uncle - Onlookersmedia https://onlookersmedia.com/tag/uncle/ First Entertainment website in Malayalam Mon, 30 Apr 2018 15:54:55 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 uncle - Onlookersmedia https://onlookersmedia.com/tag/uncle/ 32 32 54783289 മലയാളിമനസ്സിനെ മനസ്സിലാക്കിയ ചിത്രം; അങ്കിളിന് പ്രശംസയുമായി മധുപാൽ.. https://onlookersmedia.com/latest-news/madhupal-praises-uncle-movie/ https://onlookersmedia.com/latest-news/madhupal-praises-uncle-movie/#respond Mon, 30 Apr 2018 15:54:55 +0000 http://onlookersmedia.com/?p=10750 മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം അങ്കിൾ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം ജോയ് മാത്യുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷട്ടർ എന്ന സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രം ആദ്യ ചിത്രത്തിലേത് പോലെത്തന്നെ സാമൂഹിക വിഷയങ്ങൾ ചർച്ചയാക്കുന്നുണ്ട്. ചിത്രത്തിൽ മലയാളികളുടെ കാഴ്ചപ്പാടും സദാചാര ചിന്താഗതികളും എല്ലാം ചിത്രത്തിൽ പച്ചയായി തുറന്നുകാട്ടുന്നുണ്ട്. അപ്രതീക്ഷിതമായിട്ടാണ് എങ്കിലും തന്റെ പിതാവിന്റെ സുഹൃത്തിനോടൊപ്പം യാത്ര ചെയ്യേണ്ടി വന്ന ശ്രുതിയുടെയും കൃഷ്ണകുമാറിന്റെയും കഥയാണ് ചിത്രം പറയുന്നത്. […]

The post മലയാളിമനസ്സിനെ മനസ്സിലാക്കിയ ചിത്രം; അങ്കിളിന് പ്രശംസയുമായി മധുപാൽ.. first appeared on Onlookersmedia.

The post മലയാളിമനസ്സിനെ മനസ്സിലാക്കിയ ചിത്രം; അങ്കിളിന് പ്രശംസയുമായി മധുപാൽ.. appeared first on Onlookersmedia.

]]>
മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം അങ്കിൾ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം ജോയ് മാത്യുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷട്ടർ എന്ന സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രം ആദ്യ ചിത്രത്തിലേത് പോലെത്തന്നെ സാമൂഹിക വിഷയങ്ങൾ ചർച്ചയാക്കുന്നുണ്ട്. ചിത്രത്തിൽ മലയാളികളുടെ കാഴ്ചപ്പാടും സദാചാര ചിന്താഗതികളും എല്ലാം ചിത്രത്തിൽ പച്ചയായി തുറന്നുകാട്ടുന്നുണ്ട്. അപ്രതീക്ഷിതമായിട്ടാണ് എങ്കിലും തന്റെ പിതാവിന്റെ സുഹൃത്തിനോടൊപ്പം യാത്ര ചെയ്യേണ്ടി വന്ന ശ്രുതിയുടെയും കൃഷ്ണകുമാറിന്റെയും കഥയാണ് ചിത്രം പറയുന്നത്. എങ്കിലും അവർ പോലുമറിയാതെ സമൂഹം അവരുടെ യാത്രയ്ക്ക് പുതിയ മാനങ്ങൾ കൽപ്പിക്കുകയാണ്. വളരെ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് ഇതിനോടകം എത്തിയത്. ചിത്രത്തിനെക്കുറിച്ച് മികച്ച അഭിപ്രായവുമായി നടനും സംവിധായകനുമായ മധുപാലും എത്തി.

