varnyathil aashanka - Onlookersmedia http://onlookersmedia.com/tag/varnyathil-aashanka/ First Entertainment website in Malayalam Tue, 22 Aug 2017 05:58:47 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 varnyathil aashanka - Onlookersmedia http://onlookersmedia.com/tag/varnyathil-aashanka/ 32 32 54783289 ജനകീയ വിജയത്തിന്റെ തിളക്കവുമായി കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്ക. https://onlookersmedia.com/latest-news/maasive-win-varnyathil-aaashanka/ https://onlookersmedia.com/latest-news/maasive-win-varnyathil-aaashanka/#respond Tue, 22 Aug 2017 05:58:47 +0000 http://onlookersmedia.com/?p=4782 പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രങ്ങൾ എക്കാലത്തും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ബോക്സ് ഓഫീസിലെ മിന്നുന്ന പ്രകടനങ്ങൾക്കും നിരൂപകരുടെ പ്രശംസകൾക്കുമെല്ലാം അപ്പുറം പ്രേക്ഷകർ  ഒരു ചിത്രം നെഞ്ചിലേറ്റുമ്പോൾ ആണ് ആ ചിത്രം ഒരു ക്ലാസിക് ആയി മാറുന്നത്. അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ നിത്യഹരിത ചിത്രമായി മാറുന്നത്. അങ്ങനെ മലയാള സിനിമയിൽ ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ കൂട്ടത്തിലെ ഒരു നിത്യഹരിത ചിത്രമായി മാറിയിരിക്കുകയാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക. ഓഗസ്റ്റ് നാലിന് പ്രദർശനം ആരംഭിച്ച ഈ […]

The post ജനകീയ വിജയത്തിന്റെ തിളക്കവുമായി കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്ക. first appeared on Onlookersmedia.

The post ജനകീയ വിജയത്തിന്റെ തിളക്കവുമായി കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്ക. appeared first on Onlookersmedia.

]]>
പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രങ്ങൾ എക്കാലത്തും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ബോക്സ് ഓഫീസിലെ മിന്നുന്ന പ്രകടനങ്ങൾക്കും നിരൂപകരുടെ പ്രശംസകൾക്കുമെല്ലാം അപ്പുറം പ്രേക്ഷകർ  ഒരു ചിത്രം നെഞ്ചിലേറ്റുമ്പോൾ ആണ് ആ ചിത്രം ഒരു ക്ലാസിക് ആയി മാറുന്നത്.
അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ നിത്യഹരിത ചിത്രമായി മാറുന്നത്. അങ്ങനെ മലയാള സിനിമയിൽ ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ കൂട്ടത്തിലെ ഒരു നിത്യഹരിത ചിത്രമായി മാറിയിരിക്കുകയാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക.
ഓഗസ്റ്റ് നാലിന് പ്രദർശനം ആരംഭിച്ച ഈ ചിത്രത്തിന് ആദ്യ ദിനം മുതലേ മികച്ച പ്രേക്ഷകാഭിപ്രായം നേടിയെടുക്കാൻ സാധിച്ചു. ആ മികച്ച പ്രതികരണം ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസിൽ പ്രകടനത്തിലും നിഴലിച്ചിട്ടുണ്ട് എന്ന് പറയാം. മിന്നുന്ന സാമ്പത്തിക വിജയമാണ് ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം  നേടിയിരിക്കുന്നത്.
ഒരർഥത്തിൽ ജനകീയ വിജയമാണ് ഈ ചിത്രം നേടിയതെന്ന് പറയാം. കാരണം സാമ്പത്തിക വിജയത്തിനും  നിരൂപക പ്രശംസക്കുമൊപ്പം ഈ വർഷത്തെ ജനങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി മാറാനും ഈ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ആഷിക് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് തൃശൂർ ഗോപാൽജിയാണ്. ഒരുപാട് ചിരിപ്പിക്കുകയും  അതോടൊപ്പം ചിന്തിപ്പിക്കുകയും  ചെയ്യുന്ന ചിത്രമാണ് വർണ്യത്തിൽ ആശങ്ക.
സുരാജ് വെഞ്ഞാറമ്മൂട്,  ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി, സുനിൽ സുഗത, ജയരാജ് വാര്യർ , ടിനി ടോം, കെ പി എ സി ലളിത , ദിനേശ് പ്രഭാകർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.
ഓരോ അഭിനേതാക്കളും വിസ്‍മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. പ്രശാന്ത് പിള്ളൈ സംഗീതം ഒരുക്കിയ ഈ ചിത്രം സിദ്ധാർഥ് ഭരതന്റെ മൂന്നാമത്തെ സംവിധാന സംരംഭം ആയിരുന്നു.

