vinayakan - Onlookersmedia http://onlookersmedia.com/tag/vinayakan/ First Entertainment website in Malayalam Tue, 24 Oct 2023 16:35:51 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 vinayakan - Onlookersmedia http://onlookersmedia.com/tag/vinayakan/ 32 32 54783289 നടൻ വിനായകൻ അറസ്റ്റിൽ. https://onlookersmedia.com/latest-news/popular-mollywood-actor-vinayakan-got-arrested-by-the-police/ https://onlookersmedia.com/latest-news/popular-mollywood-actor-vinayakan-got-arrested-by-the-police/#respond Tue, 24 Oct 2023 16:35:49 +0000 https://onlookersmedia.com/?p=48795 പ്രശസ്ത മലയാള സിനിമാ താരം വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് വൈകിട്ട് സ്വന്തം ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പോലീസിനെ വിളിച്ചിരുന്നു. അതിനു ശേഷമാണു അദ്ദേഹം നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തിയത്. ആ സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നു എന്നും, മദ്യ ലഹരിയിൽ അദ്ദേഹം ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെയാണ് അറസ്റ്റിലേക്ക് എത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിനായകൻ സ്റ്റേഷനിൽ വെച്ച് […]

The post നടൻ വിനായകൻ അറസ്റ്റിൽ. first appeared on Onlookersmedia.

The post നടൻ വിനായകൻ അറസ്റ്റിൽ. appeared first on Onlookersmedia.

]]>
പ്രശസ്ത മലയാള സിനിമാ താരം വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് വൈകിട്ട് സ്വന്തം ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പോലീസിനെ വിളിച്ചിരുന്നു. അതിനു ശേഷമാണു അദ്ദേഹം നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തിയത്. ആ സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നു എന്നും, മദ്യ ലഹരിയിൽ അദ്ദേഹം ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെയാണ് അറസ്റ്റിലേക്ക് എത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിനായകൻ സ്റ്റേഷനിൽ വെച്ച് പുക വലിക്കുകയും എസ് ഐയോട് അസഭ്യം പറയുകയും ചെയ്തെന്നും പോലീസ് പറയുന്നു.

ഫ്ലാറ്റിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വിനായകൻ മോശം ഭാഷയിൽ അധിക്ഷേപിച്ചെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു എന്ന പേരിലാണ് ഇപ്പോൾ വിനായകന് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനു ശേഷം വിനായകനെ ജനറല്‍ ആശുപത്രിയില്‍ മദ്യപരിശോധനയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്നാണ് ആദ്യം പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിനായകൻ വിളിച്ചു വരുത്തിയതെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

The post നടൻ വിനായകൻ അറസ്റ്റിൽ. first appeared on Onlookersmedia.

The post നടൻ വിനായകൻ അറസ്റ്റിൽ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/popular-mollywood-actor-vinayakan-got-arrested-by-the-police/feed/ 0 48795
അവാര്‍ഡ് വേളയില്‍ പ്രമുഖ താരങ്ങള്‍ വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍ https://onlookersmedia.com/latest-news/4924-2/ https://onlookersmedia.com/latest-news/4924-2/#respond Tue, 12 Sep 2017 05:04:56 +0000 http://onlookersmedia.com/?p=5564 ഞായറാഴ്ച തലശ്ശേരിയിൽ നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മേളയിൽ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ആരും തന്നെ പങ്കെടുത്തിട്ടില്ലായിരുന്നു. പ്രമുഖ താരങ്ങൾ ആരും വന്നില്ലെങ്കിലും മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാകുമെന്ന് മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയ വിനായകൻ പറഞ്ഞു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിൽ ഗംഗയെന്ന കഥാപാത്രത്തെ അഭിനയിച്ച വിനായകന്റെ ഉജ്വല പ്രകടനത്തിനായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാർഡ് വിനായകനെ തേടിയെത്തിയത്. പ്രമുഖതാരങ്ങളുടെ അസാന്നിധ്യം രൂക്ഷവിമർശനത്തിന് ഇടയായിരുന്നു. ഒപ്പമുള്ള താരത്തെ […]

The post അവാര്‍ഡ് വേളയില്‍ പ്രമുഖ താരങ്ങള്‍ വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍ first appeared on Onlookersmedia.