ചിത്രത്തെ അഭിനന്ദിച്ച മധുപാൽ ചിത്രം മലയാളികളുടെ മനസ് മനസ്സിലാക്കിയ ഒന്നാണെന്ന് പറയുകയുണ്ടായി. ചിത്രത്തിന്റെ രചയിതാവായ ജോയ് മാത്യുവിനും മധുപാൽ അഭിനന്ദനങ്ങൾ അറിയിച്ചു. ചിത്രം പരാജയപ്പെട്ടാൽ താൻ സിനിമയിൽനിന്നും പിൻവാങ്ങുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തെപ്പോലെ ഒരു മികച്ച എഴുത്തുകാരനെയാണ് മലയാളി സമൂഹത്തിന് ആവശ്യമെന്നും പറയുകയുണ്ടായി. മമ്മൂട്ടിയുടെ അഭിനയത്തെയും സ്നേഹത്തെ കുറിച്ചും പറഞ്ഞു മധുപാൽ മുത്തുമണിയുടെ അഭിനയത്തെ പ്രശംസിക്കാനും മറന്നില്ല. ചിത്രം കണ്ടിറങ്ങിയ അനു സിത്താരയും ഇന്നലെ മികച്ച അഭിപ്രായമാണ് ചിത്രത്തെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്. പ്രേക്ഷകരിൽ നിന്നും ഇതിനോടകം വലിയ ജന പിന്തുണ ലഭിച്ച ചിത്രം വലിയ ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

The post മലയാളിമനസ്സിനെ മനസ്സിലാക്കിയ ചിത്രം; അങ്കിളിന് പ്രശംസയുമായി മധുപാൽ.. first appeared on Onlookersmedia.

The post മലയാളിമനസ്സിനെ മനസ്സിലാക്കിയ ചിത്രം; അങ്കിളിന് പ്രശംസയുമായി മധുപാൽ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/madhupal-praises-uncle-movie/feed/ 0 10750
ഇത് തീർച്ചയായും കാണേണ്ട ചിത്രം; അങ്കിളിന് പ്രശംസയുമായി അനു സിത്താര.. https://onlookersmedia.com/latest-news/uncle-is-a-must-watch-movie-actress-anu-sithara-appreciate-the-whole-team/ https://onlookersmedia.com/latest-news/uncle-is-a-must-watch-movie-actress-anu-sithara-appreciate-the-whole-team/#respond Sun, 29 Apr 2018 19:16:56 +0000 http://onlookersmedia.com/?p=10731 മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ ഒരുക്കിയ ചിത്രമാണ് അങ്കിൾ. ഏറെ നിരൂപകപ്രശംസയും അവാർഡുകളും കരസ്ഥമാക്കിയ ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ആദ്യ ചിത്രമാണ് അങ്കിൾ. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന് ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നതും. എന്ത് തന്നെയായാലും പ്രതീക്ഷകൾക്കൊത്ത് ഉയർന്ന ചിത്രമാണ് അങ്കിൾ എന്നാണ് പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നത്. ചിത്രത്തിൽ കൃഷ്ണകുമാർ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ വിജയൻ എന്ന ശക്തമായ കഥാപാത്രവുമായി ജോയ് മാത്യുവും ചിത്രത്തിലുണ്ട്. ശ്രുതി എന്ന നായിക കഥാപാത്രത്തെ […]

The post ഇത് തീർച്ചയായും കാണേണ്ട ചിത്രം; അങ്കിളിന് പ്രശംസയുമായി അനു സിത്താര.. first appeared on Onlookersmedia.

The post ഇത് തീർച്ചയായും കാണേണ്ട ചിത്രം; അങ്കിളിന് പ്രശംസയുമായി അനു സിത്താര.. appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ ഒരുക്കിയ ചിത്രമാണ് അങ്കിൾ. ഏറെ നിരൂപകപ്രശംസയും അവാർഡുകളും കരസ്ഥമാക്കിയ ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ആദ്യ ചിത്രമാണ് അങ്കിൾ. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന് ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നതും. എന്ത് തന്നെയായാലും പ്രതീക്ഷകൾക്കൊത്ത് ഉയർന്ന ചിത്രമാണ് അങ്കിൾ എന്നാണ് പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നത്. ചിത്രത്തിൽ കൃഷ്ണകുമാർ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ വിജയൻ എന്ന ശക്തമായ കഥാപാത്രവുമായി ജോയ് മാത്യുവും ചിത്രത്തിലുണ്ട്. ശ്രുതി എന്ന നായിക കഥാപാത്രത്തെ കാർത്തിക മുരളീധരനാണ് അവതരിപ്പിച്ചിരിക്കുന്നത്. മുത്തുമണി കെ. പി. എ. സി. ലളിത തുടങ്ങിയവരും ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ചിത്രം സമൂഹത്തിന്റെ ചിന്താഗതിയെയും സദാചാര നിലപാടുകളെയും കുറിച്ച് ചർച്ച ചെയ്യുന്നു. എല്ലാ കോണിൽ നിന്നും മികച്ച പ്രതികരണവും ഹൗസ്ഫുൾ ഷോസുമായി മുന്നേറുന്ന അങ്കിളിന് അഭിനന്ദനങ്ങളുമായി അനുസിത്താരയാണ് രംഗത്തെത്തിയിരിക്കുന്നത്.

