vijay - Onlookersmedia https://onlookersmedia.com/tag/vijay/ First Entertainment website in Malayalam Sat, 28 Oct 2023 05:38:34 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 vijay - Onlookersmedia https://onlookersmedia.com/tag/vijay/ 32 32 54783289 കേരളത്തിൽ നിന്ന് 50 കോടി; ചരിത്രമെഴുതി ദളപതിയുടെ ലിയോ https://onlookersmedia.com/collection-reports/vijays-leo-surpassed-50-crore-gross-from-the-kerala-box-office/ https://onlookersmedia.com/collection-reports/vijays-leo-surpassed-50-crore-gross-from-the-kerala-box-office/#respond Sat, 28 Oct 2023 05:38:33 +0000 https://onlookersmedia.com/?p=48846 കേരളത്തിൽ നിന്നും 50 കോടി ഗ്രോസ് നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് ദളപതി വിജയ് നായകനായ ലിയോ. രജനികാന്ത് നായകനായ ജയിലറാണ് ഈ നേട്ടം ആദ്യമായി കൈവരിച്ച ചിത്രം. റിലീസ് ചെയ്ത് 10 ദിവസം കൊണ്ടാണ് ലിയോ ഈ നേട്ടം കൈവരിച്ചത്. കേരളത്തിൽ നിന്ന് 58 കോടിയോളം ഗ്രോസ് നേടിയ ജയിലറിനെ ലിയോ മറികടക്കുമോ എന്നതാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും ഉറ്റു നോക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ […]

The post കേരളത്തിൽ നിന്ന് 50 കോടി; ചരിത്രമെഴുതി ദളപതിയുടെ ലിയോ first appeared on Onlookersmedia.

The post കേരളത്തിൽ നിന്ന് 50 കോടി; ചരിത്രമെഴുതി ദളപതിയുടെ ലിയോ appeared first on Onlookersmedia.

]]>
കേരളത്തിൽ നിന്നും 50 കോടി ഗ്രോസ് നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് ദളപതി വിജയ് നായകനായ ലിയോ. രജനികാന്ത് നായകനായ ജയിലറാണ് ഈ നേട്ടം ആദ്യമായി കൈവരിച്ച ചിത്രം. റിലീസ് ചെയ്ത് 10 ദിവസം കൊണ്ടാണ് ലിയോ ഈ നേട്ടം കൈവരിച്ചത്. കേരളത്തിൽ നിന്ന് 58 കോടിയോളം ഗ്രോസ് നേടിയ ജയിലറിനെ ലിയോ മറികടക്കുമോ എന്നതാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും ഉറ്റു നോക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ ആദ്യ ദിന കളക്ഷൻ റെക്കോർഡും ഓപ്പണിങ് വീക്കെൻഡ് കളക്ഷൻ റെക്കോർഡും സ്ഥാപിച്ചിരുന്നു. ആദ്യ ദിനം കേരളത്തിൽ നിന്ന് 12 കോടി നേടിയ ഈ ചിത്രം ആദ്യ വീക്കെൻഡ് കഴിയുമ്പോൾ നേടിയത് 32 കോടിയോളമായിരുന്നു. കേരളത്തിൽ നിന്ന് ലിയോ ഫൈനൽ ഗ്രോസ് എത്ര നേടുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. കേരളത്തിൽ നിന്ന് 60 കോടി നേടുന്ന ആദ്യ തമിഴ് ചിത്രമെന്ന ബഹുമതി നേടാൻ ഫൈനൽ റണ്ണിൽ ലിയോക്ക് കഴിയുമോ എന്നതാണ് ആകാംക്ഷയോടെയാണ് ട്രേഡ് അനലിസ്റ്റുകൾ ഉറ്റു നോക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം 60 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രങ്ങൾ വളരെ കുറവാണ്. 2018 (89 കോടി), പുലി മുരുകൻ (86 കോടി), ബാഹുബലി 2 (75 കോടി), കെ ജി എഫ് 2 (67 കോടി), ലൂസിഫർ (66 കോടി) എന്നിവയാണ് കേരളത്തിൽ നിന്ന് മാത്രം 60 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടിയ ചിത്രങ്ങൾ. ഈ ലിസ്റ്റിലേക്ക് കടന്നു വരാൻ കഴിഞ്ഞാൽ അത് ലിയോയെ സംബന്ധിച്ച് ഒരു വമ്പൻ നേട്ടമായി മാറും. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്ത ലിയോ നിർമ്മിച്ചിരിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം കൂടിയാണ്.

The post കേരളത്തിൽ നിന്ന് 50 കോടി; ചരിത്രമെഴുതി ദളപതിയുടെ ലിയോ first appeared on Onlookersmedia.

The post കേരളത്തിൽ നിന്ന് 50 കോടി; ചരിത്രമെഴുതി ദളപതിയുടെ ലിയോ appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/vijays-leo-surpassed-50-crore-gross-from-the-kerala-box-office/feed/ 0 48846
400 കോടി കടന്ന് ലിയോ; കേരളത്തിൽ ചരിത്ര സംഭവമാകാൻ ദളപതി വിജയ് ചിത്രം. https://onlookersmedia.com/latest-news/vijays-leo-has-gone-past-the-400-crore-mark-at-the-box-office/ https://onlookersmedia.com/latest-news/vijays-leo-has-gone-past-the-400-crore-mark-at-the-box-office/#respond Wed, 25 Oct 2023 05:51:47 +0000 https://onlookersmedia.com/?p=48798 ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ ആഗോള തലത്തിലും കേരളത്തിലും ചരിത്രം സൃഷ്ടിക്കുന്ന വിജയമായി മാറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് തന്നെ ആഗോള ഗ്രോസ് 400 കോടി പിന്നിട്ട ഈ ചിത്രം തമിഴിലെ പുതിയ ഇൻഡസ്ടറി ഹിറ്റായി മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ ലോകവും. തമിഴ് നാട്ടിൽ നിന്ന് ആദ്യമായി 100 കോടി രൂപ വിതരണക്കാരുടെ ഷെയർ മാത്രമായി നേടുന്ന ചിത്രമായി ലിയോ മാറാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. […]

The post 400 കോടി കടന്ന് ലിയോ; കേരളത്തിൽ ചരിത്ര സംഭവമാകാൻ ദളപതി വിജയ് ചിത്രം. first appeared on Onlookersmedia.

