Odiyan Movie New Poster Stills
മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ ഒരിക്കൽ കൂടി തെളിയിക്കുകയാണ്, കേരളത്തിൽ ജനപ്രീതിയുടെ കാര്യത്തിൽ തന്നെ കഴിഞ്ഞേ മറ്റാരും ഉള്ളു എന്ന്. ഒരു ചെറിയ പോസ്റ്റർ കൊണ്ട് പോലും സോഷ്യൽ മീഡിയയെ കീഴടക്കി ട്രെൻഡിങ് ആയി മാറുന്ന മോഹൻലാൽ മാജിക് ഒരിക്കൽ കൂടി നമ്മുക്ക് കാണാൻ സാധിക്കുകയാണ്. ഇത്തവണ ഒടിയൻ ആണ് ആ മായാജാലവുമായി എത്തിയിരിക്കുന്നത്. മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമായ ഒടിയന്റെ പുതിയ പോസ്റ്റർ ഇന്ന് വൈകുന്നേരം റിലീസ് ചെയ്തു. മീശ വടിച്ച പുതിയ മേക് ഓവറിലുള്ള മോഹൻലാലിന്റെ വളരെ റൊമാന്റിക് ആയ ഒരു പോസ്റ്റർ ആണ് ഇത്തവണ റിലീസ് ചെയ്തിരിക്കുന്നത്. ഒരു സ്വപ്നം പോലെ മനോഹരമായ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് എന്ന് പറയാം. ഒരു ഗാന രംഗമാണ് പോസ്റ്ററിലൂടെ പുറത്തു വന്നിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
യൗവ്വനയുക്തനും പ്രണയാതുരനുമായ ഒടിയൻ മാണിക്യന്റെ ഒരു പുതിയ ഭാവം തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പോസ്റ്ററിന്റെ ഹൈലൈറ്റ്. മാസ്സും ക്ലാസും ചേർത്തൊരുക്കിയ ഒരു അപൂർവ കലാസൃഷ്ടി തന്നെയാണ് ഒടിയൻ എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായ ഒടിയൻ ഈ വർഷം ഡിസംബർ മാസത്തിൽ തീയേറ്ററുകളിൽ എത്തും. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയാവും ഒടിയൻ എത്തുക. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനും ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. മോഹൻലാലിനൊപ്പം പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യർ, നരെയ്ൻ, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ്, നന്ദു , അനീഷ് ജി മേനോൻ, സന അൽതാഫ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.