ചിത്രം കണ്ട അനുസിത്താര തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തെപ്പറ്റി കുറിക്കുകയുണ്ടായി. ചിത്രം ഒരു ക്ലീൻ ഫാമിലി മൂവി ആണെന്ന് പറഞ്ഞ അനുസിതാര മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് വാനോളം പുകഴ്ത്തുകയും ചെയ്തു. ചിത്രത്തിൽ അവസാനരംഗങ്ങളിൽ വലിയ കൈയ്യടി നേടിയ മുത്തുമണിക്കും നായികയായ കാർത്തികയ്ക്കും അനു സിതാര അഭിനന്ദനങ്ങൾ നേർന്നു. ജോയ് മാത്യുവിനും ചിത്രത്തിന് പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ഇങ്ങനെയൊരു ചിത്രം നൽകിയതിന് നന്ദി പറഞ്ഞതിനോടൊപ്പം, ചിത്രത്തിൽ മമ്മൂട്ടി വളരെ മനോഹരമായി ആലപിച്ച പഴയകാല ഗാനം കറുകറുത്തൊരു പെണ്ണാണ് അനു സിതാര പോസ്റ്റിൽ കുറിക്കുകയും ചെയ്തു. അനു സിത്താരയുടെ വാക്കുകൾ പോലെ തന്നെ ക്ളീൻ ഫാമിലി മൂവിയായ അങ്കിൾ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

The post ഇത് തീർച്ചയായും കാണേണ്ട ചിത്രം; അങ്കിളിന് പ്രശംസയുമായി അനു സിത്താര.. first appeared on Onlookersmedia.

The post ഇത് തീർച്ചയായും കാണേണ്ട ചിത്രം; അങ്കിളിന് പ്രശംസയുമായി അനു സിത്താര.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/uncle-is-a-must-watch-movie-actress-anu-sithara-appreciate-the-whole-team/feed/ 0 10731
തീയറ്ററുകളിൽ ജനസാഗരം ; ഹൗസ് ഫുൾ ഷോസുമായി മെഗാസ്റ്റാറിന്റെ ‘അങ്കിൾ’.. https://onlookersmedia.com/latest-news/housefull-shows-all-over-for-uncle-massive-crowds-in-theatres/ https://onlookersmedia.com/latest-news/housefull-shows-all-over-for-uncle-massive-crowds-in-theatres/#respond Fri, 27 Apr 2018 20:27:46 +0000 http://onlookersmedia.com/?p=10659 മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം അങ്കിൾ പുറത്തിറങ്ങി. മമ്മൂട്ടിയുടെ മികച്ച അഭിനയവും ചിത്രത്തിന്റെ വ്യത്യസ്തമായ തിരക്കഥയുമെല്ലാം തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് നേടിക്കൊടുക്കുന്നത്. ആദ്യ ഷോ മുതൽ മികച്ച പ്രതികരണങ്ങൾ എത്തിയതോടെ ആരാധകരും പ്രേക്ഷകരും ആവേശത്തിലായി. ചിത്രം കാണുവാനായി യുവാക്കളുടെയും കുടുംബ പ്രേക്ഷകരുടെയും വലിയ ഒഴുക്കാണ് തിയേറ്ററുകളിലേക്ക്. റിലീസ് ചെയ്ത എല്ലാ തിയറ്ററുകളിലും തന്നെ മികച്ച പ്രകടനമാണ് ഇതിനോടകം കാഴ്ചവച്ചിരിക്കുന്നത്. ഭൂരിഭാഗം തിയേറ്ററുകളിലും ചിത്രം ഹൗസ് പ്രദർശനത്തോട് കൂടി വിജയക്കുതിപ്പ് ആരംഭിച്ചുകഴിഞ്ഞു. […]