The post 400 കോടി കടന്ന് ലിയോ; കേരളത്തിൽ ചരിത്ര സംഭവമാകാൻ ദളപതി വിജയ് ചിത്രം. appeared first on Onlookersmedia.

]]>
ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ ആഗോള തലത്തിലും കേരളത്തിലും ചരിത്രം സൃഷ്ടിക്കുന്ന വിജയമായി മാറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് തന്നെ ആഗോള ഗ്രോസ് 400 കോടി പിന്നിട്ട ഈ ചിത്രം തമിഴിലെ പുതിയ ഇൻഡസ്ടറി ഹിറ്റായി മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ ലോകവും. തമിഴ് നാട്ടിൽ നിന്ന് ആദ്യമായി 100 കോടി രൂപ വിതരണക്കാരുടെ ഷെയർ മാത്രമായി നേടുന്ന ചിത്രമായി ലിയോ മാറാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനോടകം 250 കോടിക്ക് മുകളിൽ ഇന്ത്യയിൽ നിന്നും ഗ്രോസ് നേടിയ ലിയോ, വിദേശത്ത് നിന്നും 150 കോടിക്ക് മുകളിലും ഗ്രോസ് നേടിയിട്ടുണ്ട്. പല വിദേശ മാർക്കറ്റിലും തമിഴിലെ പുതിയ റെക്കോർഡ് സൃഷ്ടിച്ചുകഴിഞ്ഞു ഈ ദളപതി വിജയ് ചിത്രം.

കേരളത്തിലും ചരിത്ര നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലാണ് ലിയോ. ഇതിനോടകം കേരളത്തിൽ നിന്ന് ഏകദേശം 45 കോടിയോളമാണ് ലിയോ നേടിയ ഗ്രോസ്. കേരളത്തിൽ നിന്ന് മാത്രം 50 കോടി നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമാകും ലിയോ എന്നുറപ്പായിക്കഴിഞ്ഞു. 58 കോടിയോളം കേരളാ ഗ്രോസ് നേടിയ രജനികാന്ത് ചിത്രം ജയിലറിനെ മറികടന്ന് ലിയോ ഒന്നാമതെത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് വിജയ് ആരാധകർ. ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ്‌ ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ്. രജനികാന്ത്- നെൽസൺ ചിത്രമായ ജയിലറും കേരളത്തിൽ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസ് ആയിരുന്നു. തുടർച്ചയായ വമ്പൻ വിജയങ്ങളാണ് രണ്ട് തമിഴ് ചിത്രങ്ങൾ വിതരണം ചെയ്ത് കൊണ്ട് ശ്രീ ഗോകുലം മൂവീസ് നേടിയതെന്നതും ശ്രദ്ധേയമാണ്.

The post 400 കോടി കടന്ന് ലിയോ; കേരളത്തിൽ ചരിത്ര സംഭവമാകാൻ ദളപതി വിജയ് ചിത്രം. first appeared on Onlookersmedia.

The post 400 കോടി കടന്ന് ലിയോ; കേരളത്തിൽ ചരിത്ര സംഭവമാകാൻ ദളപതി വിജയ് ചിത്രം. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vijays-leo-has-gone-past-the-400-crore-mark-at-the-box-office/feed/ 0 48798
മൂന്ന് ദിനം കൊണ്ട് 300 കോടിയിലേക്ക് ലിയോ; കളക്ഷൻ റിപ്പോർട്ട്. https://onlookersmedia.com/collection-reports/vijay-leo-is-all-set-to-surpass-300-crores-from-the-global-box-office/ https://onlookersmedia.com/collection-reports/vijay-leo-is-all-set-to-surpass-300-crores-from-the-global-box-office/#respond Sun, 22 Oct 2023 07:08:20 +0000 https://onlookersmedia.com/?p=48776 ദളപതി വിജയ് നായകനായ ലിയോ ആഗോള ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മാറുകയാണ്. ആദ്യ ദിനം 148 കോടി രൂപ ആഗോള കളക്ഷൻ നേടിയ ലിയോ രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് 210 കോടിക്ക് മുകളിലാണ്. മൂന്നാം ദിനമായ ശനിയാഴ്ച 80 കോടിയോളമാണ് ഈ ചിത്രം ആഗോള തലത്തിൽ ഗ്രോസ് ചെയ്തതെന്ന് ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നു. ആദ്യ 3 ദിനം കൊണ്ട് 300 കോടിയുടെ അടുത്താണ് ഈ ചിത്രം നേടിയിരിക്കുന്ന ആഗോള ബോക്സ് ഓഫീസ് […]

The post മൂന്ന് ദിനം കൊണ്ട് 300 കോടിയിലേക്ക് ലിയോ; കളക്ഷൻ റിപ്പോർട്ട്. first appeared on Onlookersmedia.

The post മൂന്ന് ദിനം കൊണ്ട് 300 കോടിയിലേക്ക് ലിയോ; കളക്ഷൻ റിപ്പോർട്ട്. appeared first on Onlookersmedia.

]]>
ദളപതി വിജയ് നായകനായ ലിയോ ആഗോള ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മാറുകയാണ്. ആദ്യ ദിനം 148 കോടി രൂപ ആഗോള കളക്ഷൻ നേടിയ ലിയോ രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് 210 കോടിക്ക് മുകളിലാണ്. മൂന്നാം ദിനമായ ശനിയാഴ്ച 80 കോടിയോളമാണ് ഈ ചിത്രം ആഗോള തലത്തിൽ ഗ്രോസ് ചെയ്തതെന്ന് ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നു. ആദ്യ 3 ദിനം കൊണ്ട് 300 കോടിയുടെ അടുത്താണ് ഈ ചിത്രം നേടിയിരിക്കുന്ന ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. ഞെട്ടിക്കുന്ന അഡ്വാൻസ് ബുക്കിങ്ങും നേടി ആരംഭിച്ചിരിക്കുന്ന ഞായറാഴ്ചയും റെക്കോർഡ് കളക്ഷനാണ് ലിയോ നേടാനൊരുങ്ങുന്നത്. ആദ്യ വിശകലനങ്ങൾ പ്രകാരം നാല് ദിവസത്തെ ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ തന്നെ ഏകദേശം 370 കോടിയോളം ഈ ചിത്രം ആഗോള കളക്ഷനായി നേടിയേക്കാം.

