ഇന്നലെ ലോകം മുഴുവൻ റിലീസ് ആയ ദളപതി വിജയ് ചിത്രം ബിഗിൽ വമ്പൻ പ്രതികരണം നേടി മുന്നേറുകയാണ്. വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. കേരളത്തിൽ ആദ്യ ദിനം ഏകദേശം 1400 ഓളം ഷോകൾ കളിച്ച ഈ ചിത്രത്തിന് ലഭിച്ച കളക്ഷൻ നാല് കോടി എൺപതു ലക്ഷം രൂപയോളം ആണ്. മൂന്നൂറിന് മുകളിൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ഈ ചിത്രം ആദ്യ ദിനം മുന്നൂറോളം ഫാൻസ് ഷോകളും നൂറ്റിയന്പതോളം എക്സ്ട്രാ ഷോകളും കളിച്ചു. വമ്പൻ തരംഗമാണ് ബിഗിൽ ഇപ്പോൾ കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. ലിമിറ്റഡ് സ്ക്രീൻസ് റിലീസ് വെച്ചിട്ടു പോലും കേരളത്തിലെ ടോപ് 10 ആദ്യ ദിന കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ആറാം സ്ഥാനത്തു ഇടം പിടിക്കാൻ ബിഗിലിനു കഴിഞ്ഞു.
ഈ ലിസ്റ്റിൽ അഞ്ചു ചിത്രങ്ങൾ ഉള്ള കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കഴിഞ്ഞാൽ മൂന്നു ചിത്രങ്ങളുമായി വിജയ് ആണ് മുന്നിട്ടു നിൽക്കുന്നത് എന്നത് ഈ നടന് കേരളത്തിൽ ഉള്ള ജനപ്രീതി വ്യക്തമാക്കി തരുന്നു. സർക്കാർ, മെർസൽ എന്നീ ചിത്രങ്ങൾ ആണ് ബിഗിൽ കൂടാതെ വിജയ്‍യുടെതായി ഈ ലിസ്റ്റിൽ ഉള്ളത്. ആറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ ആക്ഷനും പ്രണയവും ഫുട്ബോൾ ആവേശവും നൽകുന്നതിനൊപ്പം തന്നെ സ്ത്രീ ശാക്തീകരണം പോലെയുള്ള പ്രസക്തമായ വിഷയങ്ങളും സംസാരിക്കുന്ന ചിത്രമാണ്. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് എന്നിവർ ചേർന്ന് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.