The post അവാര്‍ഡ് വേളയില്‍ പ്രമുഖ താരങ്ങള്‍ വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍ appeared first on Onlookersmedia.

]]>
ഞായറാഴ്ച തലശ്ശേരിയിൽ നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മേളയിൽ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ആരും തന്നെ പങ്കെടുത്തിട്ടില്ലായിരുന്നു. പ്രമുഖ താരങ്ങൾ ആരും വന്നില്ലെങ്കിലും മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാകുമെന്ന് മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയ വിനായകൻ പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിൽ ഗംഗയെന്ന കഥാപാത്രത്തെ അഭിനയിച്ച വിനായകന്റെ ഉജ്വല പ്രകടനത്തിനായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാർഡ് വിനായകനെ തേടിയെത്തിയത്.

പ്രമുഖതാരങ്ങളുടെ അസാന്നിധ്യം രൂക്ഷവിമർശനത്തിന് ഇടയായിരുന്നു. ഒപ്പമുള്ള താരത്തെ പിന്തുണക്കണമെന്നും ഇത്തരം വേദികളിൽ താരങ്ങളുടെ സാന്നിദ്യം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും പ്രശ്‌നമില്ല, സിനിമയുണ്ടാകുമെന്നാണ് വിനായകൻ പ്രതികരിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയെ തകര്‍ക്കാന്‍ കഴിയില്ല. ഇന്നു ഞാന്‍ തിളങ്ങി. നാളെ മറ്റൊരാള്‍ തിളങ്ങുമെന്നും വിനായകന്‍ പറഞ്ഞു.

The post അവാര്‍ഡ് വേളയില്‍ പ്രമുഖ താരങ്ങള്‍ വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍ first appeared on Onlookersmedia.

The post അവാര്‍ഡ് വേളയില്‍ പ്രമുഖ താരങ്ങള്‍ വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4924-2/feed/ 0 5564
കയ്യടികൾക്ക് നടുവിൽ സ്റ്റേറ്റ് അവാർഡ് വാങ്ങി വിനായകൻ https://onlookersmedia.com/latest-news/vinayakan-kerala-state-film-award-2016/ https://onlookersmedia.com/latest-news/vinayakan-kerala-state-film-award-2016/#respond Mon, 11 Sep 2017 04:48:05 +0000 http://onlookersmedia.com/?p=5521 ആരവങ്ങൾക്ക് നടുവിൽ പുരസ്‌കാരമേറ്റുവാങ്ങി കമ്മട്ടിപ്പാടത്തിലെ ഗംഗ. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ മികച്ച അഭിനയം കാഴ്ചവെച്ചതിനാണ് 2016 ലെ കേരള സംസ്ഥാന പുരസ്കാരം വിനായകനെ തേടിയെത്തിയത്. തലശ്ശേരിയിൽ ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്നും വിനായകൻ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. വമ്പന്‍ കയ്യടികളാണ് വിനായകന് അവാര്‍ഡ് നല്‍കിയപ്പോള്‍ വേദിയില്‍ നിന്നും ഉയര്‍ന്നത്. കണ്ണൂരിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സിനിമാലോകത്തെ പ്രമുഖ താരങ്ങളോ സംവിധായകരോ […]

The post കയ്യടികൾക്ക് നടുവിൽ സ്റ്റേറ്റ് അവാർഡ് വാങ്ങി വിനായകൻ first appeared on Onlookersmedia.

The post കയ്യടികൾക്ക് നടുവിൽ സ്റ്റേറ്റ് അവാർഡ് വാങ്ങി വിനായകൻ appeared first on Onlookersmedia.

]]>
ആരവങ്ങൾക്ക് നടുവിൽ പുരസ്‌കാരമേറ്റുവാങ്ങി കമ്മട്ടിപ്പാടത്തിലെ ഗംഗ. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ മികച്ച അഭിനയം കാഴ്ചവെച്ചതിനാണ് 2016 ലെ കേരള സംസ്ഥാന പുരസ്കാരം വിനായകനെ തേടിയെത്തിയത്.