കേരളത്തിൽ ആദ്യ മൂന്ന് ദിനം കൊണ്ട് ഏകദേശം 24 കോടിയോളം നേടിയ ഈ ചിത്രം ആദ്യ വീക്കെൻഡിൽ നിന്ന് 32 കോടിയോളം നേടിയേക്കാമെന്നും അഡ്വാൻസ് ബുക്കിംഗ് പറയുന്നുണ്ട്. ആദ്യ മൂന്ന് ദിനം കൊണ്ട് ഈ ചിത്രം നേടിയ ഡൊമസ്റ്റിക് ഗ്രോസ് 163 കോടിയോളമാണ്. വിദേശത്ത് നിന്നും 130 കോടിയോളവും 3 ദിവസം കൊണ്ട് ലിയോ നേടി. ഇന്നത്തോടെ ദളപതി വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ലിയോ മാറുമെന്നുറപ്പായി കഴിഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം ആദ്യ 3 ദിവസം കൊണ്ട് ഏകദേശം 80 കോടിയോളം കളക്ഷൻ ഈ ചിത്രം നേടിയെന്നാണ് സൂചന. ഒരുപാട് വൈകാതെ തമിഴ്നാട് നിന്ന് മാത്രം 100 കോടിയെന്ന നേട്ടത്തിലും ലിയോ എത്തും. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ്

The post മൂന്ന് ദിനം കൊണ്ട് 300 കോടിയിലേക്ക് ലിയോ; കളക്ഷൻ റിപ്പോർട്ട്. first appeared on Onlookersmedia.

The post മൂന്ന് ദിനം കൊണ്ട് 300 കോടിയിലേക്ക് ലിയോ; കളക്ഷൻ റിപ്പോർട്ട്. appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/vijay-leo-is-all-set-to-surpass-300-crores-from-the-global-box-office/feed/ 0 48776
കിംഗ് ഖാനും തല കുനിച്ചു,അജയ്യനായി ദളപതി; ലിയോക്ക് റെക്കോർഡ് കളക്ഷൻ https://onlookersmedia.com/latest-news/vijays-leo-becomes-the-highest-opening-day-grossing-indian-film-in-2023-surpassing-shah-rukh-khan-and-prabhas-movies/ https://onlookersmedia.com/latest-news/vijays-leo-becomes-the-highest-opening-day-grossing-indian-film-in-2023-surpassing-shah-rukh-khan-and-prabhas-movies/#respond Sat, 21 Oct 2023 05:25:59 +0000 https://onlookersmedia.com/?p=48762 ദളപതിക്ക്‌ മുന്നിൽ ബോളിവുഡിലെ വമ്പന്മാരും തലകുനിക്കുന്ന കാഴ്ചകൾ സമ്മാനിച്ച് കൊണ്ട് റെക്കോർഡ് കളക്ഷനുമായി ലിയോ മുന്നേറുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ കാണാൻ സാധിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ മാസ്സ് ത്രില്ലറിന്റെ ആദ്യ ദിന കളക്ഷൻ, നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പുറത്ത് വിട്ടത്. ആദ്യദിനം ലിയോ നേടിയ ആഗോള കളക്ഷൻ 148 കോടി രൂപക്കും മുകളിലാണ്. ഇതോടെ ഈ വർഷം ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് നേടുന്ന ഇന്ത്യൻ ചിത്രമെന്ന […]

The post കിംഗ് ഖാനും തല കുനിച്ചു,അജയ്യനായി ദളപതി; ലിയോക്ക് റെക്കോർഡ് കളക്ഷൻ first appeared on Onlookersmedia.

The post കിംഗ് ഖാനും തല കുനിച്ചു,അജയ്യനായി ദളപതി; ലിയോക്ക് റെക്കോർഡ് കളക്ഷൻ appeared first on Onlookersmedia.

]]>
ദളപതിക്ക്‌ മുന്നിൽ ബോളിവുഡിലെ വമ്പന്മാരും തലകുനിക്കുന്ന കാഴ്ചകൾ സമ്മാനിച്ച് കൊണ്ട് റെക്കോർഡ് കളക്ഷനുമായി ലിയോ മുന്നേറുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ കാണാൻ സാധിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ മാസ്സ് ത്രില്ലറിന്റെ ആദ്യ ദിന കളക്ഷൻ, നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പുറത്ത് വിട്ടത്. ആദ്യദിനം ലിയോ നേടിയ ആഗോള കളക്ഷൻ 148 കോടി രൂപക്കും മുകളിലാണ്. ഇതോടെ ഈ വർഷം ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് നേടുന്ന ഇന്ത്യൻ ചിത്രമെന്ന ബഹുമതിയും ലിയോയെ തേടിയെത്തി. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായ ജവാൻ (129 കോടി), പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ആദി പുരുഷ് (140 കോടി) എന്നിവയുടെ റെക്കോർഡ് ആണ് ലിയോ തകർത്തത്. തമിഴ് സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം 100 കോടിക്ക് മുകളിൽ ആദ്യ ദിനം ആഗോള ഗ്രോസ് നേടുന്നത്.

