കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ പുതിയ ചിത്രമാണ് ബിഗ് ബ്രദർ. പ്രശസ്ത സംവിധായകൻ സിദ്ദിഖ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മുന്നേറുകയാണ്. 27 കോടിയോളം മുതൽ മുടക്കി നിർമ്മിച്ച ഈ ചിത്രത്തിന്റെ ആദ്യ 4 ദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് അണിയറ പ്രവർത്തർ ഒഫീഷ്യലായി തന്നെ ഇന്ന് പുറത്തു വിട്ടു. ആദ്യ 4 ദിവസം കൊണ്ട് വേൾഡ് വൈഡ് കളക്ഷൻ ആയി ഈ ചിത്രം നേടിയത് പത്തു കോടി അമ്പതു ലക്ഷം രൂപയാണ്. ഇതിൽ പകുതിയും വന്നത് കേരളത്തിൽ നിന്നാണ്. കേരളത്തിനൊപ്പം ഗൾഫിൽ നിന്നും മികച്ച കളക്ഷനാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.
ഫാമിലി ഇമോഷനും ആക്ഷനും കോമഡിയും മനോഹര ഗാനങ്ങളുമെല്ലാം കോർത്തിണക്കി സിദ്ദിഖ് ഒരുക്കിയ ഈ ചിത്രം കുടുംബ പ്രേക്ഷകരെയാണ് കൂടുതലാകർഷിക്കുന്നത്. സച്ചിദാനന്ദൻ എന്ന കേന്ദ്ര കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച വെച്ച മോഹൻലാൽ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സിദ്ദിഖ്, ജെൻസോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കൽ, വൈശാഖ് രാജൻ എന്നിവർ ചേർന്ന് എസ് ടാകീസ്, ഷാമാൻ ഇന്റർനാഷണൽ, വൈശാഖ സിനിമ, കാർണിവൽ എന്നിവയുടെ ബാനറുകളിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം അര്ബാസ് ഖാൻ, അനൂപ് മേനോൻ, മിർന്ന മേനോൻ, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ്, സർജാണോ ഖാലിദ്, ഗാഥാ, നിർമ്മല പാലാഴി, കൊല്ലം സുധി, ജനാർദ്ദനൻ, എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്. ജിത്തു ദാമോദർ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.