villain - Onlookersmedia https://onlookersmedia.com/tag/villain/ First Entertainment website in Malayalam Fri, 01 Sep 2017 05:38:44 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 villain - Onlookersmedia https://onlookersmedia.com/tag/villain/ 32 32 54783289 വീണ്ടും മാസ്സ് കാണിക്കാന്‍ മോഹന്‍ലാല്‍, വില്ലന്‍ ട്രൈലര്‍ എത്തി.. https://onlookersmedia.com/videos/villain-trailer/ https://onlookersmedia.com/videos/villain-trailer/#respond Fri, 01 Sep 2017 05:38:44 +0000 http://onlookersmedia.com/?p=5170 മാടമ്പി, ഗ്രാന്‍റ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വില്ലന്‍. 20 കോടി ചിലവില്‍ ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം തമിഴ് താരം വിശാല്‍, ഹന്‍സിക മോട്വാനി, തെലുങ്ക് താരം ശ്രീകാന്ത്, രാശി ഖന്ന തുടങ്ങിയവരും വേഷമിടുന്നു. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത് വില്ലന്‍റെ ടീസര്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണം നേടിയ ടീസറിന് ശേഷം ചിത്രത്തിന്‍റെ […]

The post വീണ്ടും മാസ്സ് കാണിക്കാന്‍ മോഹന്‍ലാല്‍, വില്ലന്‍ ട്രൈലര്‍ എത്തി.. first appeared on Onlookersmedia.

The post വീണ്ടും മാസ്സ് കാണിക്കാന്‍ മോഹന്‍ലാല്‍, വില്ലന്‍ ട്രൈലര്‍ എത്തി.. appeared first on Onlookersmedia.

]]>
മാടമ്പി, ഗ്രാന്‍റ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വില്ലന്‍. 20 കോടി ചിലവില്‍ ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം തമിഴ് താരം വിശാല്‍, ഹന്‍സിക മോട്വാനി, തെലുങ്ക് താരം ശ്രീകാന്ത്, രാശി ഖന്ന തുടങ്ങിയവരും വേഷമിടുന്നു. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്

വില്ലന്‍റെ ടീസര്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണം നേടിയ ടീസറിന് ശേഷം ചിത്രത്തിന്‍റെ ട്രൈലര്‍ ഇന്ന്‍ നടന്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു.

ബജ്രംഗി ഭായ്ജാന്‍, ലിങ്ക തുടങ്ങിയ വമ്പന്‍ സിനിമകള്‍ നിര്‍മ്മിച്ച റോക്ക് ലൈന്‍ വെങ്കിടേശാന് വില്ലന്‍റെ നിര്‍മ്മാണം.

ഒപ്പത്തിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്ക് ആണ് വില്ലനിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. ഗ്രേറ്റ് ഫാദര്‍, എസ്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് ബാക്ക്ഗ്രൌണ്ട് സ്കോര്‍ ഒരുക്കിയ സുഷിന്‍ ശ്യാമാണ് മ്യൂസിക്ക് ഒരുക്കുന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്‍റെ പുസ്തകം മോഹന്‍ലാലിന്‍റെ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഒടിയനാണ് മോഹന്‍ലാലിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന പുതിയ ചിത്രം.

The post വീണ്ടും മാസ്സ് കാണിക്കാന്‍ മോഹന്‍ലാല്‍, വില്ലന്‍ ട്രൈലര്‍ എത്തി.. first appeared on Onlookersmedia.

The post വീണ്ടും മാസ്സ് കാണിക്കാന്‍ മോഹന്‍ലാല്‍, വില്ലന്‍ ട്രൈലര്‍ എത്തി.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/villain-trailer/feed/ 0 5170
വില്ലൻ ട്രൈലർ ഓണത്തിന് തിയേറ്ററുകളിൽ, സോഷ്യൽ മീഡിയയിൽ എത്താൻ വൈകും https://onlookersmedia.com/latest-news/villain-trailer-onam-theatre/ https://onlookersmedia.com/latest-news/villain-trailer-onam-theatre/#respond Sun, 27 Aug 2017 06:48:14 +0000 http://onlookersmedia.com/?p=4940 മോഹൻലാൽ ചിത്രം വില്ലൻ അവസാന ഘട്ടത്തിന്റ പണിപ്പുരയിലാണ്. ബി ഉണ്ണികൃഷ്ണനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 20 കോടിയോളം ബഡ്ജറ്റാണ് ഈ ചിത്രത്തിന് പറയപ്പെടുന്നത്. ചിത്രത്തിന്റെ ടീസർ ഏതാനും മാസങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വലിയ സ്വീകരണമാണ് ഈ ടീസറിന് ലഭിച്ചത്. ടീസറിന് പിന്നാലെ വില്ലന്റെ ട്രൈലറും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഈ ഓണക്കാലത്തു തിയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾക്ക് ഒപ്പമാണ് വില്ലൻ ട്രൈലർ റിലീസ് ചെയ്യുക. സോഷ്യൽ മീഡിയയിൽ അടുത്ത മാസം അവസാനം […]

The post വില്ലൻ ട്രൈലർ ഓണത്തിന് തിയേറ്ററുകളിൽ, സോഷ്യൽ മീഡിയയിൽ എത്താൻ വൈകും first appeared on Onlookersmedia.

The post വില്ലൻ ട്രൈലർ ഓണത്തിന് തിയേറ്ററുകളിൽ, സോഷ്യൽ മീഡിയയിൽ എത്താൻ വൈകും appeared first on Onlookersmedia.

]]>
മോഹൻലാൽ ചിത്രം വില്ലൻ അവസാന ഘട്ടത്തിന്റ പണിപ്പുരയിലാണ്. ബി ഉണ്ണികൃഷ്ണനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 20 കോടിയോളം ബഡ്ജറ്റാണ് ഈ ചിത്രത്തിന് പറയപ്പെടുന്നത്.

ചിത്രത്തിന്റെ ടീസർ ഏതാനും മാസങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വലിയ സ്വീകരണമാണ് ഈ ടീസറിന് ലഭിച്ചത്. ടീസറിന് പിന്നാലെ വില്ലന്റെ ട്രൈലറും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.

ഈ ഓണക്കാലത്തു തിയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾക്ക് ഒപ്പമാണ് വില്ലൻ ട്രൈലർ റിലീസ് ചെയ്യുക. സോഷ്യൽ മീഡിയയിൽ അടുത്ത മാസം അവസാനം മാത്രമേ ട്രൈലർ റിലീസ് ചെയ്യുകയുള്ളൂ.

തമിഴ് താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത്, ഹൻസിക തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്.

The post വില്ലൻ ട്രൈലർ ഓണത്തിന് തിയേറ്ററുകളിൽ, സോഷ്യൽ മീഡിയയിൽ എത്താൻ വൈകും first appeared on Onlookersmedia.

The post വില്ലൻ ട്രൈലർ ഓണത്തിന് തിയേറ്ററുകളിൽ, സോഷ്യൽ മീഡിയയിൽ എത്താൻ വൈകും appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/villain-trailer-onam-theatre/feed/ 0 4940