തമിഴ്നാട് നിന്നും 35 കോടിക്ക് മുകളിൽ നേടി, അവിടെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് സൃഷ്‌ടിച്ച ലിയോ ആന്ധ്രപ്രദേശ്/ തെലുങ്കാന സംസഥാനങ്ങളിൽ നിന്നും നേടിയത് 16 കോടിയാണ്. കേരളത്തിൽ നിന്നും 12 കോടിയും കർണാടകത്തിൽ നിന്ന് 14 കോടിയോളവും നേടിയ ലിയോ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏകദേശം 5 കോടി രൂപയാണ് ഗ്രോസ് എടുത്തത്. വിദേശ മാർക്കറ്റിൽ നിന്നും ആദ്യ ദിവസം 67 കോടിയോളം നേടിയും ലിയോ ചരിത്രം കുറിച്ചു. രണ്ടാം ദിനവും ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ചിത്രം രണ്ട് ദിവസം കൊണ്ട് തന്നെ ഏകദേശം 230 -240 കോടിയോളം ആഗോള ഗ്രോസ് നേടിയേക്കാമെന്ന് ആദ്യ വിശകലനങ്ങൾ സൂചിപ്പിക്കുന്നു

The post കിംഗ് ഖാനും തല കുനിച്ചു,അജയ്യനായി ദളപതി; ലിയോക്ക് റെക്കോർഡ് കളക്ഷൻ first appeared on Onlookersmedia.

The post കിംഗ് ഖാനും തല കുനിച്ചു,അജയ്യനായി ദളപതി; ലിയോക്ക് റെക്കോർഡ് കളക്ഷൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vijays-leo-becomes-the-highest-opening-day-grossing-indian-film-in-2023-surpassing-shah-rukh-khan-and-prabhas-movies/feed/ 0 48762
തമിഴ്‌നാട്ടിൽ ഒന്ന് മുതൽ മൂന്ന് വരെ ദളപതി മാത്രം; ഒന്നാമനായി ലിയോ :കളക്ഷൻ റിപ്പോർട്ട് https://onlookersmedia.com/latest-news/vijay-leo-broke-all-the-existing-opening-day-collection-records-in-tamilnadu/ https://onlookersmedia.com/latest-news/vijay-leo-broke-all-the-existing-opening-day-collection-records-in-tamilnadu/#respond Fri, 20 Oct 2023 08:52:49 +0000 https://onlookersmedia.com/?p=48752 ദളപതി വിജയ് തമിഴ് സിനിമയെ അടക്കി ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. തമിഴിലെ ഓപ്പണിങ് റെക്കോർഡുകൾ നോക്കുമ്പോൾ ദളപതിയെ വെല്ലാൻ അവിടെ മറ്റൊരാളില്ല എന്നതാണ് സത്യം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ലോകേഷ് കനകരാജ് ചിത്രമായ ലിയോ നേടിയ ഓപ്പണിംഗും ഈ സത്യത്തിന് അടിവരയിടുന്നു. തമിഴ് നാട്ടിലെ ലിയോ കളക്ഷന്റെ ആദ്യ കണക്കുകൾ പുറത്തു വരുമ്പോൾ, ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത് ഈ ചിത്രം ആദ്യ ദിനം അവിടെ നിന്ന് നേടിയത് 36 കോടിയോളമാണെന്നാണ്. ഇത് തമിഴ്‌നാട്ടിൽ […]

The post തമിഴ്‌നാട്ടിൽ ഒന്ന് മുതൽ മൂന്ന് വരെ ദളപതി മാത്രം; ഒന്നാമനായി ലിയോ :കളക്ഷൻ റിപ്പോർട്ട് first appeared on Onlookersmedia.

The post തമിഴ്‌നാട്ടിൽ ഒന്ന് മുതൽ മൂന്ന് വരെ ദളപതി മാത്രം; ഒന്നാമനായി ലിയോ :കളക്ഷൻ റിപ്പോർട്ട് appeared first on Onlookersmedia.

]]>
ദളപതി വിജയ് തമിഴ് സിനിമയെ അടക്കി ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. തമിഴിലെ ഓപ്പണിങ് റെക്കോർഡുകൾ നോക്കുമ്പോൾ ദളപതിയെ വെല്ലാൻ അവിടെ മറ്റൊരാളില്ല എന്നതാണ് സത്യം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ലോകേഷ് കനകരാജ് ചിത്രമായ ലിയോ നേടിയ ഓപ്പണിംഗും ഈ സത്യത്തിന് അടിവരയിടുന്നു. തമിഴ് നാട്ടിലെ ലിയോ കളക്ഷന്റെ ആദ്യ കണക്കുകൾ പുറത്തു വരുമ്പോൾ, ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത് ഈ ചിത്രം ആദ്യ ദിനം അവിടെ നിന്ന് നേടിയത് 36 കോടിയോളമാണെന്നാണ്. ഇത് തമിഴ്‌നാട്ടിൽ ഒരു ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷനാണ്. ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും വിജയ് ചിത്രങ്ങൾ തന്നെയാണെന്നതാണ് ഇതിലെ മറ്റൊരു വസ്തുത. ലിയോ ഇപ്പോൾ ഒന്നാമതെത്തിയത് വിജയ്‌യുടെ തന്നെ നെൽസൺ ദിലീപ്കുമാർ ചിത്രമായ ബീസ്റ്റിന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് തകർത്താണ്.

ബീസ്റ്റ് ആദ്യ ദിനം തമിഴ്‌നാട്ടിൽ നിന്നും നേടിയത് 35 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സർക്കാർ എന്ന വിജയ് ചിത്രമാണ്. 32 കോടിയോളമാണ് ഈ ചിത്രം ആദ്യ ദിനം നേടിയത്. ഏതായാലും ആഗോള തലത്തിൽ തന്നെ ആദ്യ ദിനം 100 കോടി നേടിയ ഒരേയൊരു തമിഴ് ചിത്രമാണിപ്പോൾ ലിയോ. 140 കോടിയോളം ആദ്യ ദിനം നേടിയ ഈ ചിത്രം, കേരളം, കർണാടകം, തമിഴ്നാട്, ഗൾഫ് തുടങ്ങിയ എല്ലാ മാർക്കറ്റിലും തമിഴിലെ പുതിയ ഓപ്പണിങ് റെക്കോർഡ് നേടിക്കഴിഞ്ഞു. എല്ലാ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും പത്ത് കോടിക്ക് മുകളിൽ ആദ്യ ദിന ഓപ്പണിങ് കളക്ഷൻ നേടുന്ന ചിത്രമായി ലിയോ മാറിയതിനൊപ്പം ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിജയ്‌യും മാറി.

