ്യപ്പൻ നായർ ആയി ബിജു മേനോൻ അഭിനയിച്ചു. ഇവർക്കൊപ്പം രഞ്ജിത്ത്, ജോണി ആന്റണി, അനു മോഹൻ, അന്ന രാജൻ, സാബുമോൻ, അനിൽ നെടുമങ്ങാട്, ഷാജു, ഗൗരി നന്ദ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. സുദീപ് ഇളമണ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയും എഡിറ്റ് ചെയ്തത് .രഞ്ജൻ എബ്രഹാമുമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.