ഒരു വലിയ ഇടവേളയ്ക്കു ശേഷം തമിഴ് നാട്ടിൽ തീയേറ്ററുകൾ തുറക്കുകയും അതോടൊപ്പം ഒരു വലിയ ചിത്രം റിലീസ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്തു ശിവകാർത്തികേയൻ നായകനായി അഭിനയിച്ച ഡോക്ടർ എന്ന ചിത്രമാണ് അവിടെ റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയെടുത്ത ഈ ചിത്രം ബോക്സ് ഓഫീസിലും വമ്പൻ കളക്ഷൻ ആണ് നേടുന്നത്. അമ്പതു ശതമാനം ആളുകളെ മാത്രം കയറ്റിയാണ് തീയേറ്ററുകൾ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് എങ്കിലും മികച്ച കളക്ഷൻ നേടിയെടുക്കാൻ ഡോക്ടർ എന്ന ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. മെഡിക്കല്‍ ക്രൈം ത്രില്ലര്‍ എന്ന് അണിയറ പ്രവർത്തകർ വിശേഷിപ്പിച്ച ഈ ചിത്രം പതിവിനു വിപരീതമായി ശനിയാഴ്ചയാണ് തീയേറ്ററുകളിൽ എത്തിയത്. ആദ്യ ദിന കളക്ഷനിൽ ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തെ മറികടക്കാൻ സാധിച്ചില്ലെങ്കിലും മികച്ച ഓപ്പണിങ് നേടാൻ ഡോക്ടറിന് സാധിച്ചു.
ഈ വർഷമാദ്യം തീയേറ്ററുകൾ തുറന്നപ്പോൾ റിലീസ് ചെയ്ത ചിത്രമാണ് മാസ്റ്റർ. അന്നും അമ്പതു ശതമാനം ആളുകളെ കയ്യടി വമ്പൻ കളക്ഷൻ ആണ് മാസ്റ്റർ നേടിയത്. 6.40 കോടി മുതല്‍ 8 കോടി വരെ തമിഴ്നാട് നിന്നു മാത്രം ഡോക്ടർ നേടി എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. വിജയ് ചിത്രം മാസ്റ്റർ 25.40 കോടിയും ധനുഷ് നായകനായ കര്‍ണ്ണന്‍ 10.40 കോടിയുമായിരുന്നു ആദ്യ ദിനം തമിഴ്‌നാട്ടിൽ നിന്നും നേടിയത്. 4.90 കോടി രൂപ തമിഴ്നാട് നിന്നും ആദ്യ ദിനം നേടിയ കാർത്തിയുടെ സുൽത്താന്റെ കളക്ഷൻ ഡോക്ടർ മറികടക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്തും ഗംഭീര കളക്ഷൻ ആണ് ഡോക്ടർ നേടിയെടുക്കുന്നത്. അമേരിക്ക, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലും അതുപോലെ കര്‍ണ്ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലും മികച്ച പ്രതികരണമാണ് ഈ ചിത്രം നേടുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്സാണ്ടര്‍, റെഡിന്‍ കിങ്സ്‍ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്‍മണ്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് അനിരുദ്ധ് രവിചന്ദർ ഒരുക്കിയ സംഗീതമാണ്.
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
This website uses cookies.