കന്നഡ സിനിമയുടെ തലവര മാറ്റി എഴുതിയ കെ ജി എഫ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെ ജി എഫ് 2 റിലീസിന് ഒരുങ്ങുകയാണ്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപാണ് റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷക പ്രശംസ നേടിയ ഈ ട്രൈലെർ വലിയ ഹൈപ്പാണ് ഈ സിനിമയ്ക്കു നേടിക്കൊടുത്തത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രം ഏപ്രിൽ പതിനാലിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. എന്നാൽ ഏപ്രിൽ പതിമൂന്നിന് എത്തുന്ന ദളപതി വിജയ് ചിത്രമായ ബീസ്റ്റ് ആയുള്ള കെ ജി എഫിന്റെ ബോക്സ് ഓഫിസ് യുദ്ധത്തെ കുറിച്ചാണ് ഏവരും സംസാരിക്കുന്നതു. എന്നാലതിനെ കുറിച്ച് കെ ജി എഫ് നായകൻ യാഷ്, സംവിധായകൻ പ്രശാന്ത് നീൽ എന്നിവർക്ക് പറയാൻ ഉള്ളത് മറ്റു ചില കാര്യങ്ങൾ ആണ്. യാഷ് ഇതിന്റെ ട്രൈലെർ ലോഞ്ചിൽ പറഞ്ഞത്, യുദ്ധം ചെയ്യാനും മത്സരിക്കാനും ഇത് തിരഞ്ഞെടുപ്പല്ല, പകരം സിനിമയാണ് എന്നാണ്.
രണ്ടു വലിയ ചിത്രങ്ങൾ അടുത്തടുത്ത് റിലീസ് ചെയ്യുന്നു എന്ന് മാത്രമേ ഉള്ളു എന്നും, താൻ എന്തായാലും ബീസ്റ്റ് കാണും എന്നും യാഷ് പറഞ്ഞു. അതുപോലെ പ്രശാന്ത് നീലും പറയുന്നത് താൻ ദളപതി വിജയ്‌യെ സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് എന്നാണ്. എന്നും വിജയ് ചിത്രങ്ങൾ റിലീസ് ആവുന്ന ദിവസം അതിരാവിലെ തന്നെയുള്ള ഷോ കാണുന്ന വിജയ് ആരാധകൻ ആണ് പ്രശാന്ത് നീൽ. അത്കൊണ്ട് തന്നെ ബീസ്റ്റിനു വേണ്ടിയും കാത്തിരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ബീസ്റ്റിനൊപ്പം തന്നെ വിജയ് ആരാധകർ കെ ജി എഫ് 2 ഉം കാണുമെന്നു താൻ പ്രതീക്ഷിക്കുന്നു എന്ന് യാഷും പറഞ്ഞിരുന്നു. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ബീസ്റ്റ് നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.