തമിഴകത്തിന്റെ യുവ സൂപ്പർ താരം ധനുഷ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തിരുച്ചിത്രമ്പലം. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ഈ ഫീൽ ഗുഡ് എന്റെർറ്റൈനെറിനു മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ലഭിച്ചത്. പഴം എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന ധനുഷിന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മിത്രൻ ജവഹർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിത്യ മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോക്സ് ഓഫീസിലും ഗംഭീര പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രത്തിന്റെ തമിഴ്നാട് കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ആദ്യ അഞ്ച് ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നിന്ന് മാത്രം 43 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ കളക്ഷൻ. ആഗോള ഗ്രോസ് അമ്പത് കോടിയും നേരത്തെ തന്നെ പിന്നിട്ട ഈ ചിത്രം ഇപ്പോൾ ധനുഷിന്റെ മികച്ച വിജയങ്ങളുടെ ലിസ്റ്റിലേക്കാണ് കുതിക്കുന്നത്.
ഭാരതി രാജ, പ്രകാശ് രാജ്, രാശി ഖന്ന, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഫുഡ് ഡെലിവറി ബോയ് ആയി ധനുഷ് അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിൽ കയ്യടി നേടുന്ന മറ്റൊരാൾ നിത്യ മേനൻ അവതരിപ്പിച്ച ശോഭന എന്ന കഥാപാത്രമാണ്. പ്രകാശ് രാജ്- ധനുഷ് ടീമിന്റെ അച്ഛൻ- മകൻ മുഹൂർത്തങ്ങളും ഭാരതി രാജയുടെ മുത്തച്ഛൻ വേഷവും ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നുണ്ട്. ഏറെ നാളുകൾക്കു ശേഷമാണ് ധനുഷിന്റെ ഒരു ഫീൽ ഗുഡ് ചിത്രം വരുന്നത് എന്നതും ഈ ചിത്രത്തിന് വലിയ സ്വീകരണം ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. അനിരുദ്ധ് രവിചന്ദര് ഒരുക്കിയ ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.