The post തീയറ്ററുകളിൽ ജനസാഗരം ; ഹൗസ് ഫുൾ ഷോസുമായി മെഗാസ്റ്റാറിന്റെ ‘അങ്കിൾ’.. first appeared on Onlookersmedia.

The post തീയറ്ററുകളിൽ ജനസാഗരം ; ഹൗസ് ഫുൾ ഷോസുമായി മെഗാസ്റ്റാറിന്റെ ‘അങ്കിൾ’.. appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം അങ്കിൾ പുറത്തിറങ്ങി. മമ്മൂട്ടിയുടെ മികച്ച അഭിനയവും ചിത്രത്തിന്റെ വ്യത്യസ്തമായ തിരക്കഥയുമെല്ലാം തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് നേടിക്കൊടുക്കുന്നത്. ആദ്യ ഷോ മുതൽ മികച്ച പ്രതികരണങ്ങൾ എത്തിയതോടെ ആരാധകരും പ്രേക്ഷകരും ആവേശത്തിലായി. ചിത്രം കാണുവാനായി യുവാക്കളുടെയും കുടുംബ പ്രേക്ഷകരുടെയും വലിയ ഒഴുക്കാണ് തിയേറ്ററുകളിലേക്ക്. റിലീസ് ചെയ്ത എല്ലാ തിയറ്ററുകളിലും തന്നെ മികച്ച പ്രകടനമാണ് ഇതിനോടകം കാഴ്ചവച്ചിരിക്കുന്നത്. ഭൂരിഭാഗം തിയേറ്ററുകളിലും ചിത്രം ഹൗസ് പ്രദർശനത്തോട് കൂടി വിജയക്കുതിപ്പ് ആരംഭിച്ചുകഴിഞ്ഞു. ചിത്രത്തിൽ കൃഷ്ണകുമാർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കൃഷ്ണകുമാറിനൊപ്പം സുഹൃത്തിന്റെ മകളായ ശ്രുതി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം കാർത്തിക, ജോയ് മാത്യു, മുത്തുമണി, കെ. പി. എ. സി ലളിത തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രം നമ്മുടെ സമൂഹം നേരിടുന്ന വലിയൊരു പ്രശ്നം ചർച്ചയാകുന്നുമുണ്ട്. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രം എന്തുതന്നെയായാലും പ്രതീക്ഷകൾ കാക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. വനത്തിലൂടെയുള്ള യാത്രയിലും മറ്റും ഛായാഗ്രാഹകൻ അഴകപ്പൻ വളരെ മികച്ച രീതിയിൽ തന്നെ ഒപ്പിയെടുത്തിട്ടുണ്ട്.

ചിത്രത്തിന്റെ വിജയത്തിലൂടെ മലയാള സിനിമയ്ക്ക് മികച്ച ഒരു സംവിധായകനെ കൂടി ലഭിച്ചിരിക്കുകയാണ് എന്നു പറയാം. അബ്രാ ഫിലിംസും എസ്. ജെ ഫിലിംസും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ന്യൂ സൂര്യ മൂവീസ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നു.

The post തീയറ്ററുകളിൽ ജനസാഗരം ; ഹൗസ് ഫുൾ ഷോസുമായി മെഗാസ്റ്റാറിന്റെ ‘അങ്കിൾ’.. first appeared on Onlookersmedia.

