റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിച്ച ‘സാറ്റർഡേ നൈറ്റ്’ന് തിയറ്ററുകളിൽ ഗംഭീര പ്രതികരണം. മികച്ച തുടക്കം നേടിയിരിക്കുകയാണ് ഈ നിവിൻ പോളി ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 3.27 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് എന്നാണ് അറിയാൻ കഴിഞ്ഞത്. എങ്ങും ഹൗസ് ഫുൾ ഷോകളുമായി ചിത്രം മുന്നേറുകയാണ്. സൗഹൃദത്തിന് വിലകൽപ്പിക്കുന്ന സ്റ്റാൻലിയായി നിവിൻ പോളി എത്തുന്ന ചിത്രത്തിൽ സിജു വിൽസൺ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ ഇയ്യപ്പൻ, എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. സ്റ്റാൻലി, അജിത്ത്, ജസ്റ്റിൻ, സുനിൽ എന്നീ 4 പേരുടെ സൗഹൃദത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സൗഹൃദം പ്രമേയമാക്കിയ ചിത്രം നവംബർ 4 നാണ് തിയറ്റർ റിലീസ് ചെയ്തത്. സിനിമ കണ്ടിറങ്ങിയവരെല്ലാം നഷ്ടപ്പെട്ടുപോയ സുഹൃത്തുക്കളെ ഓർക്കുന്നു എന്നതും നടന്നു പോന്ന വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുന്നു എന്നതും ചിത്രത്തിന്റെ വിജയമാണ്.
നവീൻ ഭാസ്‌കർ തിരക്കഥ രചിച്ച ചിത്രം ‘അജിത്ത് വിനായക ഫിലിംസ്’ന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിച്ചിരിക്കുന്നത്. മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ. ദുബൈ, ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അസ്‍ലം പുരയിൽ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ടി ശിവനടേശ്വരനാണ്. ജേക്സ് ബിജോയ് സംഗീതവും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും കൈകാര്യം ചെയ്തു. ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിൻ പോളി-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ എത്തിയ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.