മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ സീതാ രാമം മികച്ച വിജയമാണ് നേടുന്നത്. തെലുങ്കിലൊരുക്കിയ ഈ ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകളും റിലീസ് ചെയ്തിട്ടുണ്ട്. ഹനു രാഘവപ്പുഡി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മൃണാൾ താക്കൂർ നായികാ വേഷം ചെയ്യുമ്പോൾ തെന്നിന്ത്യൻ സൂപ്പർ നായികയായ രശ്‌മിക മന്ദാനയും ഒരു നിർണ്ണായക വേഷം അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ഈ ചിത്രം ആദ്യ മൂന്നു ദിവസം കൊണ്ട് ആഗോള കളക്ഷനായി നേടിയത് 22 കോടി രൂപയ്ക്കു മുകളിലാണ്. ആന്ധ്ര പ്രദേശ്- തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 12 കോടിയോളം ഗ്രോസ് മൂന്നു ദിവസം കൊണ്ട് നേടിയ ഈ ചിത്രം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി നേടിയത് പത്തു കോടിയോളമാണ്.
ഇതിനോടകം പതിനൊന്നു കോടിക്ക് മുകളിൽ ആകെ ഷെയർ ലഭിച്ച ഈ ചിത്രത്തിന് ബ്രേക്ക് ഈവൻ ആവാൻ ഇനി വേണ്ടത് ഏകദേശം ആറ് കോടിയോളം കൂടി മാത്രമാണ്. കഴിഞ്ഞ ഒരു മാസത്തിൽ അമേരിക്കയിൽ നിന്ന് ഏറ്റവും മികച്ച ബോക്സ് ഓഫിസ് ഓപ്പണിങ് നേടുന്ന ഇന്ത്യൻ ചിത്രമായി സീത രാമം മാറിയിരുന്നു. അമേരിക്കയിൽ ഏറ്റവും മികച്ച ഓപ്പണിങ് നേടുന്ന മലയാള താരങ്ങളുടെ ലിസ്റ്റിലും ഈ ചിത്രത്തോടെ ദുൽഖർ സൽമാൻ ഒന്നാമതെത്തി. സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം 1965 -ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയ കഥയാണ് പറയുന്നത്. കേരളത്തിലും മികച്ച കളക്ഷൻ നേടുന്ന ഈ ചിത്രം ആദ്യ മൂന്നു ദിവസം കൊണ്ട് ഇവിടെ നിന്ന് അറുപതു ലക്ഷം രൂപയോളമാണ് ഷെയറായി നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.