തെന്നിന്ത്യൻ സിനിമയുടെ മെഗാസ്റ്റാറായ ചിരഞ്ജീവി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഗോഡ്ഫാദർ. തമിഴ് സംവിധായകനായ മോഹൻ രാജ സംവിധാനം ചെയ്ത ചിത്രം ഈ കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് ആഗോള റിലീസായി എത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആഗോള കളക്ഷനായി നൂറു കോടിയാണ് ഈ ചിരഞ്ജീവി ചിത്രം പിന്നിട്ടിരിക്കുന്നത്. ബോളിവുഡ് മെഗാസ്റ്റാർ സൽമാൻ ഖാൻ അതിഥി വേഷത്തിലെത്തിയ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദർ. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലും 100 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ്.
മലയാളത്തിൽ മോഹൻലാൽ ചെയ്ത സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമാണ് തെലുങ്കിൽ ബ്രഹ്മ എന്ന പേരിൽ ചിരഞ്ജീവി അവതരിപ്പിച്ചത്. പൃഥ്വിരാജ് മലയാളത്തിൽ ചെയ്ത അതിഥി വേഷം തെലുങ്കിൽ സൽമാൻ ഖാനും ചെയ്തു. മലയാളത്തിൽ വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ എന്നിവർ ചെയ്ത വേഷങ്ങൾ തെലുങ്കിൽ അവതരിപ്പിച്ചത് യഥാക്രമം സത്യദേവ്, നയൻതാര എന്നിവരാണ്. എസ് തമൻ സംഗീതമൊരുക്കിയ ഗോഡ്ഫാദറിൽ സമുദ്രക്കനി, മുരളി ശർമ്മ, പുരി ജഗന്നാഥ്, ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരും അഭിനയിച്ചിരിക്കുന്നു. കോണിഡാല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ഗോഡ്ഫാദർ നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിൽ മുരളി ഗോപി രചിച്ച ലൂസിഫർ നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.