മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രം ഇപ്പോൾ ഗംഭീര ബോക്സ് ഓഫീസ് പ്രകടനം ആണ് നടത്തുന്നത്. റിലീസ് ചെയ്‌ത ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ ആണ് ഈ ചിത്രം നേടി എടുത്തത്. കേരളത്തിൽ നിന്ന് ആദ്യ ദിനം മരക്കാർ നേടിയെടുത്തത് ആറു കോടി എഴുപതു ലക്ഷത്തോളം രൂപയാണ്. ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് അത്. ദുൽകർ സൽമാന്റെ കുറുപ്പ് നേടിയ നാലു കോടി എഴുപതു ലക്ഷം എന്ന റെക്കോർഡ് ആണ് മരക്കാർ ഇവിടെ തകർത്തത്. അതുപോലെ ഓൾ ടൈം കേരളാ ടോപ് ഓപ്പണിങ് കളക്ഷൻ ലിസ്റ്റ് നോക്കിയാൽ ഒടിയൻ എന്ന ചിത്രത്തിനിടെ തൊട്ടു പുറകിൽ രണ്ടാം സ്ഥാനം നേടിയ മരക്കാർ, ലൂസിഫറിനെ ആണ് മറികടന്നത്. ഏഴു കോടി ഇരുപതു ലക്ഷം നേടിയ ഒടിയൻ ഒന്നാമതുള്ളപ്പോൾ ആറു കോടി എഴുപതു ലക്ഷത്തിനു മുകളിൽ നേടി മരക്കാർ രണ്ടാമതും ആറു കോടി അറുപതു ലക്ഷത്തോളം നേടി ലൂസിഫർ ഇപ്പോൾ മൂന്നാമതും ആണ്.
യു കെ ബോക്സ് ഓഫീസിൽ ആദ്യ ദിനം 58 ലക്ഷം രൂപ നേടി മോളിവുഡ് റെക്കോർഡ് ഇട്ട മരക്കാർ, ഓസ്‌ട്രേലിയൻ ബോക്സ് ഓഫീസിലും ആദ്യ ദിനം 25 ലക്ഷത്തിനു മുകളിൽ നേടി റെക്കോർഡ് സൃഷ്ടിച്ചു. ഓസ്‌ട്രേലിയയിൽ നിന്നും ഈ ചിത്രം രണ്ടു ദിവസം കൊണ്ട് നേടിയത് അമ്പതു ലക്ഷത്തിനു മുകളിൽ ആണ്. അമേരിക്ക, ന്യൂസീലൻഡ് എന്നിവിടങ്ങളിലും മികച്ച ഓപ്പണിങ് നേടിയ മരക്കാർ, യു എ ഇ പ്രീമിയർ ഷോ കളക്ഷനിലും രണ്ടു കോടി തൊണ്ണൂറ്റിയെട്ടു ലക്ഷം ഗ്രോസ് നേടി പുതിയ മോളിവുഡ് റെക്കോർഡ് ആണ് സൃഷ്ടിച്ചത്. രണ്ടു കോടി നാൽപതു ലക്ഷം നേടിയ കുറുപ്പ് ഗ്രോസ് ആണ് മരക്കാർ മറികടന്നത്. അതുപോലെ കേരളത്തിൽ ആദ്യ ദിനം 3300 ഷോകൾ കളിച്ചു റെക്കോർഡ് ഇട്ട മരക്കാർ, അറുനൂറിൽ കൂടുതൽ സ്‌ക്രീനിൽ ആദ്യ ദിനം കളിച്ചും റെക്കോർഡ് സൃഷ്ടിച്ചു. വിദേശത്തും ഏറ്റവും വലിയ റിലീസ് നേടിയും ഏറ്റവും കൂടുതൽ ഷോ കളിച്ചും റെക്കോർഡ് ഇട്ട മരക്കാർ, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഷോസ് ആദ്യ ദിനം കളിച്ചും റെക്കോർഡ് ഇട്ടിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ ദിന വേൾഡ് വൈഡ് കലക്ഷനും റെക്കോർഡ് എന്നാണ് സൂചന. 25 കോടിയോളം ആണ് വേൾഡ് വൈഡ് കളക്ഷൻ ആയി ആദ്യ ദിനം നേടിയത് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. പത്തൊൻപതു കോടി നേടിയ കുറുപ്പ് ആണ് ഈ ലിസ്റ്റിൽ രണ്ടാമത്.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.