unni r - Onlookersmedia https://onlookersmedia.com/tag/unni-r/ First Entertainment website in Malayalam Mon, 23 Oct 2017 13:55:08 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 unni r - Onlookersmedia https://onlookersmedia.com/tag/unni-r/ 32 32 54783289 ഒഴിവ് ദിവസത്തെ കളി ജര്‍മ്മന്‍ നോവലില്‍ നിന്നും എടുത്തെന്ന പരാമര്‍ശം, ഉണ്ണി ആറിനോട് ഖേദം പ്രകടിപ്പിച്ച് കലാകൌമുദി https://onlookersmedia.com/latest-news/4999/ https://onlookersmedia.com/latest-news/4999/#respond Mon, 23 Oct 2017 13:55:08 +0000 http://onlookersmedia.com/?p=6553 ഉണ്ണി ആര്‍ എഴുതിയ ഒഴിവ് ദിവസത്തെ കളി എന്ന കഥ സനല്‍ കുമാര്‍ ശശിധരന്‍ അതേ പേരില്‍ സിനിമയാക്കിയിരുന്നു. ഒട്ടേറെ ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു നേടിയിരുന്നത്. 2015ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി. ഒഴിവ് ദിവസത്തെ കളി ഒരു ജര്‍മ്മന്‍ നോവലില്‍ നിന്നും എടുത്തതാണെന്ന്‍ ചൂണ്ടിക്കാട്ടി കലാകൌമുദി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കഥ എഴുതിയ ഉണ്ണി ആറിനെതിരെയും ഈ ലേഖനത്തില്‍ പരാമര്‍ശമുണ്ടായി. ഇതേ തുടര്‍ന്ന്‍ […]

The post ഒഴിവ് ദിവസത്തെ കളി ജര്‍മ്മന്‍ നോവലില്‍ നിന്നും എടുത്തെന്ന പരാമര്‍ശം, ഉണ്ണി ആറിനോട് ഖേദം പ്രകടിപ്പിച്ച് കലാകൌമുദി first appeared on Onlookersmedia.

The post ഒഴിവ് ദിവസത്തെ കളി ജര്‍മ്മന്‍ നോവലില്‍ നിന്നും എടുത്തെന്ന പരാമര്‍ശം, ഉണ്ണി ആറിനോട് ഖേദം പ്രകടിപ്പിച്ച് കലാകൌമുദി appeared first on Onlookersmedia.

]]>
ഉണ്ണി ആര്‍ എഴുതിയ ഒഴിവ് ദിവസത്തെ കളി എന്ന കഥ സനല്‍ കുമാര്‍ ശശിധരന്‍ അതേ പേരില്‍ സിനിമയാക്കിയിരുന്നു. ഒട്ടേറെ ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു നേടിയിരുന്നത്. 2015ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി.

ഒഴിവ് ദിവസത്തെ കളി ഒരു ജര്‍മ്മന്‍ നോവലില്‍ നിന്നും എടുത്തതാണെന്ന്‍ ചൂണ്ടിക്കാട്ടി കലാകൌമുദി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കഥ എഴുതിയ ഉണ്ണി ആറിനെതിരെയും ഈ ലേഖനത്തില്‍ പരാമര്‍ശമുണ്ടായി.

ഇതേ തുടര്‍ന്ന്‍ ഉണ്ണി ആര്‍ കലാകൌമുദിയ്ക്കും ലേഖകനും എതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തു. ഇപ്പോള്‍ ഈ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് കലാകൌമുദി രംഗത്ത് എത്തിയിരിക്കുകയാണ്.

“കലാകൌമുദി ഖേദം പ്രകടിപ്പിച്ചതില്‍ സന്തോഷമുണ്ട്. ലേഖനം വാസ്തവ വിരുദ്ധമാണെന്ന്‍ ബോധ്യപെട്ടത് കൊണ്ടാണല്ലോ അവര്‍ ഖേദം പ്രകടിപ്പിച്ചത് ലേഖകന് എതിരെയുള്ള കേസുമായി മുന്നോട്ട് പോകും. ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ നല്‍കും മുന്നേ അതിന്‍റെ യാഥാര്‍ഥ്യം മാധ്യമ സ്ഥാപനങ്ങള്‍ പരിശോധിക്കേണ്ടതാണ്” – ഉണ്ണി ആര്‍ പറഞ്ഞു

The post ഒഴിവ് ദിവസത്തെ കളി ജര്‍മ്മന്‍ നോവലില്‍ നിന്നും എടുത്തെന്ന പരാമര്‍ശം, ഉണ്ണി ആറിനോട് ഖേദം പ്രകടിപ്പിച്ച് കലാകൌമുദി first appeared on Onlookersmedia.

