vijay sethupathy - Onlookersmedia http://onlookersmedia.com/tag/vijay-sethupathy/ First Entertainment website in Malayalam Mon, 28 Aug 2017 15:04:21 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 vijay sethupathy - Onlookersmedia http://onlookersmedia.com/tag/vijay-sethupathy/ 32 32 54783289 മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം ഏറെ സ്വാധീനിച്ചു : മലയാളത്തിൽ അഭിനയിക്കാനും താല്പര്യം എന്ന് വിജയ് സേതുപതി..! https://onlookersmedia.com/latest-news/malayalam-two-star/ https://onlookersmedia.com/latest-news/malayalam-two-star/#respond Mon, 28 Aug 2017 15:04:21 +0000 http://onlookersmedia.com/?p=4977 ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ന് തമിഴ് സിനിമയിലെ സൂപ്പർ താരമായി വളർന്ന ഒരു കഥയുണ്ട് വിജയ് സേതുപതി എന്ന നടന് പിന്നിൽ. ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായും ഏറ്റവും വിശ്വസിക്കാവുന്ന താരങ്ങളിൽ ഒരാളായും വിജയ് സേതുപതി വളർന്നിട്ടുണ്ടെങ്കിൽ അതൊരുപാട് കഷ്ട്ടപെട്ടതിന്റെയും തന്റെ കഴിവുകളിൽ ഉറച്ചു വിശ്വസിച്ചതിന്റെയും ഫലമാണ്. സിനിമയിൽ ഒരു റോൾ കിട്ടാനായി പലരുടെയും കാലു പിടിച്ചിട്ടുണ്ട് എന്നും അലഞ്ഞു തിരിഞ്ഞിട്ടുണ്ട് എന്നും വിജയ് സേതുപതി വെളിപ്പെടുത്തുന്നു. തന്റെ രൂപത്തിന് ചേരുന്നതല്ല സിനിമയെന്ന് പറഞ്ഞു […]

The post മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം ഏറെ സ്വാധീനിച്ചു : മലയാളത്തിൽ അഭിനയിക്കാനും താല്പര്യം എന്ന് വിജയ് സേതുപതി..! first appeared on Onlookersmedia.

The post മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം ഏറെ സ്വാധീനിച്ചു : മലയാളത്തിൽ അഭിനയിക്കാനും താല്പര്യം എന്ന് വിജയ് സേതുപതി..! appeared first on Onlookersmedia.

]]>
ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ന് തമിഴ് സിനിമയിലെ സൂപ്പർ താരമായി വളർന്ന ഒരു കഥയുണ്ട് വിജയ് സേതുപതി എന്ന നടന് പിന്നിൽ. ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായും ഏറ്റവും വിശ്വസിക്കാവുന്ന താരങ്ങളിൽ ഒരാളായും വിജയ് സേതുപതി വളർന്നിട്ടുണ്ടെങ്കിൽ അതൊരുപാട് കഷ്ട്ടപെട്ടതിന്റെയും തന്റെ കഴിവുകളിൽ ഉറച്ചു വിശ്വസിച്ചതിന്റെയും ഫലമാണ്.

സിനിമയിൽ ഒരു റോൾ കിട്ടാനായി പലരുടെയും കാലു പിടിച്ചിട്ടുണ്ട് എന്നും അലഞ്ഞു തിരിഞ്ഞിട്ടുണ്ട് എന്നും വിജയ് സേതുപതി വെളിപ്പെടുത്തുന്നു. തന്റെ രൂപത്തിന് ചേരുന്നതല്ല സിനിമയെന്ന് പറഞ്ഞു ഒരുപാട് പേർ കളിയാക്കിയിട്ടുണ്ട് എന്നും വിജയ് സേതുപതി പറയുന്നു.

ജൂനിയർ ആര്ടിസ്റ് ആയി സിനിമയിൽ കേറി പറ്റിയ വിജയ് സേതുപതി ഇന്ന് തമിഴ് പ്രേക്ഷകർ സ്നേഹത്തോടെ മക്കൾ സെൽവൻ എന്ന് വിളിക്കുന്ന അവരുടെ ഏറ്റവും പ്രീയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ്. അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെ ആണ് വിജയ് സേതുപതി തന്നെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയത്.

