മലയാളത്തിന്റെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത ഇന്നലെയാണ് ആഗോള റിലീസായി എത്തിയത്. കേരളത്തിലെ അഞ്ഞൂറോളം സ്‌ക്രീനുകളിലായി രണ്ടായിരത്തോളം ഷോകളാണ് ഈ ചിത്രം ആദ്യം ദിനം കളിച്ചതെന്നാണ് സൂചന. ആരാധകർ വലിയ വരവേൽപ്പ് നൽകിയ ഈ ചിത്രത്തിന്, പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ എന്ന അഭിപ്രായം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യാവസാനം ത്രസിപ്പിക്കുന്ന മാസ്സ് പെർഫോമൻസ് കാഴ്ചവെച്ച ദുൽഖർ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ദിന കേരളാ കളക്ഷൻ റിപ്പോർട്ട് എത്തിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ വിശകലന പ്രകാരം ഈ ചിത്രം ആദ്യ ദിനം ഇവിടെ നിന്ന് നേടിയത് ആറ് കോടി രൂപക്ക് മുകളിലാണ്. ആറിനും ആറര കോടിക്കുമിടയിൽ ആദ്യ ദിന ഗ്രോസ് നേടിയ ഈ ചിത്രം കേരളത്തിൽ ഒരു ദുൽഖർ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് ഡേ ഗ്രോസ് എന്ന നേട്ടവും കൈവരിച്ചു.
ആദ്യമായാണ് ഒരു ദുൽഖർ സൽമാൻ ചിത്രം കേരളത്തിൽ നിന്ന് 6 കോടി രൂപയ്ക്കു മുകളിൽ ആദ്യ ദിന ഗ്രോസ് നേടുന്നത്. 7 കോടിക്ക് മുകളിൽ ആദ്യ ദിന ഗ്രോസ് നേടിയിട്ടുള്ള കെ ജി എഫ് 2 , ഒടിയൻ എന്നിവയും 6 കോടിക്ക് മുകളിൽ ഗ്രോസ് നേടിയിട്ടുള്ള മരക്കാർ, ബീസ്റ്റ്, ലൂസിഫർ, ഭീഷ്മ പർവ്വം എന്നിവയുമാണ് ഇതിന് മുൻപ് ഇത്രയും വലിയ ഓപ്പണിങ് കേരളത്തിൽ നേടിയ ചിത്രങ്ങൾ. മോഹൻലാൽ, വിജയ്, യാഷ്, മമ്മൂട്ടി എന്നിവർ തിളങ്ങി നിൽക്കുന്ന ഈ വമ്പൻ ലിസ്റ്റിൽ സ്വന്തം പേര് കൂടി ചേർക്കാൻ കിംഗ് ഓഫ് കൊത്തയിലൂടെ ദുൽഖർ സൽമാന് സാധിച്ചു എന്നത് വലിയ നേട്ടമാണ്. മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും വലിയ ക്രൗഡ് പുള്ളർ താൻ തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ദുൽഖർ. നേരത്തെ 5 കോടിക്ക് മുകളിൽ ആദ്യ ദിന ഗ്രോസ് നേടിയ കുറുപ്പ് ആയിരുന്നു ദുൽഖറിന്റെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസ് നേടിയ ചിത്രം.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.