vimanam - Onlookersmedia https://onlookersmedia.com/tag/vimanam/ First Entertainment website in Malayalam Mon, 04 Sep 2017 09:21:31 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png vimanam - Onlookersmedia https://onlookersmedia.com/tag/vimanam/ 32 32 ഇതാണ് പൃഥ്വിരാജിന്‍റെ വിമാനം ലുക്ക്.. https://onlookersmedia.com/latest-news/4917-2/ https://onlookersmedia.com/latest-news/4917-2/#respond Mon, 04 Sep 2017 09:21:31 +0000 http://onlookersmedia.com/?p=5326 ഷൂട്ടിങിന് മുന്നേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയാണ് പൃഥ്വിരാജിന്‍റെ വിമാനം. വിമാനത്തിന്‍റെ അതേ കഥയാണ് വിനീത് ശ്രീനിവാസന്‍റെ ചിത്രമായ എബിയുടേത് എന്ന്‍ പറഞ്ഞ് ഒരു കേസുണ്ടായിരുന്നു. കേസെല്ലാം മാറി എബി റിലീസ് ആകുകയും ചെയ്തു. വിമാനം ഇപ്പോള്‍ റിലീസിങ്ങിനായി ഒരുങ്ങുകയാണ്. ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് വിമാനം ഒരുങ്ങുന്നത്. എന്ന്‍ നിന്‍റെ മൊയിതീന് ശേഷം യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി പൃഥ്വിരാജ് ചെയ്യുന്ന സിനിമ കൂടെയാണ് വിമാനം. വിമാനത്തിലെ പൃഥ്വിരാജിന്‍റെ ലുക്ക് ഇന്ന് പുറത്തുവിട്ടു. ക്ലീന്‍ ഷെയിവില്‍ തടി […]

The post ഇതാണ് പൃഥ്വിരാജിന്‍റെ വിമാനം ലുക്ക്.. first appeared on Onlookersmedia.

The post ഇതാണ് പൃഥ്വിരാജിന്‍റെ വിമാനം ലുക്ക്.. appeared first on Onlookersmedia.

]]>
ഷൂട്ടിങിന് മുന്നേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയാണ് പൃഥ്വിരാജിന്‍റെ വിമാനം. വിമാനത്തിന്‍റെ അതേ കഥയാണ് വിനീത് ശ്രീനിവാസന്‍റെ ചിത്രമായ എബിയുടേത് എന്ന്‍ പറഞ്ഞ് ഒരു കേസുണ്ടായിരുന്നു. കേസെല്ലാം മാറി എബി റിലീസ് ആകുകയും ചെയ്തു. വിമാനം ഇപ്പോള്‍ റിലീസിങ്ങിനായി ഒരുങ്ങുകയാണ്.

ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് വിമാനം ഒരുങ്ങുന്നത്. എന്ന്‍ നിന്‍റെ മൊയിതീന് ശേഷം യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി പൃഥ്വിരാജ് ചെയ്യുന്ന സിനിമ കൂടെയാണ് വിമാനം.

Prithviraj,Vimanam

വിമാനത്തിലെ പൃഥ്വിരാജിന്‍റെ ലുക്ക് ഇന്ന് പുറത്തുവിട്ടു. ക്ലീന്‍ ഷെയിവില്‍ തടി കുറച്ചാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ എത്തുന്നത്.

പൃഥ്വിരാജ് നായകനാകുന്ന ആദം ജോആന്‍ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.

The post ഇതാണ് പൃഥ്വിരാജിന്‍റെ വിമാനം ലുക്ക്.. first appeared on Onlookersmedia.

