ദളപതി വിജയ് നായകനായി എത്തിയ ബീസ്റ്റ് ഇന്നലെയാണ് ആഗോള റിലീസ് ആയി എത്തിയത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന് പ്രതീക്ഷിച്ച പ്രേക്ഷക പ്രതികരണം നേടാനായില്ല. എന്നാൽ ചിത്രത്തിന്റെ ഹൈപ്പും ദളപതി വിജയ്‌യുടെ താരമൂല്യവും ഈ ചിത്രത്തിന് ആദ്യ ദിനം തുണ ആയി എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. ആഗോള തലത്തിൽ തന്നെ ആദ്യ ദിനം ഗംഭീര ഓപ്പണിങ് നേടിയ ഈ ചിത്രം തമിഴ്നാട്ടിൽ പുതിയ ആദ്യ ദിന കളക്ഷൻ റെക്കോർഡ് സ്ഥാപിച്ചു എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. വിജയ്‌യുടെ തന്നെ സർക്കാർ ആയിരുന്നു ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത്. ആദ്യ ദിനം 31 കോടിക്ക് മുകളിൽ ആണ് സർക്കാർ നേടിയത് എങ്കിൽ, ബീസ്റ്റ് ആ ഫിഗർ മറികടന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. സർക്കാർ എന്ന ചിത്രം അവധി ദിവസം റിലീസ് ചെയ്താണ് ഒന്നാമത് എത്തിയത് എങ്കിൽ ബീസ്റ്റ് പ്രവർത്തി ദിവസം എത്തിയാണ് പുതിയ റെക്കോർഡ് ഇട്ടതു.
ബീസ്റ്റ്, സർക്കാർ, വാലിമൈ, മാസ്റ്റർ, അണ്ണാത്തെ എന്നീ ചിത്രങ്ങൾ ആണ് ഇപ്പൊ തമിഴ്നാട് ഏറ്റവും വലിയ ആദ്യ ദിന ഓപ്പണിങ് നേടിയ ചിത്രങ്ങൾ. ആദ്യ അഞ്ചിൽ മൂന്നും വിജയ് ചിത്രങ്ങൾ ആണെന്നത് അദ്ദേഹത്തിന്റെ താരമൂല്യം ആണ് കാണിച്ചു തരുന്നത്. തമിഴ് നാട് കൂടാതെ കർണാടകയിൽ ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിംഗും ബീസ്റ്റ് നേടിയെടുത്തിട്ടുണ്ട്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ എന്തിരൻ 2 , കബാലി എന്നിവ സ്ഥാപിച്ച റെക്കോർഡ് ആണ് ബീസ്റ്റ് മറികടന്നത്. കേരളത്തിൽ മോഹൻലാൽ നായകനായ ഒടിയൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ ഓപ്പണിങ് ഡേ ഗ്രോസ് നേടുന്ന ചിത്രമായി ബീസ്റ്റ് മാറാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.