ഇന്ത്യൻ സിനിമയിൽ പുതിയ ബോക്സ് ഓഫീസ് സമവാക്യങ്ങൾ കുറിച്ച് കൊണ്ട് മുന്നേറുകയാണ് കെ ജി എഫ് 2 . ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രം ലോകമെമ്പാടും ത്രസിപ്പിക്കുന്ന വിജയമാണ് നേടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ നാലു ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്തു വന്നിരിക്കുകയാണ്. ആദ്യ നാലു ദിവസം കൊണ്ട് 550 കോടിയോളമാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. അതിൽ നാനൂറ്റി നാൽപതു കോടിയോളം ഈ ചിത്രം നേടിയത് ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്നാണ്. നൂറു കോടിക്ക് മുകളിൽ ആണ് ഈ ചിത്രത്തിന്റെ ഓവർസീസ് ഗ്രോസ്. കെ ജി എഫിന്റെ ആദ്യ ഭാഗം ആകെ നേടിയ ഗ്രോസ് ഇരുനൂറു കോടി ആണെങ്കിൽ ഈ രണ്ടാം ഭാഗം ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ അഞ്ഞൂറ്റിയന്പത് കോടി നേടി ചരിത്രം കുറിച്ചിരിക്കുകയാണ്.
ദങ്കൽ, ബാഹുബലി 2, ആർ ആർ ആർ എന്നിവക്ക് ശേഷം ആയിരം കോടി ഗ്രോസ് നേടുന്ന ഇന്ത്യൻ ചിത്രമായി കെ ജി എഫ് 2 മാറും എന്നാണ് പ്രതീക്ഷ. കന്നഡ സിനിമയിലെ ആദ്യത്തെ നൂറു കോടി, ഇരുനൂറു കോടി ഗ്രോസ് നേടിയ ചിത്രമായിരുന്നു കെ ജി എഫിന്റെ ആദ്യ ഭാഗം എങ്കിൽ, ഇപ്പോൾ ആ ഇൻഡസ്ട്രിയിൽ ആദ്യത്തെ മുന്നൂറു കോടി, നാനൂറു കോടി, അഞ്ഞൂറ് കോടി എന്നിവ എത്തിച്ചത് കെ ജി എഫ് 2 ആണ്. ഇനി ഇതിനൊരു മൂന്നാം ഭാഗം കൂടി വരുന്നു എന്നത് കൊണ്ട് തന്നെ കെ ജി എഫ് സീരിസ് കന്നഡ സിനിമയെ ഇന്ത്യൻ സിനിമയുടെ തലപ്പത്തു എത്തിക്കാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്. പ്രശാന്ത് നീൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് ഹോംബാലെ ഫിലിംസും ഇതിലെ നായക വേഷം ചെയ്തത് റോക്കിങ് സ്റ്റാർ യഷുമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.