Vijay Superum Pournamiyum - Onlookersmedia https://onlookersmedia.com/tag/vijay-superum-pournamiyum/ First Entertainment website in Malayalam Sat, 01 Dec 2018 14:17:07 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Vijay Superum Pournamiyum - Onlookersmedia https://onlookersmedia.com/tag/vijay-superum-pournamiyum/ 32 32 54783289 വിജയ് സൂപ്പറും പൗർണ്ണമിയും പുതിയ പോസ്റ്റർ എത്തി; സൂപ്പർ കൂളായി ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും. https://onlookersmedia.com/latest-news/vijay-superum-pournamiyum-new-poster-is-here-asif-ali-and-aishwarya-lakshmi-sporting-super-cool-looks/ https://onlookersmedia.com/latest-news/vijay-superum-pournamiyum-new-poster-is-here-asif-ali-and-aishwarya-lakshmi-sporting-super-cool-looks/#respond Sat, 01 Dec 2018 14:17:07 +0000 http://onlookersmedia.com/?p=16034 മലയാള സിനിമയുടെ പുതിയ തലമുറയിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ജിസ് ജോയി ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. രണ്ടു സൂപ്പർ ഹിറ്റുകൾക്കു ശേഷം മൂന്നാമതും ജിസ് ജോയ് എത്തുന്നത് ആസിഫ് അലിക്കൊപ്പം തന്നെയാണ് എന്നതാണ് ഈ ചിത്രത്തിന്റെ ആദ്യത്തെ ഹൈലൈറ്റ്. തുടർച്ചയായ നാലാം വിജയം തേടി മലയാളത്തിന്റെ ഭാഗ്യ നായികയായ ഐശ്വര്യ ലക്ഷ്മിയാണ് ഈ […]

The post വിജയ് സൂപ്പറും പൗർണ്ണമിയും പുതിയ പോസ്റ്റർ എത്തി; സൂപ്പർ കൂളായി ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും. first appeared on Onlookersmedia.

The post വിജയ് സൂപ്പറും പൗർണ്ണമിയും പുതിയ പോസ്റ്റർ എത്തി; സൂപ്പർ കൂളായി ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും. appeared first on Onlookersmedia.

]]>
മലയാള സിനിമയുടെ പുതിയ തലമുറയിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ജിസ് ജോയി ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. രണ്ടു സൂപ്പർ ഹിറ്റുകൾക്കു ശേഷം മൂന്നാമതും ജിസ് ജോയ് എത്തുന്നത് ആസിഫ് അലിക്കൊപ്പം തന്നെയാണ് എന്നതാണ് ഈ ചിത്രത്തിന്റെ ആദ്യത്തെ ഹൈലൈറ്റ്. തുടർച്ചയായ നാലാം വിജയം തേടി മലയാളത്തിന്റെ ഭാഗ്യ നായികയായ ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും സൂപ്പർ കൂൾ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഗംഭീര സ്വീകരണമാണ് ഈ പോസ്റ്ററിന് ഇപ്പോൾ ലഭിക്കുന്നത്.

ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രിൻസ് ജോർജ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് റെനഡിവേ ആണ്. കഴിഞ്ഞ വർഷം നൂറു ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചു വമ്പൻ വിജയം നേടിയെടുത്ത ചിത്രമായിരുന്നു ആസിഫ് അലി- ജിസ് ജോയ് ടീമിന്റെ സൺ‌ഡേ ഹോളിഡേയ് എന്നത് കൊണ്ട് തന്നെ ഈ കൂട്ടുകെട്ട് ആ മികവ് തുടരും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇവർക്ക് രണ്ടുപേർക്കുമൊപ്പം ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടീം ഫോർ മ്യൂസിക്സ് ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

The post വിജയ് സൂപ്പറും പൗർണ്ണമിയും പുതിയ പോസ്റ്റർ എത്തി; സൂപ്പർ കൂളായി ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും. first appeared on Onlookersmedia.

