ദളപതി വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രം ഇന്നലെയാണ് ആഗോള റിലീസ് ആയി എത്തിയത്. കേരളത്തിൽ ഒരു അന്യഭാഷാ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ഈ ചിത്രത്തിന് ലഭിച്ചത്. കേരളത്തിലെ അഞ്ഞൂറിൽ അധികം സ്ക്രീനുകളിൽ ബീസ്റ്റ് വിതരണം ചെയ്തിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ പുറത്തു വന്നിരിക്കുകയാണ്. ഒരു അന്യ ഭാഷാ ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണ് ബീസ്റ്റ് നേടിയിരിക്കുന്നത്. ആറു കോടി അറുപതു ലക്ഷം ആണ് ബീസ്റ്റ് ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയത് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇതിനു മുൻപും കേരളത്തിൽ നിന്ന് ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടിയ അന്യ ഭാഷ ചിത്രം, ആറു കോടിക്ക് മുകളിൽ നേടിയ സർക്കാർ എന്ന വിജയ് ചിത്രമാണ്.
7 കോടി ഇരുപതു ലക്ഷം നേടിയ ഒടിയൻ, ആറു കോടി എഴുപതു ലക്ഷത്തോളം നേടിയ മരക്കാർ എന്നീ മോഹൻലാൽ ചിത്രങ്ങളാണ് ഈ ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ളത്. ബീസ്റ്റ് ഗ്രോസിനോളം തന്നെ നേടിയ ലൂസിഫർ എന്ന മലയാള ചിത്രവും ഈ ലിസ്റ്റിൽ ഇടം പിടിക്കുന്നു. ഒടിയൻ, മരക്കാർ, ലൂസിഫർ, ബീസ്റ്റ്, സർക്കാർ എന്നിവയാണ് ഈ ലിസ്റ്റിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. അന്യ ഭാഷാ നടന്മാരുടെ കാര്യത്തിൽ, കേരളത്തിൽ വിജയ് എന്ന താരത്തിന്റെ ജനപ്രീതിയാണ് ഇത് നമ്മുക്ക് കാണിച്ചു തരുന്നത്. നെൽസൺ ദിലീപ്കുമാർ ആണ് ബീസ്റ്റ് എന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.