The post ജനകീയ വിജയത്തിന്റെ തിളക്കവുമായി കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്ക. first appeared on Onlookersmedia.

The post ജനകീയ വിജയത്തിന്റെ തിളക്കവുമായി കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്ക. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/maasive-win-varnyathil-aaashanka/feed/ 0 4782
മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു https://onlookersmedia.com/latest-news/super-boxoffice-peformance-varnyathil-aashank/ https://onlookersmedia.com/latest-news/super-boxoffice-peformance-varnyathil-aashank/#respond Sat, 19 Aug 2017 07:31:01 +0000 http://onlookersmedia.com/?p=4710 ഒരു മികച്ച ചിത്രം കൂടി മലയാള സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു മഹാ വിജയമാക്കി തീർക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് മലയാള സിനിമയിപ്പോൾ. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക എന്ന ചിത്രമാണ് ഇപ്പോൾ ഓരോ മലയാളികളുടെയും സ്നേഹം പിടിച്ചു വാങ്ങി ബോക്സ് ഓഫീസിലും മിന്നുന്ന പ്രകടനവുമായി മുന്നേറുന്നത് . താരതമ്യേന ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ഇതിനോടകം തന്നെ മുടക്കു മുതലും ലാഭവും നേടി കഴിഞ്ഞു കേരളത്തിലെ പ്രദർശന ശാലകളിൽ നിന്ന്. […]

The post മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു first appeared on Onlookersmedia.

The post മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു appeared first on Onlookersmedia.

]]>
ഒരു മികച്ച ചിത്രം കൂടി മലയാള സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു മഹാ വിജയമാക്കി തീർക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് മലയാള സിനിമയിപ്പോൾ. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക എന്ന ചിത്രമാണ് ഇപ്പോൾ ഓരോ മലയാളികളുടെയും സ്നേഹം പിടിച്ചു വാങ്ങി ബോക്സ് ഓഫീസിലും മിന്നുന്ന പ്രകടനവുമായി മുന്നേറുന്നത് .

താരതമ്യേന ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ഇതിനോടകം തന്നെ മുടക്കു മുതലും ലാഭവും നേടി കഴിഞ്ഞു കേരളത്തിലെ പ്രദർശന ശാലകളിൽ നിന്ന്. ഇപ്പോഴും ജനത്തിരക്ക് അനുഭവപ്പെടുന്ന ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകരാണ് അധികവും ഉള്ളത് .

ഓണം കഴിയുന്നത് വരെയും ഈ ചിത്രത്തിന് മികച്ച കളക്ഷനിൽ തന്നെ തുടരാനാകും എന്നതിന്റെ സൂചനയാണ് .അതിനോടൊപ്പം വമ്പിച്ച വിജയമാണ് ചിത്രം നേടാൻ പോകുന്നത് എന്ന കാര്യം ഉറപ്പാണ്.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രം എഴുതിയിരിക്കുന്നത് തൃശൂർ ഗോപാൽജിയാണ്. ക്വോട്ട ശിവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ചാക്കോച്ചന്റെയൊപ്പം തന്നെ ഈ ചിത്രത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചത് ദയാനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് ആണ്.

രണ്ടു പേരും മത്സരിച്ചു അഭിനയിച്ച ഈ ചിത്രത്തിൽ ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ നൽകിയിട്ടുണ്ട്.

മലയാള സിനിമയിൽ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ പട്ടികയിൽ ആണ് ഈ ചിത്രത്തിന്റെ സ്ഥാനം.

പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വർണ്യത്തിൽ ആശങ്ക നേടുന്ന ഈ വലിയ വിജയത്തിന്റെ കാരണം. ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

The post മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു first appeared on Onlookersmedia.