The post തമിഴ്‌നാട്ടിൽ ഒന്ന് മുതൽ മൂന്ന് വരെ ദളപതി മാത്രം; ഒന്നാമനായി ലിയോ :കളക്ഷൻ റിപ്പോർട്ട് first appeared on Onlookersmedia.

The post തമിഴ്‌നാട്ടിൽ ഒന്ന് മുതൽ മൂന്ന് വരെ ദളപതി മാത്രം; ഒന്നാമനായി ലിയോ :കളക്ഷൻ റിപ്പോർട്ട് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vijay-leo-broke-all-the-existing-opening-day-collection-records-in-tamilnadu/feed/ 0 48752
നാളിതുവരെ കേരളം കണ്ട ഏറ്റവും വലിയ സിനിമ റിലീസ് https://onlookersmedia.com/latest-news/leo-is-to-release-in-record-number-of-screens-in-kerala/ https://onlookersmedia.com/latest-news/leo-is-to-release-in-record-number-of-screens-in-kerala/#respond Wed, 18 Oct 2023 17:30:51 +0000 https://onlookersmedia.com/?p=48726 ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ നാളെ ആഗോള റിലീസായി എത്തുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയൊടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ഇതിനോടകം തന്നെ അഡ്വാൻസ് ബുക്കിംഗ് കൊണ്ട് മാത്രം കേരളത്തിൽ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷൻ നേടുന്ന ചിത്രമായിക്കഴിഞ്ഞു. ഇതിനോടകം 8 കോടിയോളമാണ് ലിയോ അഡ്വാൻസ് ബുക്കിങ്ങിലൂടെ കേരളത്തിൽ നിന്നും നേടിയത്. ഇപ്പോഴിതാ കേരളത്തിൽ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് എന്ന […]

The post നാളിതുവരെ കേരളം കണ്ട ഏറ്റവും വലിയ സിനിമ റിലീസ് first appeared on Onlookersmedia.

The post നാളിതുവരെ കേരളം കണ്ട ഏറ്റവും വലിയ സിനിമ റിലീസ് appeared first on Onlookersmedia.

]]>
ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ നാളെ ആഗോള റിലീസായി എത്തുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയൊടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ഇതിനോടകം തന്നെ അഡ്വാൻസ് ബുക്കിംഗ് കൊണ്ട് മാത്രം കേരളത്തിൽ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷൻ നേടുന്ന ചിത്രമായിക്കഴിഞ്ഞു. ഇതിനോടകം 8 കോടിയോളമാണ് ലിയോ അഡ്വാൻസ് ബുക്കിങ്ങിലൂടെ കേരളത്തിൽ നിന്നും നേടിയത്. ഇപ്പോഴിതാ കേരളത്തിൽ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് എന്ന റെക്കോർഡും ലിയോ നേടിയെടുത്തുകഴിഞ്ഞു. 600 ലധികം സ്‌ക്രീനുകളിൽ 2021 ഇൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ മരക്കാർ സ്ഥാപിച്ച റെക്കോർഡ് ആണ് ലിയോ തകർത്തത്. 650 ലധികം സ്‌ക്രീനുകളിലാണ് ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

900 ത്തോളം ഫാൻസ്‌ ഷോസ് കേരളത്തിൽ കളിച്ച മരക്കാർ കഴിഞ്ഞാൽ, 450 ന് മുകളിൽ ഫാൻസ്‌ ഷോയുമായി ആ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തും ലിയോ ഇടം നേടിയിട്ടുണ്ട്. ആദ്യ ദിനം കേരളത്തിൽ ഏറ്റവും കൂടുതൽ ഷോകൾ കളിച്ച ചിത്രമാവാനുള്ള ഒരുക്കത്തിൽ കൂടിയാണ് ഇപ്പോൾ ലിയോ. ആഗോള തലത്തിലും മഹാറിലീസായി എത്തുന്ന ഈ ചിത്രം ദളപതി വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസാണ്. ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണം ചെയ്യുന്ന ലിയോ കേരളത്തിലെ 90 ശതമാനം സ്‌ക്രീനുകളിലും നിറയുന്ന കാഴ്ചയാണ് ഇനി കാണാൻ സാധിക്കുക. രജനികാന്ത് നായകനായ ജയിലർ മറികടന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും ലിയോ കരസ്ഥമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

The post നാളിതുവരെ കേരളം കണ്ട ഏറ്റവും വലിയ സിനിമ റിലീസ് first appeared on Onlookersmedia.

The post നാളിതുവരെ കേരളം കണ്ട ഏറ്റവും വലിയ സിനിമ റിലീസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/leo-is-to-release-in-record-number-of-screens-in-kerala/feed/ 0 48726
100 കോടിയും കടന്ന് ദളപതിയുടെ ലിയോ; അഡ്വാൻസ് ബുക്കിങ്ങിലൂടെ പുത്തൻ ചരിത്രം കുറിച്ച് ലോകേഷ് ചിത്രം. https://onlookersmedia.com/latest-news/vijays-leo-surpassed-100-crores-gross-from-its-first-weekend-advance-booking/ https://onlookersmedia.com/latest-news/vijays-leo-surpassed-100-crores-gross-from-its-first-weekend-advance-booking/#respond Tue, 17 Oct 2023 07:29:12 +0000 https://onlookersmedia.com/?p=48709 ദളപതി വിജയ് നായകനായ ലിയോ ഇപ്പോൾ അഡ്വാൻസ് ബുക്കിങ്ങിലൂടെ ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ ചരിത്രം കുറിക്കുന്ന കാഴ്ചയാണ് കാണിച്ചു തരുന്നത്. ഒക്ടോബർ പത്തൊന്പതിന്‌ ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ ഇതുവരെ ഉണ്ടായിരുന്ന സകല റെക്കോർഡുകളും തകർത്താണ് മുന്നോട്ട് കുതിക്കുന്നത്. കേരളത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ആദ്യ കളക്ഷൻ റെക്കോർഡ് സ്ഥാപിച്ച ഈ ചിത്രം, ആഗോള തലത്തിൽ ആദ്യ ദിനത്തിലെ ബുക്കിങ്ങിലൂടെ മാത്രം 60 കോടിയും കടന്നു കുതിക്കുകയാണ്. ഏറ്റവും പുതിയ […]

The post 100 കോടിയും കടന്ന് ദളപതിയുടെ ലിയോ; അഡ്വാൻസ് ബുക്കിങ്ങിലൂടെ പുത്തൻ ചരിത്രം കുറിച്ച് ലോകേഷ് ചിത്രം. first appeared on Onlookersmedia.