The post തീയറ്ററുകളിൽ ജനസാഗരം ; ഹൗസ് ഫുൾ ഷോസുമായി മെഗാസ്റ്റാറിന്റെ ‘അങ്കിൾ’.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/housefull-shows-all-over-for-uncle-massive-crowds-in-theatres/feed/ 0 10659
പ്രതീക്ഷകൾ ഇരട്ടിയാക്കി മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അങ്കിളിൻറെ ടീസർ https://onlookersmedia.com/videos/teaser-of-mammoottys-movie-uncle/ https://onlookersmedia.com/videos/teaser-of-mammoottys-movie-uncle/#respond Tue, 10 Apr 2018 14:29:31 +0000 http://onlookersmedia.com/?p=10039 മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം അങ്കിളിന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം, കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങൾ ചർച്ചയാക്കുന്ന ഒന്നാണ്. വാണിജ്യപരമായും കലാപരമായും വിജയം കൈവരിച്ച ഷട്ടർ എന്ന ചിത്രത്തിനുശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രമാണ് അങ്കിൾ. അതുകൊണ്ട് തന്നെ അങ്കിൾ ഇതിനോടകം തന്നെ വലിയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഇന്നുവരെ കാണാത്ത ഒരു വ്യത്യസ്ത കഥാപാത്രമായിരിക്കും മമ്മൂട്ടിക്കെന്ന് അങ്കിളിന്റ അണിയറ പ്രവർത്തകർ അവകാശപ്പെട്ടത്തിനോട് നീതിപുലർത്തുന്ന […]

The post പ്രതീക്ഷകൾ ഇരട്ടിയാക്കി മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അങ്കിളിൻറെ ടീസർ first appeared on Onlookersmedia.

The post പ്രതീക്ഷകൾ ഇരട്ടിയാക്കി മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അങ്കിളിൻറെ ടീസർ appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം അങ്കിളിന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം, കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങൾ ചർച്ചയാക്കുന്ന ഒന്നാണ്. വാണിജ്യപരമായും കലാപരമായും വിജയം കൈവരിച്ച ഷട്ടർ എന്ന ചിത്രത്തിനുശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രമാണ് അങ്കിൾ. അതുകൊണ്ട് തന്നെ അങ്കിൾ ഇതിനോടകം തന്നെ വലിയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഇന്നുവരെ കാണാത്ത ഒരു വ്യത്യസ്ത കഥാപാത്രമായിരിക്കും മമ്മൂട്ടിക്കെന്ന് അങ്കിളിന്റ അണിയറ പ്രവർത്തകർ അവകാശപ്പെട്ടത്തിനോട് നീതിപുലർത്തുന്ന ടീസർ തന്നെയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

സുഹൃത്തിന്റെ മകളോടൊപ്പം ഒരു വ്യക്തി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ഇരുവരും തമ്മിലുള്ള സൗഹൃദവും ബന്ധവുമെല്ലാം ചിത്രത്തിൽ കാണിക്കുന്നു. കഴിഞ്ഞവാരം ആയിരുന്നു ചിത്രത്തിൻറെ ആദ്യ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും വ്യത്യസ്ത ഗെറ്റപ്പും എല്ലാം തന്നെ വളരെയധികം ആകർഷിക്കുന്ന ഒന്നാക്കി ചിത്രത്തെ മാറ്റി. പുറത്തിറങ്ങിയ പോസ്റ്റർ അതുകൊണ്ടു തന്നെ ആരാധകർക്കിടയിൽ വലിയ ചലനം സൃഷ്ടച്ചിരുന്നു. എന്തുതന്നെയായാലും ആ പ്രതീക്ഷകൾ എല്ലാം ഇരട്ടിയാക്കുന്ന ടീസർ തന്നെയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എ. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജി സെബാസ്ററ്യൻ, സരിത എന്നിവരോടപ്പം രചയിതാവായ ജോയ് മാത്യുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

The post പ്രതീക്ഷകൾ ഇരട്ടിയാക്കി മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അങ്കിളിൻറെ ടീസർ first appeared on Onlookersmedia.