The post മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/super-boxoffice-peformance-varnyathil-aashank/feed/ 0 4710
വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു https://onlookersmedia.com/latest-news/biggest-collection-varnyathil-asshanka/ https://onlookersmedia.com/latest-news/biggest-collection-varnyathil-asshanka/#respond Mon, 14 Aug 2017 09:15:09 +0000 http://onlookersmedia.com/?p=4596 സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ആക്ഷേപ ഹാസ്യ ചിത്രമായ വർണ്യത്തിൽ ആശങ്ക വമ്പൻ ബോക്സ് ഓഫീസ് കളക്ഷനോടെ രണ്ടാം വാരത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ഈ ചിത്രം മലയാള സിനിമയിൽ ഇത് വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്ന് എന്ന സ്ഥാനം പ്രേക്ഷകരുടെ മനസ്സിൽ നേടിയെടുത്തു കഴിഞ്ഞു. മികച്ച പൊതുജനാഭിപ്രായം ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്. ആദ്യത്തെ വാരത്തെക്കാളും മികച്ച കളക്ഷൻ ആണ് രണ്ടാം […]

The post വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു first appeared on Onlookersmedia.

The post വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു appeared first on Onlookersmedia.

]]>
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ആക്ഷേപ ഹാസ്യ ചിത്രമായ വർണ്യത്തിൽ ആശങ്ക വമ്പൻ ബോക്സ് ഓഫീസ് കളക്ഷനോടെ രണ്ടാം വാരത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്.

ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ഈ ചിത്രം മലയാള സിനിമയിൽ ഇത് വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്ന് എന്ന സ്ഥാനം പ്രേക്ഷകരുടെ മനസ്സിൽ നേടിയെടുത്തു കഴിഞ്ഞു. മികച്ച പൊതുജനാഭിപ്രായം ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്.

ആദ്യത്തെ വാരത്തെക്കാളും മികച്ച കളക്ഷൻ ആണ് രണ്ടാം വാരത്തിൽ ചിത്രത്തിന് ലഭിക്കുന്നത്. രണ്ടാം വാരത്തിൽ എല്ലായിടത്തും ഹൗസ്ഫുൾ ഷോകൾ ആണ് ലഭിക്കുന്നത് എന്നുള്ളത് തന്നെ ഈ ചിത്രത്തിന്റെ മികച്ച വിജയത്തിന്റെ സൂചനകൾ ആണ്.

ഇതിനോടകം തന്നെ മുടക്കു മുതൽ തിരിച്ചു പിടിച്ച ചിത്രം ഇപ്പോൾ കുതിക്കുന്നത്‌ മികച്ച സാമ്പത്തിക ലാഭത്തിലേക്കാണ്.

ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക് ഉസ്മാൻ ആണ്.

കുഞ്ചാക്കോ ബോബൻ നായക വേഷം അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി, സുനിൽ സുഗത, ജയരാജ് വാര്യർ , ടിനി ടോം, കെ പി എ സി ലളിത എന്നിവരും പ്രധാനപ്പെട്ടതും രസകരവുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കോമെഡിയും ആവേശവും നിറഞ്ഞു നില്കുന്ന രീതിയിൽ കഥ പറഞ്ഞ ഈ ചിത്രം സമൂഹത്തിൽ നടക്കുന്ന പല മണ്ടത്തരങ്ങളേയും രാഷ്ട്രീയ പൊള്ളത്തരങ്ങളെയും നന്നായി തന്നെ വിമർശിച്ചിട്ടുണ്ട്. സുരാജ് അവതരിപ്പിച്ച ദയാനന്ദൻ എന്ന കഥാപാത്രം വമ്പൻ കയ്യടി ആണ് നേടുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിച്ചു ഈ ചിത്രത്തിലൂടെ എന്ന് പറയാം.

The post വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു first appeared on Onlookersmedia.

The post വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/biggest-collection-varnyathil-asshanka/feed/ 0 4596
തൊണ്ടിമുതലിനു ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിക്കുന്നു: ഇത്തവണ ചാക്കോച്ചനൊപ്പം വർണ്യത്തിൽ ആശങ്ക..! https://onlookersmedia.com/latest-news/suraj-venjaramoodu-varnyathil-ashanka-thondimuthalum-driksakshyum-kunchacko-boban/ https://onlookersmedia.com/latest-news/suraj-venjaramoodu-varnyathil-ashanka-thondimuthalum-driksakshyum-kunchacko-boban/#respond Sat, 05 Aug 2017 09:16:47 +0000 http://onlookersmedia.com/?p=4265 തൊണ്ടിമുതലിനു ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിക്കുന്നു: ഇത്തവണ ചാക്കോച്ചനൊപ്പം വർണ്യത്തിൽ ആശങ്ക..! സുരാജ് വെഞ്ഞാറമൂട് എന്ന നടൻ ഓരോ ചിത്രം കഴിയുംതോറും തന്റെ പ്രതിഭയുടെ പുതിയ പുതിയ തിളക്കങ്ങൾ പ്രേക്ഷകന് മുന്നിൽ കാണിച്ചു തരികയാണ്. ഇന്ന് മലയാള സിനിമയിലുള്ള ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലാണ് സുരാജിന്റെ സ്ഥാനം. ഈ അടുത്തിടെ ഇറങ്ങിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും . ഫഹദ് ഫാസിൽ നായകനായി എത്തി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായക തുല്യമായ വേഷമാണ് സൂരാജ്ഉം […]