The post 100 കോടിയും കടന്ന് ദളപതിയുടെ ലിയോ; അഡ്വാൻസ് ബുക്കിങ്ങിലൂടെ പുത്തൻ ചരിത്രം കുറിച്ച് ലോകേഷ് ചിത്രം. appeared first on Onlookersmedia.

]]>
ദളപതി വിജയ് നായകനായ ലിയോ ഇപ്പോൾ അഡ്വാൻസ് ബുക്കിങ്ങിലൂടെ ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ ചരിത്രം കുറിക്കുന്ന കാഴ്ചയാണ് കാണിച്ചു തരുന്നത്. ഒക്ടോബർ പത്തൊന്പതിന്‌ ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ ഇതുവരെ ഉണ്ടായിരുന്ന സകല റെക്കോർഡുകളും തകർത്താണ് മുന്നോട്ട് കുതിക്കുന്നത്. കേരളത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ആദ്യ കളക്ഷൻ റെക്കോർഡ് സ്ഥാപിച്ച ഈ ചിത്രം, ആഗോള തലത്തിൽ ആദ്യ ദിനത്തിലെ ബുക്കിങ്ങിലൂടെ മാത്രം 60 കോടിയും കടന്നു കുതിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ആദ്യ വീക്കെൻഡിൽ നിന്ന് മാത്രം 100 കോടിക്ക് മുകളിലാണ് ഈ ചിത്രം ബുക്കിങ്ങിലൂടെ ഇതിനോടകം നേടിയിരിക്കുന്നത്.

വിദേശത്ത് നിന്നും ആദ്യ വീക്കെൻഡിൽ ബുക്കിങ്ങിലൂടെ ഇതുവരെ നേടിയത് 58 കോടിക്ക് മുകളിലാണെങ്കിൽ ഇന്ത്യയിൽ നിന്ന് അത് 50 കോടിക്ക് മുകളിലാണ്. റിലീസ് ചെയ്യാൻ ഇനിയും 2 ദിവസത്തോളം ശേഷിക്കേ ആദ്യ ദിവസത്തെ ബുക്കിംഗ് കണക്കുകളും ആദ്യ വീക്കെന്ഡിലെ ബുക്കിംഗ് കണക്കുകളും ഇനിയും വലിയ രീതിയിലായിരിക്കും വർധിക്കുക എന്നുറപ്പ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ ആണ്. ദളപതി വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ലിയോ, ആദ്യമായി 100 കോടിക്ക് മുകളിൽ ഓപ്പണിങ് ഡേ കളക്ഷൻ നേടുന്ന തമിഴ് ചിത്രവുമായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, അനുരാഗ് കശ്യപ്, മാത്യു തോമസ്, ബാബു ആന്റണി, സാൻഡി മാസ്റ്റർ, പ്രിയ ആനന്ദ് തുടങ്ങി വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് അനിരുദ്ധ് ഒരുക്കിയ സംഗീതമാണ്.

The post 100 കോടിയും കടന്ന് ദളപതിയുടെ ലിയോ; അഡ്വാൻസ് ബുക്കിങ്ങിലൂടെ പുത്തൻ ചരിത്രം കുറിച്ച് ലോകേഷ് ചിത്രം. first appeared on Onlookersmedia.

The post 100 കോടിയും കടന്ന് ദളപതിയുടെ ലിയോ; അഡ്വാൻസ് ബുക്കിങ്ങിലൂടെ പുത്തൻ ചരിത്രം കുറിച്ച് ലോകേഷ് ചിത്രം. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vijays-leo-surpassed-100-crores-gross-from-its-first-weekend-advance-booking/feed/ 0 48709
ലിയോ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; കേരളത്തിൽ ആദ്യ ഷോ രാവിലെ 4 മുതൽ. https://onlookersmedia.com/latest-news/vijays-leo-advance-booking-started-in-kerala/ https://onlookersmedia.com/latest-news/vijays-leo-advance-booking-started-in-kerala/#respond Sun, 15 Oct 2023 06:38:39 +0000 https://onlookersmedia.com/?p=48669 ദളപതി വിജയ് നായകനായ ലിയോ ഒക്ടോബർ പത്തൊന്പതിനു ആഗോള റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിൽ ഏറ്റവുമാദ്യം ബുക്കിംഗ് ആരംഭിച്ചത് തിരുവനന്തപുരം ഏരീസ് പ്ലെക്സ് തീയേറ്റർ കോംപ്ലെക്സിലാണ്. ഇവിടുത്തെ ഒന്നിലേറെ സ്‌ക്രീനുകളിലായി 27 ഷോകളാണ് ഈ ചിത്രം ആദ്യ ദിനം കളിക്കുന്നത്. അതിൽ തന്നെ ഏകദേശം എല്ലാ ഷോയും ബുക്കിംഗ് തുടങ്ങി വളരെ പെട്ടെന്ന് തന്നെ സോൾഡ് ഔട്ട് ആവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് കേരളത്തിൽ […]

The post ലിയോ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; കേരളത്തിൽ ആദ്യ ഷോ രാവിലെ 4 മുതൽ. first appeared on Onlookersmedia.

The post ലിയോ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; കേരളത്തിൽ ആദ്യ ഷോ രാവിലെ 4 മുതൽ. appeared first on Onlookersmedia.

