ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തോടെ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര റിലീസ് ചെയ്തത്, അയാൻ മുഖർജി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. അമിതാബ് ബച്ചൻ, നാഗാർജുന എന്നിവരും അഭിനയിച്ച ഈ ചിത്രത്തിൽ അതിഥി താരമായി ഷാരൂഖ് ഖാനും എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ഈ ചിത്രം നേടിയതെങ്കിലും, ബിഗ് സ്‌ക്രീനിൽ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്ന ദൃശ്യങ്ങൾ സമ്മാനിച്ച ബ്രഹ്മാസ്ത്ര ബോക്സ് ഓഫീസിൽ വമ്പൻ പ്രകടനമാണ് നടത്തുന്നത്. ആദ്യ രണ്ടു ദിനം കൊണ്ട് തന്നെ 150 കോടിയോളം ആഗോള കളക്ഷൻ നേടിയ ഈ ചിത്രം ആദ്യ വീക്കെൻഡിൽ തന്നെ ഇരുനൂറ് കോടിയെന്ന ആഗോള ഗ്രോസ് മാർക്ക് പിന്നിട്ടു എന്നാണ് ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ഗംഭീര പ്രകടനമാണ് ഈ ചിത്രം കാഴ്ച വെക്കുന്നത്.
ഇന്ത്യൻ മിത്തോളജിയിലെ കഥകളെ ആസ്‍പദമാക്കി അതിൽ ഫിക്ഷനും കൂട്ടികലർത്തിയൊരുക്കിയ ഈ ചിത്രം ബഹിഷ്കരിക്കണം എന്ന ആഹ്വാനവുമായി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയവർ ഉണ്ടായിരുന്നു. ഏതായാലും എല്ലാ ബഹിഷ്കരണങ്ങളെയും കാറ്റിൽ പറത്തുന്ന വിജയമാണ് ഈ ചിത്രം നേടുന്നത്. മൂന്നു ഭാഗങ്ങളായി പുറത്ത് വരുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമായ ബ്രഹ്മാസ്ത്ര- ഭാഗം 1- ശിവ എന്ന ചിത്രമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിന്റെ അവസാനം തന്നെ രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ കൂടി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രഹ്മാസ്ത്ര- ഭാഗം 2 – ദേവ എന്നാണ് ഈ സീരിസിലെ രണ്ടാം ചിത്രത്തിന്റെ പേര്. 400 കോടി മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.