മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി മോഹൻ രാജ സംവിധാനം ചെയ്ത ഗോഡ്ഫാദർ ഇന്നലെയാണ് റിലീസ് ചെയ്തത്. ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഈ ചിത്രത്തിന് ചിരഞ്ജീവി ആരാധകരിൽ നിന്ന് മികച്ച പ്രതികരണവും മറ്റു പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണവുമാണ് ലഭിച്ചത്. ഏതായാലും ഈ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. പ്രതീക്ഷിച്ച രീതിയിലുള്ള ഓപ്പണിങ് ഈ ചിത്രത്തിന് ലഭിച്ചിട്ടില്ല എന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്യുന്നത്. ഈ ചിത്രം ആദ്യ ദിനം നേടിയ ആഗോള കളക്ഷൻ 29 കോടി മാത്രമാണെന്നും വിദേശ മാർക്കറ്റിൽ ഒരു തരത്തിലുമുള്ള ചലനവും സൃഷ്‌ടിക്കാൻ ഗോഡ്ഫാദറിന് കഴിഞ്ഞിട്ടില്ല എന്നുമാണ് ട്രേഡ് റിപ്പോർട്ടുകൾ കാണിച്ചു തരുന്നത്. ചിത്രത്തിന്റെ ഡൊമസ്റ്റിക് മാർക്കറ്റായ ആന്ധ്ര പ്രദേശ്- തെലുങ്കാന സംസ്ഥാനങ്ങളിൽ പോലും പ്രതീക്ഷിച്ച കളക്ഷൻ ചിത്രത്തിന് വന്നിട്ടില്ല എന്നതാണ് വസ്തുത.
ആദ്യ ദിനം 21 കോടിയോളമാണ് ഈ ചിത്രം ആന്ധ്ര പ്രദേശ്- തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ. വെറും 12 കോടിയോളം മാത്രമാണ് ഗോഡ്ഫാദറിന് ലഭിച്ച ആദ്യ ദിന ഷെയർ. മോശമല്ലാത്ത അഭിപ്രായങ്ങൾ കിട്ടിയിട്ടും ഒരു ചിരഞ്ജീവി ചിത്രം പ്രതീക്ഷിച്ചതിലും താഴെ മാത്രമുള്ള ബോക്സ് ഓഫീസ് പോരാടണം കാഴ്ച വെക്കുന്നത് തെലുങ്ക് ഇന്ഡസ്ട്രിയെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ ബോളിവുഡ് മെഗാ സ്റ്റാർ സൽമാൻ ഖാൻ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ ചെയ്ത അതിഥി വേഷമാണ് തെലുങ്കിൽ സൽമാൻ ഖാൻ ചെയ്തിരിക്കുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.