The post പ്രതീക്ഷകൾ ഇരട്ടിയാക്കി മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അങ്കിളിൻറെ ടീസർ appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/teaser-of-mammoottys-movie-uncle/feed/ 0 10039
വില്ലനോ ഈ അങ്കിൾ? കാത്തിരിപ്പുകൾക്ക് വിരാമമായി അങ്കിൾ ടീസർ വൈകീട്ട് എത്തുന്നു. https://onlookersmedia.com/latest-news/mammootty-playing-negative-roles-uncle-watch-uncle-teaser-today-evening/ https://onlookersmedia.com/latest-news/mammootty-playing-negative-roles-uncle-watch-uncle-teaser-today-evening/#respond Tue, 10 Apr 2018 10:18:21 +0000 http://onlookersmedia.com/?p=10025 മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പുതിയ ചിത്രം അങ്കിൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഷട്ടർ എന്ന മികച്ച ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ രചിക്കുന്ന ചിത്രമാണ് അങ്കിൾ. ചിത്രത്തിന്റെ ടീസർ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തുവരും. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രത്തിൻറെ സംവിധായകൻ. സംവിധായകരായ രഞ്ജിത്തിന്റെയും എം. പത്മകുമാറിന്റേയും സഹ സംവിധായകനായി ഏറെക്കാലം പ്രവർത്തിച്ച ആളാണ് ഗിരീഷ് ദാമോദർ. ഒരു സാമൂഹിക പ്രതിബദ്ധതയുള്ള കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്. സുഹൃത്തിന്റെ മകളോടൊപ്പമുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. […]

The post വില്ലനോ ഈ അങ്കിൾ? കാത്തിരിപ്പുകൾക്ക് വിരാമമായി അങ്കിൾ ടീസർ വൈകീട്ട് എത്തുന്നു. first appeared on Onlookersmedia.

The post വില്ലനോ ഈ അങ്കിൾ? കാത്തിരിപ്പുകൾക്ക് വിരാമമായി അങ്കിൾ ടീസർ വൈകീട്ട് എത്തുന്നു. appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പുതിയ ചിത്രം അങ്കിൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഷട്ടർ എന്ന മികച്ച ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ രചിക്കുന്ന ചിത്രമാണ് അങ്കിൾ. ചിത്രത്തിന്റെ ടീസർ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തുവരും. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രത്തിൻറെ സംവിധായകൻ. സംവിധായകരായ രഞ്ജിത്തിന്റെയും എം. പത്മകുമാറിന്റേയും സഹ സംവിധായകനായി ഏറെക്കാലം പ്രവർത്തിച്ച ആളാണ് ഗിരീഷ് ദാമോദർ. ഒരു സാമൂഹിക പ്രതിബദ്ധതയുള്ള കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്. സുഹൃത്തിന്റെ മകളോടൊപ്പമുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. യാത്രയും അവർ തമ്മിലുള്ള സൗഹൃദവും ചർച്ചയാക്കുന്ന ചിത്രത്തിൽ, പ്രതിനായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന ഒരു വാർത്ത മുൻപ് പ്രചരിച്ചിരുന്നു. എന്തുതന്നെയായാലും അതിനെല്ലാം വിരാമമിട്ടു കൊണ്ടാണ് ചിത്രത്തിൻറെ ആദ്യ ടീസർ ഇന്ന് പുറത്തു വരുന്നത്.

കഴിഞ്ഞ വാരം ആയിരുന്നു ചിത്രത്തിൻറെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പോസ്റ്റർ മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പ് കൊണ്ട് ശ്രദ്ധിക്കപ്പെടുകയും നവമാധ്യമങ്ങളിൽ നിമിഷനേരംകൊണ്ട് നിറയുകയും ചെയ്തു. ആരാധകർ പ്രതീക്ഷ വാനോളം ഉയർത്തിയ ആദ്യ പോസ്റ്റിനു ശേഷം എത്തുന്ന ടീസർ ആയതുകൊണ്ടുതന്ന ആരാധകരും വൻ പ്രതീക്ഷയിലാണ്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എ. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജി സെബാസ്ററ്യൻ, സരിത എന്നിവരോടപ്പം രചയിതാവായ ജോയ് മാത്യുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

The post വില്ലനോ ഈ അങ്കിൾ? കാത്തിരിപ്പുകൾക്ക് വിരാമമായി അങ്കിൾ ടീസർ വൈകീട്ട് എത്തുന്നു. first appeared on Onlookersmedia.