The post തൊണ്ടിമുതലിനു ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിക്കുന്നു: ഇത്തവണ ചാക്കോച്ചനൊപ്പം വർണ്യത്തിൽ ആശങ്ക..! first appeared on Onlookersmedia.

The post തൊണ്ടിമുതലിനു ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിക്കുന്നു: ഇത്തവണ ചാക്കോച്ചനൊപ്പം വർണ്യത്തിൽ ആശങ്ക..! appeared first on Onlookersmedia.

]]>
തൊണ്ടിമുതലിനു ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിക്കുന്നു: ഇത്തവണ ചാക്കോച്ചനൊപ്പം വർണ്യത്തിൽ ആശങ്ക..!

സുരാജ് വെഞ്ഞാറമൂട് എന്ന നടൻ ഓരോ ചിത്രം കഴിയുംതോറും തന്റെ പ്രതിഭയുടെ പുതിയ പുതിയ തിളക്കങ്ങൾ പ്രേക്ഷകന് മുന്നിൽ കാണിച്ചു തരികയാണ്. ഇന്ന് മലയാള സിനിമയിലുള്ള ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലാണ് സുരാജിന്റെ സ്ഥാനം. ഈ അടുത്തിടെ ഇറങ്ങിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും . ഫഹദ് ഫാസിൽ നായകനായി എത്തി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായക തുല്യമായ വേഷമാണ് സൂരാജ്ഉം അവതരിപ്പിച്ചത്. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിലെ സുരാജിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നായിരുന്നു. പ്രസാദ് എന്ന കഥാപാത്രത്തിന് സുരാജ് ജീവൻ നൽകിയ രീതിയും അതുപോലെ ഫഹദ് ഫാസിലുമായുള്ള സ്ക്രീനിലെ രസതന്ത്രവും ഏറ്റവും മികച്ചതായിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു മികച്ച കഥാപാത്രവുമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് . സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിലെ ദയാനന്ദൻ എന്ന കഥാപാത്രമായി ആണ് സുരാജിന്റെ പുതിയ വിസ്മയ പ്രകടനം.

കുഞ്ചാക്കോ ബോബൻ ആണ് ഈ ചിത്രത്തിലെ നായകൻ. അതുപോലെ ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി , രചന നാരായണ കുട്ടി എന്നിവരും ഈ ചിത്രത്തിൽ സുരാജിനൊപ്പം പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഇവരെല്ലാവരുമായുള്ള സുരാജിന്റെ ഓൺ സ്ക്രീൻ രസതന്ത്രം അതിമനോഹരമായിരുന്നു. ദയാനന്ദൻ എന്ന തരികിടയായ കഥാപാത്രത്തെ സുരാജ് ഉൾക്കൊണ്ട രീതി പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ക്വോട്ട ശിവൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്ന ഈ ചിത്രം സിദ്ധാർഥ് ഭരതന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ്. നിദ്ര ,ചന്ദ്രേട്ടൻ എവിടെയാ എന്നീ ചിത്രങ്ങളാണ് സിദ്ധാർഥ് ഭരതൻ ഇതിനു മുൻപ് സംവിധാനം ചെയ്തത്.. ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന വർണ്യത്തിൽ ആശങ്ക എന്ന ഈ ആക്ഷേപ ഹാസ്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് തൃശൂർ ഗോപാൽജി ആണ്.

The post തൊണ്ടിമുതലിനു ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിക്കുന്നു: ഇത്തവണ ചാക്കോച്ചനൊപ്പം വർണ്യത്തിൽ ആശങ്ക..! first appeared on Onlookersmedia.

The post തൊണ്ടിമുതലിനു ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിക്കുന്നു: ഇത്തവണ ചാക്കോച്ചനൊപ്പം വർണ്യത്തിൽ ആശങ്ക..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/suraj-venjaramoodu-varnyathil-ashanka-thondimuthalum-driksakshyum-kunchacko-boban/feed/ 0 4265