കഴിഞ്ഞ ദിവസം ലോകം മുഴുവൻ റിലീസ് ചെയ്ത, ദളപതി വിജയ്- മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ഒരുമിച്ചഭിനയച്ച മാസ്റ്റർ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് സൂപ്പർ ഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു, തീയേറ്ററുകൾ നിറയുന്ന രീതിയിൽ കാണികളെ പ്രവേശിപ്പിക്കാതെയാണ് മാസ്റ്റർ റിലീസ് ചെയ്തത് എങ്കിലും ആദ്യ ദിനം ഈ ചിത്രം വമ്പൻ കളക്ഷൻ ആണ് നേടിയത് എന്ന് ട്രേഡ് അനലിസ്റ്റുകളും, ഓൺലൈൻ ട്രേഡ് മീഡിയകളും റിപ്പോർട്ട് ചെയ്യുന്നു. കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെല്ലാം ഗംഭീര ഓപ്പണിങ് ആണ് ഈ ചിത്രം നേടിയത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ആദ്യ ദിനം ഈ ചിത്രം അഞ്ചു കോടി എഴുപതിനാല് ലക്ഷം രൂപ ഷെയർ നേടിയപ്പോൾ, ചെന്നൈ നഗരത്തിൽ നിന്ന് മാത്രം ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷമാണ് ഗ്രോസ് നേടിയതെന്ന് പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് പറയുന്നു.
തമിഴ് നാട്ടിൽ നിന്ന് മാത്രം 26 കോടിയാണ് ഈ ചിത്രം ഗ്രോസ് നേടിയതെന്ന് ശ്രീധർ പിള്ള എന്ന ട്രേഡ് അനലിസ്റ്റ് റിപ്പോർട്ട് ചെയ്യുമ്പോൾ ഈ ചിത്രത്തിന്റെ ആദ്യ ദിന ഓൾ ഇന്ത്യ ഗ്രോസ് 44 കോടിയോളമാണെന്നാണ് ട്രേഡ് മീഡിയകൾ പറയുന്നത്. കേരളത്തിൽ നിന്ന് രണ്ടു കോടി പതിനേഴു ലക്ഷത്തോളമാണ് മാസ്റ്റർ ആദ്യം ദിനം നേടിയ ഗ്രോസ് എന്നും ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കർണാടകയിൽ നിന്ന് അഞ്ചു കോടിയും ആന്ധ്ര/ തെലുങ്കാന സംസ്ഥാനത്തു നിന്ന് പത്തു കോടി നാൽപ്പതു ലക്ഷവും ഗ്രോസ് നേടിയ മാസ്റ്ററിന്റെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റ് ഗ്രോസ് ഒരു കോടിയോളം ആണ്. ഏതായാലും മറ്റൊരു വമ്പൻ വിജയം കൂടിയാണ് ദളപതി വിജയ് നേടുന്നത് എന്നുള്ള സൂചനകളാണ് ഇതിൽ നിന്നും നമ്മുക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ ആഗോള ഗ്രോസ് അമ്പതു കോടിയുടെ അടുത്താണ് എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.