ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായ ദൃശ്യം 2 ന്റെ ഹിന്ദി റീമേക്കായ അജയ് ദേവ്‌ഗൺ ചിത്രം ഇപ്പോൾ ബോളിവുഡിലെ വമ്പൻ ഹിറ്റുകളിലൊന്നായി മാറുകയാണ്. മലയാളത്തിൽ മോഹൻലാൽ- ജീത്തു ജോസഫ് ടീമൊരുക്കിയ ദൃശ്യം സീരിസ് അതേ പേരിലാണ് ഹിന്ദിയിലേക്ക് റീമേക് ചെയ്തത്. ദൃശ്യം ആദ്യ ഭാഗം ഹിന്ദിയിലൊരുക്കിയ നിഷികാന്ത് കാമത് അന്തരിച്ചു പോയതിനെ തുടർന്ന്, ദൃശ്യം 2 ഹിന്ദിയിൽ ഒരുക്കിയത് അഭിഷേക് പഥക് ആണ്. മോഹൻലാൽ, മീന എന്നിവർ മലയാളത്തിൽ അവതരിപ്പിച്ച വേഷം ഹിന്ദിയിൽ ചെയ്തത് അജയ് ദേവ്‌ഗൺ- ശ്രീയ ശരൺ ടീമാണ്. മലയാളത്തിൽ മുരളി ഗോപി ചെയ്ത വേഷം ഹിന്ദിയിൽ അക്ഷയ് ഖന്ന അവതരിപ്പിക്കുമ്പോൾ, ആശാ ശരത് ചെയ്ത വേഷം ഹിന്ദിയിൽ ചെയ്യുന്നത് തബു ആണ്. ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ദൃശ്യം 2 ഹിന്ദി വേർഷൻ നേടിയെടുക്കുന്നത്. ബോക്സ് ഓഫീസിലും ഞെട്ടിക്കുന്ന പ്രകടനമാണ് ഈ ചിത്രം നടത്തുന്നത്.
ആദ്യ ആറ് ദിനം കൊണ്ട് തന്നെ ഇന്ത്യയിൽ നിന്ന് മാത്രം നൂറ് കോടിയോളം നെറ്റ് കളക്ഷൻ നേടിയ ഈ ചിത്രത്തിന്റെ ആദ്യ ആറ് ദിനത്തിലെ ഇന്ത്യ ഗ്രോസ് 115 കോടിയോളമാണ്. 22 കോടിയോളം ഓവർസീസ് ഗ്രോസും നേടിയ ഈ ഹിന്ദി വേർഷൻ ഇത് വരെ ആകെ നേടിയ ഗ്രോസ് 135 കോടിയോളമാണ്. പനോരമ സ്റ്റുഡിയോസ്, വയാകോം സ്റ്റുഡിയോസ്, ടി സീരിസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കുമാർ മങ്കത് പഥക്, കൃഷൻ കുമാർ, അഭിഷേക് പഥക് എന്നിവരും, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ചേർന്നാണ് ദൃശ്യം 2 ഹിന്ദി പതിപ്പ് നിർമ്മിച്ചിരിക്കുന്നത്. ആമസോൺ പ്രൈം റിലീസ് ആയെത്തിയ ദൃശ്യം 2 മലയാളം പതിപ്പ്, ആഗോള തലത്തിലാണ് ശ്രദ്ധ നേടിയത്. ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട മലയാളം ഒടിടി ചിത്രമെന്ന റെക്കോർഡും, ഏറ്റവും വലിയ ഒടിടി റൈറ്റ്സ് ലഭിച്ച മലയാള ചിത്രമെന്ന റെക്കോർഡും ദൃശ്യം 2 നേടിയിരുന്നു.
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ എ.ആർ. മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തിൻ്റെ ടൈറ്റിൽ ഗ്ലിംബ്‌സ് വീഡിയോ…
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ-…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ്…
ദുൽഖർ സൽമാൻ നായകനായി സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ 'കാന്ത' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് ഭാഗ്യശ്രീ…
സലാർ, കൽക്കി 2898 AD എന്നിവയുടെ വമ്പൻ വിജയത്തിന് ശേഷം തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ…
This website uses cookies.