The post ഒഴിവ് ദിവസത്തെ കളി ജര്‍മ്മന്‍ നോവലില്‍ നിന്നും എടുത്തെന്ന പരാമര്‍ശം, ഉണ്ണി ആറിനോട് ഖേദം പ്രകടിപ്പിച്ച് കലാകൌമുദി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4999/feed/ 0 6553
ദുൽകർ സൽമാൻ- ലാൽ ജോസ് ചിത്രം ഈ വർഷം തുടങ്ങുമോ https://onlookersmedia.com/latest-news/dulquer-salmaan-laljose-film/ https://onlookersmedia.com/latest-news/dulquer-salmaan-laljose-film/#respond Mon, 14 Aug 2017 13:38:07 +0000 http://onlookersmedia.com/?p=4620 മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ലാൽ ജോസ്. ഈ ഓണത്തിന് മലയാള സിനിമയിലെ ഏറ്റവും വമ്പൻ റിലീസുകളിൽ ഒന്നായിട്ടായിരിക്കും വെളിപാടിന്റെ പുസ്തകം തീയേറ്ററുകളിൽ എത്തുക. ലാൽ ജോസിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും ഈ ചിത്രം എന്നുറപ്പാണ്. ഇതിന്റെ റിലീസിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം ദുൽകർ സൽമാനെ നായകനാക്കിയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഉണ്ണി ആർ തിരക്കഥ രചിച്ചിരിക്കുന്ന ഈ […]

The post ദുൽകർ സൽമാൻ- ലാൽ ജോസ് ചിത്രം ഈ വർഷം തുടങ്ങുമോ first appeared on Onlookersmedia.

The post ദുൽകർ സൽമാൻ- ലാൽ ജോസ് ചിത്രം ഈ വർഷം തുടങ്ങുമോ appeared first on Onlookersmedia.

]]>
മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ലാൽ ജോസ്. ഈ ഓണത്തിന് മലയാള സിനിമയിലെ ഏറ്റവും വമ്പൻ റിലീസുകളിൽ ഒന്നായിട്ടായിരിക്കും വെളിപാടിന്റെ പുസ്തകം തീയേറ്ററുകളിൽ എത്തുക.

ലാൽ ജോസിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും ഈ ചിത്രം എന്നുറപ്പാണ്. ഇതിന്റെ റിലീസിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം ദുൽകർ സൽമാനെ നായകനാക്കിയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഉണ്ണി ആർ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പേര് ഒരു ഭയങ്കര കാമുകൻ എന്നാണ്. ഈ വരുന്ന ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത് എങ്കിലും ഔദ്യോഗികമായി ഈ ചിത്രം എന്നാരംഭിക്കുമെന്നുള്ള വിവരം അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

കേരളം, മൊറോക്കോ, ദുബായ് എന്നിവിടങ്ങളിലായാവും ഈ ചിത്രം ചിത്രീകരിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ ചിത്രം, ലാൽ ജോസ് ദുൽകർ സൽമാനെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാകും.

ദുൽകർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിക്രമാദിത്യൻ എന്നൊരു ചിത്രം ലാൽ ജോസ് ഒരുക്കിയിരുന്നു. വിക്രമാദിത്യൻ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രവുമായിരുന്നു. അതിൽ നിവിൻ പോളിയും അതിഥി വേഷത്തിൽ എത്തിയിരുന്നു എന്നതാണ് ആ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ദുൽകർ സൽമാൻ ഇനി കുറച്ചു നാളത്തേക്ക് അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിൽ ആയിരിക്കും. ഇപ്പോൾ ഒരു തെലുങ്കു ചിത്രത്തിൽ അഭിനയിക്കുന്ന ദുൽകർ അത് പൂർത്തിയാക്കിയ ഉടൻ തന്നെ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലും, അതിനു ശേഷം മറ്റൊരു തമിഴ് ചിത്രത്തിലും അഭിനയിക്കും.

ആകർഷ് ഖുറാന ആണ് ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് എങ്കിൽ ദേസിംഗ് പെരിയസാമി ആണ് ദുൽഖറിന്റെ അടുത്ത തമിഴ് ചിത്രത്തിനിടെ സംവിധായകൻ.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ദ്വിഭാഷാ ചിത്രമായ സോളോ , സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്നിവയാണ് ദുൽകർ സൽമാന്റെ അടുത്ത റിലീസുകൾ.

The post ദുൽകർ സൽമാൻ- ലാൽ ജോസ് ചിത്രം ഈ വർഷം തുടങ്ങുമോ first appeared on Onlookersmedia.

The post ദുൽകർ സൽമാൻ- ലാൽ ജോസ് ചിത്രം ഈ വർഷം തുടങ്ങുമോ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salmaan-laljose-film/feed/ 0 4620