മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സീതാ രാമം. ദുൽഖറിന്റെ രണ്ടാമത്തെ മാത്രം തെലുങ്ക് ചിത്രമായ സീതാ രാമം മലയാളം, തമിഴ് ഭാഷകളിലും കഴിഞ്ഞ ദിവസം ഡബ്ബ് ചെയ്തു റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിനം ആഗോള ഗ്രോസ്സായി അഞ്ചു കോടിയിലേറെയാണ് ഈ ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അതിൽ ഒന്നരകോടിയിലേറെ നേടിയത് യു എസ് മാർക്കറ്റിൽ നിന്നാണ്. യു എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള താരം എന്ന റെക്കോർഡ് ഇതിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തു. യു എസ് പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ അഥവാ 1.67 കോടിയോളം ഗ്രോസ്സാണ് ആദ്യദിനം സീതാ രാമം നേടിയത്. ദുൽഖർ സൽമാനൊപ്പം മൃണാൾ താക്കൂർ, രശ്‍മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവപുടി സംവിധാനം ചെയ്ത ഈ ചിത്രം ഒരു റൊമാന്റിക് ചിത്രമായും ഹിസ്റ്റോറിക്കൽ ഫിക്ഷൻ പോലെയുമാണ് ഒരുക്കിയത്.
1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയ കഥ പറയുന്ന ഈ ചിത്രം ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും- രാജ്കുമാര്‍ കണ്ടമുഡിയും ചേർന്നാണ് രചിച്ചത്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ആദ്യ ഷോ കണ്ടു പുറത്തിറങ്ങിയ അണിയറ പ്രവര്‍ത്തകരുടെ വൈകാരികമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സ്വപ്ന സിനിമയും വൈജയന്തി മൂവീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കോതഗിരി വെങ്കടേശ്വര റാവു എഡിറ്റ് ചെയ്തപ്പോൾ, ഇതിനു കാമറ ചലിപ്പിച്ചത് പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരും സംഗീതമൊരുക്കിയത് വിശാൽ ചന്ദ്രശേഖറുമാണ്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുൽഖർ ഇതിലഭിനയിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.