തലശ്ശേരിയിൽ ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്നും വിനായകൻ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. വമ്പന്‍ കയ്യടികളാണ് വിനായകന് അവാര്‍ഡ് നല്‍കിയപ്പോള്‍ വേദിയില്‍ നിന്നും ഉയര്‍ന്നത്.

കണ്ണൂരിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സിനിമാലോകത്തെ പ്രമുഖ താരങ്ങളോ സംവിധായകരോ പങ്കെടുത്തില്ല എന്നത് രൂക്ഷവിമർശനത്തിന് വിധേയമായിരുന്നു. പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ ഈ വിവരം വിമർശിച്ചിരുന്നു.

ഒപ്പമുള്ള താരത്തെ പിന്തുണക്കണമെന്നും ഇത്തരം വേദികളിൽ താരങ്ങളുടെ സാന്നിദ്യം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെസി ഡാനിയേൽ പുരസ്‌കാര തുക ഒരു ലക്ഷത്തിൽ നിന്നും 5 ലക്ഷമാക്കി ഉയർത്തിയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

നേരത്തെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന വേദിക്ക് സമീപം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചിരുന്നു.

The post കയ്യടികൾക്ക് നടുവിൽ സ്റ്റേറ്റ് അവാർഡ് വാങ്ങി വിനായകൻ first appeared on Onlookersmedia.

The post കയ്യടികൾക്ക് നടുവിൽ സ്റ്റേറ്റ് അവാർഡ് വാങ്ങി വിനായകൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vinayakan-kerala-state-film-award-2016/feed/ 0 5521
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ https://onlookersmedia.com/latest-news/lijo-jose-pellisery-vinayakan-dileesh-pothen-chenmab-vinod-jose/ https://onlookersmedia.com/latest-news/lijo-jose-pellisery-vinayakan-dileesh-pothen-chenmab-vinod-jose/#respond Sat, 05 Aug 2017 11:13:22 +0000 http://onlookersmedia.com/?p=4269 യുവതാരങ്ങളെ വെച്ച് ബോക്സ്ഓഫീസിൽ സൂപ്പർ ഹിറ്റ് ഒരുക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 80ൽ അധികം പുതുമുഖങ്ങളെ വെച്ച് എത്തിയ അങ്കമാലി ഡയറീസ് മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വീണ്ടും വിസ്മയം തീർക്കാൻ വേണ്ടി ലിജോ ജോസ് പെല്ലിശ്ശേരി ഒരുങ്ങുകയാണ്. വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഇത്തവണ ലിജോ ജോസ് ചിത്രം ഒരുക്കുന്നത്. കാസ്റ്റിങ്ങിലെ പുതുമ തന്നെ സിനിമയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം […]

The post അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ first appeared on Onlookersmedia.

The post അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ appeared first on Onlookersmedia.

]]>
യുവതാരങ്ങളെ വെച്ച് ബോക്സ്ഓഫീസിൽ സൂപ്പർ ഹിറ്റ് ഒരുക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 80ൽ അധികം പുതുമുഖങ്ങളെ വെച്ച് എത്തിയ അങ്കമാലി ഡയറീസ് മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വീണ്ടും വിസ്മയം തീർക്കാൻ വേണ്ടി ലിജോ ജോസ് പെല്ലിശ്ശേരി ഒരുങ്ങുകയാണ്.

വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഇത്തവണ ലിജോ ജോസ് ചിത്രം ഒരുക്കുന്നത്. കാസ്റ്റിങ്ങിലെ പുതുമ തന്നെ സിനിമയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. പി.എഫ്. മാത്യൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ബോക്സോഫീസിൽ മറ്റൊരു വിസ്മയമായി ഈ സിനിമ മാറും എന്ന പ്രതീക്ഷയിലാണ് സിനിമ ആസ്വാദകർ.

The post അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ first appeared on Onlookersmedia.

The post അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/lijo-jose-pellisery-vinayakan-dileesh-pothen-chenmab-vinod-jose/feed/ 0 4269