മലയാള സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞ വിജയ് സേതുപതി , തന്നെ ഏറ്റവും അധികം സ്വാധീനിച്ച രണ്ടു മലയാള നടൻമാർ അന്തരിച്ചു പോയ മഹാ നടന്മാരായ മുരളിയും തിലകനും ആണെന്ന് പറഞ്ഞു.

അതുപോലെ തന്മാത്ര എന്ന ചിത്രത്തിലെ മോഹൻലാലിൻറെ അഭിനയവും തന്നെ വിസ്മയിപ്പിച്ച അസാധ്യ പ്രകടനങ്ങളിൽ ഒന്നായിരുന്നു എന്നും വിജയ് സേതുപതി പറഞ്ഞിട്ടുണ്ട്.

വീട്ടിലെ പ്രാരാബ്ദം മൂലം ചെറിയ പ്രായത്തിൽ തന്നെ ഗൾഫിൽ ജോലിക്കെത്തിയ വിജയ് സേതുപതിയുടെ മനസ്സിൽ എന്നും സിനിമ മാത്രം ആയിരുന്നു.

പക്ഷെ ഗൾഫിൽ ജോലി ചെയ്തു കുടുംബത്തിലെ കടങ്ങൾ എല്ലാം വീട്ടി , സ്വന്തം കാലിൽ നിൽക്കാനുള്ള കുറച്ചു പണവും സ്വരുക്കൂട്ടിയിട്ടാണ് വിജയ് സേതുപതി ജോലി ഉപേക്ഷിച്ചു തന്റെ സിനിമാ സ്വപ്‌നങ്ങൾ പൂർത്തിയാക്കാൻ തിരിച്ചു നാട്ടിൽ എത്തിയത്.

വിജയ് സേതുപതിയുടെ പുതിയ ചിത്രം പുരിയാദ പുതിർ ഉടൻ പ്രദർശനം ആരംഭിക്കും. വിക്രം വേദ എന്ന ചിത്രത്തിന്റെ വിജയം നൽകിയ സന്തോഷത്തിലാണ് വിജയ് സേതുപതിയിപ്പോൾ.

The post മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം ഏറെ സ്വാധീനിച്ചു : മലയാളത്തിൽ അഭിനയിക്കാനും താല്പര്യം എന്ന് വിജയ് സേതുപതി..! first appeared on Onlookersmedia.

The post മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം ഏറെ സ്വാധീനിച്ചു : മലയാളത്തിൽ അഭിനയിക്കാനും താല്പര്യം എന്ന് വിജയ് സേതുപതി..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/malayalam-two-star/feed/ 0 4977
മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.? https://onlookersmedia.com/latest-news/dulquersalmaan-maniratnam-fahadh/ https://onlookersmedia.com/latest-news/dulquersalmaan-maniratnam-fahadh/#respond Sat, 05 Aug 2017 10:26:21 +0000 http://onlookersmedia.com/?p=4270 മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.? മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ അവസാനിക്കുന്നില്ല. ഓരോ ദിവസവും പുതിയ പുതിയ വാർത്തകൾ ആണ് ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്നതും വൈറൽ ആവുന്നതും. ആദ്യം വന്ന വാർത്ത തെലുങ്ക് യുവ താരം രാം ചരൺ ആയിരിക്കും അടുത്ത മണി രത്‌നം ചിത്രത്തിലെ നായകൻ എന്നായിരുന്നു. പിന്നീട് വാർത്ത മാറി വന്നത് അടുത്ത മണി രത്‌നം ചിത്രം ഒരു മൾട്ടി സ്റ്റാർ […]

The post മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.? first appeared on Onlookersmedia.

The post മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.? appeared first on Onlookersmedia.

]]>
മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.?

മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ അവസാനിക്കുന്നില്ല. ഓരോ ദിവസവും പുതിയ പുതിയ വാർത്തകൾ ആണ് ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്നതും വൈറൽ ആവുന്നതും. ആദ്യം വന്ന വാർത്ത തെലുങ്ക് യുവ താരം രാം ചരൺ ആയിരിക്കും അടുത്ത മണി രത്‌നം ചിത്രത്തിലെ നായകൻ എന്നായിരുന്നു. പിന്നീട് വാർത്ത മാറി വന്നത് അടുത്ത മണി രത്‌നം ചിത്രം ഒരു മൾട്ടി സ്റ്റാർ ചിത്രം ആയിരിക്കുമെന്നും അതിൽ മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലും തമിഴിൽ നിന്ന് മാധവനും തെലുങ്കിൽ നിന്ന് നാനിയും ഉണ്ടാക്കുമെന്നും ആയിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ ഗ്രൂപ്പിലേക്ക് അരവിന്ദ് സ്വാമിയുടെ പേര് കൂടി ചേർക്കപ്പെട്ടു. ആ വാർത്തയുടെ ചൂട് മാറിയപ്പോൾ വിജയ് സേതുപതി മണി രത്‌നത്തിന്റെ ഈ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഭാഗം ആയി വരുന്നു എന്നായി വാർത്തകൾ. എന്നാൽ ഇപ്പോൾ വീണ്ടും പുതിയ ഒരു ട്വിസ്റ്റ് വന്നിരിക്കുകയാണ് ഈ റിപ്പോർട്ടുകളിൽ. മണി രത്‌നം അടുത്തതായി ഒരുക്കുന്ന ചിത്രത്തിൽ നാല് നായകന്മാർ ഉണ്ടാകുമെന്നും അതിൽ രണ്ടു പേർ മലയാളത്തിന്റെ സ്വന്തം ദുൽകർ സൽമാനും ഫഹദ് ഫാസിലും ആയിരിക്കുമെന്നാണ് വാർത്തകൾ.

പുതിയ വാർത്തയിൽ മാധവന്റെയും നാനിയുടെയും പേരില്ല. പകരം ആ നാല് നായകന്മാർ ദുൽകർ സൽമാനും, ഫഹദ് ഫാസിലും വിജയ് സേതുപതിയും അരവിന്ദ് സ്വാമിയും ആയിരിക്കും. ഈ വാർത്തകൾക്കു ഇത് വരെ ആരുടെ ഭാഗത്തു നിന്നും ഒരു സ്ഥിതീകരണവും വന്നിട്ടില്ലെങ്കിലും ആരാധകർ ആഘോഷം തുടങ്ങി കഴിഞ്ഞു. ഉടനെ തന്നെ മണി രത്‌നം ഒരു ഒഫീഷ്യൽ അനൗൺസ്‌മെന്റ് നടത്തിയില്ലെങ്കിൽ ഇതുപോലെ അനേകം ഊഹാപോഹങ്ങൾ ഇനിയും പരക്കും എന്നത് ഉറപ്പാണ്. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഇത് വരെ മണി രത്‌നം ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. ദുൽകർ സൽമാൻ 2015 ഇൽ ഒകെ കൺമണി എന്ന മണി രത്‌നം ചിത്രത്തിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. അരവിന്ദ് സ്വാമിയും മണി രത്‌നത്തിന്റെ ഒന്നിലധികം ചിത്രങ്ങളിൽ നായകനായും അല്ലാതെയും അഭിനയിച്ചിട്ടുള്ള നടനാണ്.

സന്തോഷ് ശിവനായിരിക്കും ഈ വരുന്ന മണി രത്‌നം ചിത്രത്തിന്റെ ക്യാമറാമാൻ എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഒരുപാട് വര്ഷങ്ങള്ക്കു ശേഷമാണു സന്തോഷ് ശിവനും മണി രത്‌നവും ഒന്നിക്കാൻ പോകുന്നത്. മണി രത്‌നം അവസാനം ചെയ്തത് കാർത്തി നായകനായ തമിഴ് ചിത്രമായിരുന്നു. പക്ഷെ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞില്ല.

The post മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.? first appeared on Onlookersmedia.

The post മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquersalmaan-maniratnam-fahadh/feed/ 0 4270