കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ആദി എന്ന ആക്ഷൻ ത്രില്ലർ ചിത്രം വമ്പൻ വിജയം നേടി കുതിക്കുകയാണ്. ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ വിജയം ആയി മാറിയ ഈ ജീത്തു ജോസഫ് ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കുകയാണ്. പതിനൊന്നു ദിവസം കൊണ്ട് ഇരുപതു കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ് ആദി.
ആറര കോടി രൂപയ്ക്കു ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന് ഇതിനോടകം കേരളത്തിൽ നിന്ന് മാത്രം ഏകദേശം 8 കോടി രൂപയുടെ അടുത്ത് ഡിസ്ട്രിബൂഷൻ ഷെയർ വന്നു കഴിഞ്ഞു.
കേരളത്തിന് പുറത്തും ഗംഭീര പെർഫോമൻസാണ് ആദി നടത്തുന്നത്. വീക്കെന്റുകളിൽ വമ്പൻ തിയേറ്റർ സ്റ്റാറ്റസ് ലഭിക്കുന്ന ആദി വർക്കിംഗ് ഡെയ്സിലും സ്റ്റെഡി ആയാണ് മുന്നോട്ടു പോകുന്നത്.
അടുത്തയാഴ്ച വിദേശ രാജ്യങ്ങളിലും റിലീസ് ചെയ്യുന്നതോടെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ നിരയിലേക്ക് ആദി എത്തിച്ചേരുമെന്നുറപ്പാണ്. തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ ഒരു യുവ സൂപ്പർ താരമായി പ്രണവ് മോഹൻലാൽ വളർന്നു കഴിഞ്ഞു.
വമ്പൻ സാറ്റലൈറ്റ് റൈറ്സും അതുപോലെ മറ്റു ബിസിനെസ്സുകളും നടന്നു കഴിഞ്ഞ ആദി ടോട്ടൽ ബിസിനെസ്സിൽ അമ്പതു കോടി ക്ലബ്ബിൽ എത്തുമോ എന്നാണ് ഇപ്പോൾ ആരാധകരും സിനിമ ലോകവും ഉറ്റു നോക്കുന്നത്. അങ്ങനെ സംഭവിച്ചാൽ തന്റെ ആദ്യ ചിത്രം തന്നെ അമ്പതു കോടി ക്ലബ്ബിൽ എത്തിക്കുന്ന മലയാളത്തിലെ ആദ്യ യുവ നടൻ ആയി മാറും പ്രണവ് മോഹൻലാൽ.
പ്രണവിന്റെ ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. കുടുംബ പ്രേക്ഷകരും നിറഞ്ഞ മനസോടെ സ്വീകരിച്ചതാണ് ഈ ചിത്രത്തെ വമ്പൻ വിജയമാക്കി മാറ്റിയത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.