The post ഇതാണ് പൃഥ്വിരാജിന്‍റെ വിമാനം ലുക്ക്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4917-2/feed/ 0
പ്രിത്വി രാജിന്റെ വിമാനം എത്തുന്നത് പൂജ റിലീസ് ആയി…! https://onlookersmedia.com/latest-news/prithviraj-vimanam/ https://onlookersmedia.com/latest-news/prithviraj-vimanam/#respond Sat, 26 Aug 2017 10:06:39 +0000 http://onlookersmedia.com/?p=4925 പ്രിത്വി രാജ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് ആദം ജോണിന് വേണ്ടിയാണു. ജിനു എബ്രഹാം സംവിധാനം ചെയ്ത ഈ ഫാമിലി റിവഞ്ച് ത്രില്ലറാണ് പ്രിത്വി രാജിന്റെ ഓണം – ബക്രീദ് റിലീസ്. ഭാവനയും നരെയ്‌നും മിഷ്‌ടി ചക്രവർത്തിയും പ്രധാന വേഷങ്ങളിൽ പ്രിത്വി രാജിനൊപ്പം എത്തുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ഓഗസ്റ്റ് 31 നു ഈ ചിത്രം പ്രദർശനത്തിനെത്തും. ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരങ്ങൾ പ്രകാരം പ്രിത്വി രാജിന്റെ മറ്റൊരു വലിയ ചിത്രം […]

The post പ്രിത്വി രാജിന്റെ വിമാനം എത്തുന്നത് പൂജ റിലീസ് ആയി…! first appeared on Onlookersmedia.

The post പ്രിത്വി രാജിന്റെ വിമാനം എത്തുന്നത് പൂജ റിലീസ് ആയി…! appeared first on Onlookersmedia.

]]>
പ്രിത്വി രാജ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് ആദം ജോണിന് വേണ്ടിയാണു. ജിനു എബ്രഹാം സംവിധാനം ചെയ്ത ഈ ഫാമിലി റിവഞ്ച് ത്രില്ലറാണ് പ്രിത്വി രാജിന്റെ ഓണം – ബക്രീദ് റിലീസ്. ഭാവനയും നരെയ്‌നും മിഷ്‌ടി ചക്രവർത്തിയും പ്രധാന വേഷങ്ങളിൽ പ്രിത്വി രാജിനൊപ്പം എത്തുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

ഓഗസ്റ്റ് 31 നു ഈ ചിത്രം പ്രദർശനത്തിനെത്തും. ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരങ്ങൾ പ്രകാരം പ്രിത്വി രാജിന്റെ മറ്റൊരു വലിയ ചിത്രം കൂടി ഒരു മാസത്തിനുള്ളിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. പ്രദീപ് എം നായർ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ വിമാനം ഈ വരുന്ന പൂജ ഹോളിഡേയ്‌സിൽ തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

ഓഗസ്റ്റ് ആദ്യ വാരം തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. അത് മാത്രമല്ല ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച ശ്രദ്ധ നേടിയിരുന്നു.

പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലോപ്പസ്, പുതുമുഖം ദുര്‍ഗ്ഗ കൃഷ്ണ, സുധീര്‍ കരമന എന്നിവരും ഈ ചിത്രത്തിൽ പ്രിത്വി രാജിനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.

അതീവ രഹസ്യമായി ഷൂട്ടിംഗ് സ്റ്റില്ലുകൾ പോലും പുറത്തു വിടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഹൈസ്‌കൂളില്‍ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്ന ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന വാർത്തകൾ പറയുന്നത്.

തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് വിമാനം എന്ന ഈ ചിത്രമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

പ്രിത്വി രാജ് ഇപ്പോൾ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന രണം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. അതിനു ശേഷം ഒക്ടോബറിൽ കമലിന്റെ ആമിയിലും നവംബറിൽ ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിലും പ്രിത്വി രാജ് അഭിനയിക്കും.

ഇതിനിടക്ക് അഞ്ജലി മേനോന്റെ അടുത്ത സംവിധാന സംരംഭത്തിലും പ്രിത്വി അഭിനയിക്കും എന്നാണ് സ്ഥിതീകരിക്കാത്ത വിവരങ്ങൾ ലഭിക്കുന്നത്.

The post പ്രിത്വി രാജിന്റെ വിമാനം എത്തുന്നത് പൂജ റിലീസ് ആയി…! first appeared on Onlookersmedia.

The post പ്രിത്വി രാജിന്റെ വിമാനം എത്തുന്നത് പൂജ റിലീസ് ആയി…! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/prithviraj-vimanam/feed/ 0