യുവ താരം ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാൻ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വിഷ്ണു മോഹൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ നായകൻ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിലെ 170 ഇൽ കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ തിയറ്ററിൽ എത്തി പ്രേക്ഷകർക്കൊപ്പം സിനിമ കണ്ടിറങ്ങിയ ഉണ്ണി മുകുന്ദന്റെ വീഡിയോ വലിയ ശ്രദ്ധ നേടുകയാണ്. വളരെയധികം വികാരാധീതനായി, കണ്ണുകൾ നിറഞ്ഞാണ് ഉണ്ണി മുകുന്ദൻ അവിടെ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരുന്നു ഈ ചിത്രം എന്നും തീയേറ്ററിൽ പ്രേക്ഷകരുടെ കയ്യടികൾ മുഴങ്ങിയപ്പോൾ താൻ വികാരാധീനനായി പോയെന്നും ഉണ്ണി പറയുന്നു.
തിയറ്ററിലെ കയ്യടിയാണ് ഒരു നടനെ സംബന്ധിച്ച് വലിയ കാര്യമെന്നും പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെട്ടു എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഈ ചിത്രത്തിലെ വർക്ക് ഷോപ് മെക്കാനിക്കായ ജയകൃഷ്‍ണന്‍ എന്ന കഥാപാത്രത്തിനു വേണ്ടി ഉണ്ണി മുകുന്ദൻ നടത്തിയ ശാരീരികമായ മേക് ഓവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സാധാരണക്കാരനായ ചെറുപ്പകാരനായി മികച്ച പ്രകടനമാണ് ഈ നടൻ കാഴ്ച വെച്ചത്. അഞ്ജു കുര്യന്‍ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്‍റെ ബാനറിൽ…
This website uses cookies.