]]>
ദളപതി വിജയ് നായകനായ ലിയോ ഒക്ടോബർ പത്തൊന്പതിനു ആഗോള റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിൽ ഏറ്റവുമാദ്യം ബുക്കിംഗ് ആരംഭിച്ചത് തിരുവനന്തപുരം ഏരീസ് പ്ലെക്സ് തീയേറ്റർ കോംപ്ലെക്സിലാണ്. ഇവിടുത്തെ ഒന്നിലേറെ സ്‌ക്രീനുകളിലായി 27 ഷോകളാണ് ഈ ചിത്രം ആദ്യ ദിനം കളിക്കുന്നത്. അതിൽ തന്നെ ഏകദേശം എല്ലാ ഷോയും ബുക്കിംഗ് തുടങ്ങി വളരെ പെട്ടെന്ന് തന്നെ സോൾഡ് ഔട്ട് ആവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് കേരളത്തിൽ മുഴുവനുമുള്ള സ്‌ക്രീനുകളിൽ പ്രതീക്ഷിക്കപ്പെടുന്നത്. തിരുവനന്തപുരം ലുലു മാൾ, കൊച്ചി ലുലു മാൾ, തൃശൂർ രാഗം തീയേറ്റർ, ഇടപ്പള്ളി വനിതാ- വിനീത, കോഴിക്കോട്, കോട്ടയം തുടങ്ങി പ്രധാന സ്ഥലങ്ങളിലുള്ള മെയിൻ സ്‌ക്രീനുകളൊക്കെ ബുക്കിംഗ് ആരംഭിച്ച് നിമിഷ നേരങ്ങൾ കൊണ്ടാകും സോൾഡ് ഔട്ട് ആവുക. അത്രക്കും ആവേശത്തോടെയാണ് വിജയ് ആരാധകരും സിനിമാ പ്രേമികളും ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം കാത്തിരിക്കുന്നത്.

കേരളത്തിൽ വെളുപ്പിന് നാല് മണിക്കാണ് ഈ ചിത്രത്തിന്റെ ആദ്യ ഷോ. തമിഴ്‌നാട്ടിൽ നടക്കുന്നതിനും മുൻപ് ലിയോയുടെ ഷോ കേരളത്തിൽ നടക്കുമെന്ന പ്രത്യേകതയുമുണ്ട്. വിദേശത്ത് ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിക്കുകയും അവിടെ റെക്കോർഡുകൾ കടപുഴക്കുകയും ചെയ്തിരുന്നു. കേരളത്തിൽ ലിയോ വിതരണം ചെയ്യുന്നത് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ നിർമാതാവും വിതരണക്കാരനുമായ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസാണ്. വിജയ്‌ക്കൊപ്പം സഞ്ജയ് ദത്ത്, തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, മിഷ്കിൻ, അനുരാഗ് കശ്യപ്, ബാബു ആന്റണി എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധാണ്.

The post ലിയോ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; കേരളത്തിൽ ആദ്യ ഷോ രാവിലെ 4 മുതൽ. first appeared on Onlookersmedia.

The post ലിയോ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; കേരളത്തിൽ ആദ്യ ഷോ രാവിലെ 4 മുതൽ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vijays-leo-advance-booking-started-in-kerala/feed/ 0 48669
ലിയോയുടെ ആദ്യ പത്ത് മിനിറ്റ്; സംഭവം ലോഡിങ്; വെളിപ്പെടുത്തി ലോകേഷ്. https://onlookersmedia.com/latest-news/lokesh-kanagaraj-urges-fans-not-to-miss-the-first-10-minutes-of-leo-from-big-screens/ https://onlookersmedia.com/latest-news/lokesh-kanagaraj-urges-fans-not-to-miss-the-first-10-minutes-of-leo-from-big-screens/#respond Sat, 14 Oct 2023 09:12:30 +0000 https://onlookersmedia.com/?p=48663 ദളപതി വിജയ് നായകനായ ലിയോ ഒക്ടോബർ പത്തൊന്പതിന്‌ ആഗോള റിലീസായി എത്തുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, അദ്ദേഹത്തിന്റെ ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ ഭാഗമാണോ അല്ലയോ എന്നതാണ് ഇപ്പോൾ പ്രേക്ഷകരുടെ പ്രധാന ചർച്ച. ലിയോ LCU വിൽ ഉണ്ടെന്നും ഇല്ലെന്നുമുള്ള തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. തന്റെ കഴിഞ്ഞ ചിത്രമായ വിക്രം റിലീസ് ചെയ്യുന്നതിന് മുൻപ്, താൻ നേരത്തെ ചെയ്ത കാർത്തി ചിത്രം […]

The post ലിയോയുടെ ആദ്യ പത്ത് മിനിറ്റ്; സംഭവം ലോഡിങ്; വെളിപ്പെടുത്തി ലോകേഷ്. first appeared on Onlookersmedia.

The post ലിയോയുടെ ആദ്യ പത്ത് മിനിറ്റ്; സംഭവം ലോഡിങ്; വെളിപ്പെടുത്തി ലോകേഷ്. appeared first on Onlookersmedia.

]]>
ദളപതി വിജയ് നായകനായ ലിയോ ഒക്ടോബർ പത്തൊന്പതിന്‌ ആഗോള റിലീസായി എത്തുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, അദ്ദേഹത്തിന്റെ ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ ഭാഗമാണോ അല്ലയോ എന്നതാണ് ഇപ്പോൾ പ്രേക്ഷകരുടെ പ്രധാന ചർച്ച. ലിയോ LCU വിൽ ഉണ്ടെന്നും ഇല്ലെന്നുമുള്ള തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. തന്റെ കഴിഞ്ഞ ചിത്രമായ വിക്രം റിലീസ് ചെയ്യുന്നതിന് മുൻപ്, താൻ നേരത്തെ ചെയ്ത കാർത്തി ചിത്രം കൈതി ഒന്ന് കൂടെ കാണാൻ ലോകേഷ് പ്രേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. കൈതിയും വിക്രമും ചേർത്താണ് ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിച്ചത്. അതുപോലെ ലിയോ റിലീസ് ചെയ്യുന്നതിന് മുൻപ് ലോകേഷ് എന്താണ് പറയുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ഏതായാലും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ലോകേഷ് പറയുന്നത്, എന്ത് സംഭവിച്ചാലും ലിയോയുടെ ആദ്യ പത്ത് മിനിറ്റ് പ്രേക്ഷകർ മിസ് ചെയ്യരുത് എന്നാണ്. സിനിമ തുടങ്ങുന്നതിന് മുൻപ് തന്നെ എങ്ങനെയെങ്കിലും തീയേറ്ററിൽ കേറി പറ്റണമെന്നും ആദ്യ പത്ത് മിനിറ്റ് അതിനിർണ്ണായകമാണെന്നും ലോകേഷ് വെളിപ്പെടുത്തി. വമ്പൻ തീയേറ്റർ അനുഭവമായിരിക്കും ആ ആദ്യ പത്ത് മിനിറ്റ് തരികയെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ആയിരത്തിലധികം പേര് ജോലി ചെയ്താണ് ആദ്യ പത്ത് മിനിറ്റ് തങ്ങൾ ഒരുക്കിയതെന്നും അത്കൊണ്ട് തന്നെ ആ 10 മിനിറ്റ് പ്രേക്ഷകർക്കുള്ള ഒരു വിരുന്നായി മാറുമെന്നും അദ്ദേഹം പറയുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച ലിയോ കേരളത്തിലെ 650 ലധികം സ്‌ക്രീനുകളിൽ ശ്രീ ഗോകുലം മൂവീസ് റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, തൃഷ എന്നിവരും വേഷമിടുന്നു.