The post വില്ലനോ ഈ അങ്കിൾ? കാത്തിരിപ്പുകൾക്ക് വിരാമമായി അങ്കിൾ ടീസർ വൈകീട്ട് എത്തുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-playing-negative-roles-uncle-watch-uncle-teaser-today-evening/feed/ 0 10025
വയനാട്ടില്‍ മമ്മൂട്ടിയെ കാണാന്‍ വമ്പന്‍ ജനകൂട്ടം, വീഡിയോ കാണാം https://onlookersmedia.com/latest-news/4994/ https://onlookersmedia.com/latest-news/4994/#respond Sat, 07 Oct 2017 07:29:37 +0000 http://onlookersmedia.com/?p=6268 മെഗാസ്റ്റാറിനെ ഒരു നോക്ക് കാണാന്‍ വയനാട്ടില്‍ വമ്പന്‍ ജനകൂട്ടം. അങ്കിള്‍ എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി വയനാട്ടില്‍ എത്തിയത്. താരം എത്തുന്നു എന്നറിഞ്ഞ ജനങ്ങള്‍ തടിച്ചു കൂടുകയായിരുന്നു. സൂപ്പര്‍ താര ചിത്രങ്ങള്‍ സാധാരണ വയനാട്ടില്‍ ഷൂട്ടിങ്ങ് ഉണ്ടാകാറില്ല. അത് കൊണ്ട് തന്നെ തങ്ങളുടെ പ്രിയ താരത്തെ നേരിട്ടു കാണാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു വയനാട്ടിലെ ജനങ്ങള്‍. പുതുമുഖ സംവിധായകന്‍ ഗിരീഷ് ദാമോദര്‍ ആണ് അങ്കിള്‍ സംവിധാനം ചെയ്യുന്നത്. ഷട്ടറിന് ശേഷം നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ […]

The post വയനാട്ടില്‍ മമ്മൂട്ടിയെ കാണാന്‍ വമ്പന്‍ ജനകൂട്ടം, വീഡിയോ കാണാം first appeared on Onlookersmedia.

The post വയനാട്ടില്‍ മമ്മൂട്ടിയെ കാണാന്‍ വമ്പന്‍ ജനകൂട്ടം, വീഡിയോ കാണാം appeared first on Onlookersmedia.

]]>
മെഗാസ്റ്റാറിനെ ഒരു നോക്ക് കാണാന്‍ വയനാട്ടില്‍ വമ്പന്‍ ജനകൂട്ടം. അങ്കിള്‍ എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി വയനാട്ടില്‍ എത്തിയത്. താരം എത്തുന്നു എന്നറിഞ്ഞ ജനങ്ങള്‍ തടിച്ചു കൂടുകയായിരുന്നു.

സൂപ്പര്‍ താര ചിത്രങ്ങള്‍ സാധാരണ വയനാട്ടില്‍ ഷൂട്ടിങ്ങ് ഉണ്ടാകാറില്ല. അത് കൊണ്ട് തന്നെ തങ്ങളുടെ പ്രിയ താരത്തെ നേരിട്ടു കാണാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു വയനാട്ടിലെ ജനങ്ങള്‍.

പുതുമുഖ സംവിധായകന്‍ ഗിരീഷ് ദാമോദര്‍ ആണ് അങ്കിള്‍ സംവിധാനം ചെയ്യുന്നത്. ഷട്ടറിന് ശേഷം നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് അങ്കിള്‍.

കൂട്ടുകാരന്‍റെ മകളുമായുള്ള നായകന്‍റെ സൌഹൃദത്തിന്‍റെ കഥയാണ് അങ്കിള്‍ പറയുന്നത്.

വീഡിയോ കാണാം

The post വയനാട്ടില്‍ മമ്മൂട്ടിയെ കാണാന്‍ വമ്പന്‍ ജനകൂട്ടം, വീഡിയോ കാണാം first appeared on Onlookersmedia.

The post വയനാട്ടില്‍ മമ്മൂട്ടിയെ കാണാന്‍ വമ്പന്‍ ജനകൂട്ടം, വീഡിയോ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4994/feed/ 0 6268