The post വിജയ് സൂപ്പറും പൗർണ്ണമിയും പുതിയ പോസ്റ്റർ എത്തി; സൂപ്പർ കൂളായി ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vijay-superum-pournamiyum-new-poster-is-here-asif-ali-and-aishwarya-lakshmi-sporting-super-cool-looks/feed/ 0 16034
വിജയത്തിന്റെ ഹാട്രിക് തേടി ജിസ് ജോയ്- ആസിഫ് അലി ടീം; വിജയ് സൂപ്പറും പൗർണ്ണമിയും ട്രൈലെർ നാളെ. https://onlookersmedia.com/latest-news/vijay-superum-pournamiyum-trailer-to-drop-tomorrow-asif-ali-jis-joy-team-is-all-set-for-a-hatrick/ https://onlookersmedia.com/latest-news/vijay-superum-pournamiyum-trailer-to-drop-tomorrow-asif-ali-jis-joy-team-is-all-set-for-a-hatrick/#respond Fri, 23 Nov 2018 17:04:25 +0000 http://onlookersmedia.com/?p=15855 മലയാളി പ്രേക്ഷകർ ഈ വർഷം ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആസിഫ് അലി- ജിസ് ജോയ് ടീം മൂന്നാമതും ഒന്നിച്ച വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രം. ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളീഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ ഇവർ ലക്ഷ്യമിടുന്നതും വിജയങ്ങളുടെ ഹാട്രിക് തന്നെയാണ്. മലയാളത്തിലെ ലക്കി ടീം ആയ ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ടിനൊപ്പം ഇപ്പോൾ മലയാളത്തിലെ ഭാഗ്യ നായികയായ ഐശ്വര്യ ലക്ഷ്മിയും ഉണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, […]

The post വിജയത്തിന്റെ ഹാട്രിക് തേടി ജിസ് ജോയ്- ആസിഫ് അലി ടീം; വിജയ് സൂപ്പറും പൗർണ്ണമിയും ട്രൈലെർ നാളെ. first appeared on Onlookersmedia.

The post വിജയത്തിന്റെ ഹാട്രിക് തേടി ജിസ് ജോയ്- ആസിഫ് അലി ടീം; വിജയ് സൂപ്പറും പൗർണ്ണമിയും ട്രൈലെർ നാളെ. appeared first on Onlookersmedia.

]]>
മലയാളി പ്രേക്ഷകർ ഈ വർഷം ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആസിഫ് അലി- ജിസ് ജോയ് ടീം മൂന്നാമതും ഒന്നിച്ച വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രം. ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളീഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ ഇവർ ലക്ഷ്യമിടുന്നതും വിജയങ്ങളുടെ ഹാട്രിക് തന്നെയാണ്. മലയാളത്തിലെ ലക്കി ടീം ആയ ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ടിനൊപ്പം ഇപ്പോൾ മലയാളത്തിലെ ഭാഗ്യ നായികയായ ഐശ്വര്യ ലക്ഷ്മിയും ഉണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായ നാലാമത്തെ വിജയം നേടിയാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്. ഏതായാലും ഈ ചിത്രത്തിന്റെ ട്രൈലെർ നാളെ റിലീസ് ചെയ്യുകയാണ്.

ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ എന്നിവർ ഈ ചിത്രത്തിന്റെ ഭാഗമാണ്.അരക്കോടിയിലേറെ രൂപയ്ക്കു ഈ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് വിറ്റു പോയിരുന്നു. ആസിഫ് അലിയുടെ കരിയറിൽ ആദ്യമായാണ് ഒരു ചിത്രത്തിന് ഇത്ര വലിയ തുക ഓവർസീസ് റൈറ്റ്സ് ആയി ലഭിക്കുന്നത്. പ്രിൻസ് ജോർജ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് റെനഡിവേ ആണ്. കഴിഞ്ഞ വർഷം നൂറു ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചു വമ്പൻ വിജയം നേടിയെടുത്ത ചിത്രമായിരുന്നു ആസിഫ് അലി- ജിസ് ജോയ് ടീമിന്റെ സൺ‌ഡേ ഹോളിഡേ.

The post വിജയത്തിന്റെ ഹാട്രിക് തേടി ജിസ് ജോയ്- ആസിഫ് അലി ടീം; വിജയ് സൂപ്പറും പൗർണ്ണമിയും ട്രൈലെർ നാളെ. first appeared on Onlookersmedia.

The post വിജയത്തിന്റെ ഹാട്രിക് തേടി ജിസ് ജോയ്- ആസിഫ് അലി ടീം; വിജയ് സൂപ്പറും പൗർണ്ണമിയും ട്രൈലെർ നാളെ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vijay-superum-pournamiyum-trailer-to-drop-tomorrow-asif-ali-jis-joy-team-is-all-set-for-a-hatrick/feed/ 0 15855