The post ലിയോയുടെ ആദ്യ പത്ത് മിനിറ്റ്; സംഭവം ലോഡിങ്; വെളിപ്പെടുത്തി ലോകേഷ്. first appeared on Onlookersmedia.

The post ലിയോയുടെ ആദ്യ പത്ത് മിനിറ്റ്; സംഭവം ലോഡിങ്; വെളിപ്പെടുത്തി ലോകേഷ്. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/lokesh-kanagaraj-urges-fans-not-to-miss-the-first-10-minutes-of-leo-from-big-screens/feed/ 0 48663
കേരളം കണ്ട ഏറ്റവും വലിയ റിലീസാവാൻ ദളപതിയുടെ ലിയോ; പ്രദർശനം 650 ലധികം സ്‌ക്രീനുകളിൽ. https://onlookersmedia.com/latest-news/vijays-leo-to-grace-more-than-650-screens-in-kerala/ https://onlookersmedia.com/latest-news/vijays-leo-to-grace-more-than-650-screens-in-kerala/#respond Fri, 13 Oct 2023 17:14:20 +0000 https://onlookersmedia.com/?p=48654 കേരളം കണ്ട ഏറ്റവും റിലീസ് എന്ന നേട്ടം കൊയ്യാൻ ദളപതി വിജയ് നായകനായ തമിഴ് ചിത്രം ലിയോ. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, ഇവിടുത്തെ 650 അൻപതിലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കേരളത്തിലെ 600 ലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ മരക്കാരിന്റെ റെക്കോർഡ് ആണ് ലിയോ തകർക്കാൻ ഒരുങ്ങുന്നത്. കേരളത്തിൽ മരക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോസ് കളിക്കാൻ […]

The post കേരളം കണ്ട ഏറ്റവും വലിയ റിലീസാവാൻ ദളപതിയുടെ ലിയോ; പ്രദർശനം 650 ലധികം സ്‌ക്രീനുകളിൽ. first appeared on Onlookersmedia.

The post കേരളം കണ്ട ഏറ്റവും വലിയ റിലീസാവാൻ ദളപതിയുടെ ലിയോ; പ്രദർശനം 650 ലധികം സ്‌ക്രീനുകളിൽ. appeared first on Onlookersmedia.

]]>
കേരളം കണ്ട ഏറ്റവും റിലീസ് എന്ന നേട്ടം കൊയ്യാൻ ദളപതി വിജയ് നായകനായ തമിഴ് ചിത്രം ലിയോ. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, ഇവിടുത്തെ 650 അൻപതിലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കേരളത്തിലെ 600 ലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ മരക്കാരിന്റെ റെക്കോർഡ് ആണ് ലിയോ തകർക്കാൻ ഒരുങ്ങുന്നത്. കേരളത്തിൽ മരക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോസ് കളിക്കാൻ പോകുന്ന ചിത്രമെന്ന റെക്കോർഡും ഇനി ലിയോക്ക് സ്വന്തമാകും. 900 ത്തിന് മുകളിൽ ഫാൻസ്‌ ഷോസ് കളിച്ച മരക്കാരിനു താഴെ ഇതിനോടകം 450 ഇൽ കൂടുതൽ ഫാൻസ്‌ ഷോകൾ ചാർട്ട് ചെയ്ത് കൊണ്ട് ലിയോ രണ്ടാം സ്ഥാനത്തുണ്ട്. റിലീസിന് ഇനിയും ദിവസങ്ങൾ ശേഷിക്കുന്നു എന്നതിനാൽ തന്നെ ഫാൻസ്‌ ഷോകളുടെ എണ്ണം 500 പിന്നിടാനും സാധ്യതകളുണ്ട്.

ഒക്ടോബർ പത്തൊൻപതിനാണ് ഈ ചിത്രം ആഗോള റിലീസായി എത്തുന്നത്. കേരളത്തിൽ ലിയോയുടെ ആദ്യ ഷോ വെളുപ്പിന് നാല് മണിക്ക് നടക്കുമെന്നുള്ള സൂചനയാണ് ഇപ്പോൾ വരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും രത്‌നകുമാറും ധീരജ് വൈദിയും ചേർന്നാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ നിർമ്മിച്ചിരിക്കുന്ന ലിയോയിൽ ദളപതി വിജയ്‌ക്കൊപ്പം ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത്, തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, മിഷ്കിൻ, അനുരാഗ് കശ്യപ്, ബാബു ആന്റണി എന്നിവരും വേഷമിട്ടിരിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.

The post കേരളം കണ്ട ഏറ്റവും വലിയ റിലീസാവാൻ ദളപതിയുടെ ലിയോ; പ്രദർശനം 650 ലധികം സ്‌ക്രീനുകളിൽ. first appeared on Onlookersmedia.

The post കേരളം കണ്ട ഏറ്റവും വലിയ റിലീസാവാൻ ദളപതിയുടെ ലിയോ; പ്രദർശനം 650 ലധികം സ്‌ക്രീനുകളിൽ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vijays-leo-to-grace-more-than-650-screens-in-kerala/feed/ 0 48654