Tovino - Onlookersmedia https://onlookersmedia.com/tag/tovino/ First Entertainment website in Malayalam Thu, 01 Feb 2024 10:26:48 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Tovino - Onlookersmedia https://onlookersmedia.com/tag/tovino/ 32 32 54783289 റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ നേടി നിവിൻ പോളി ‘ഏഴ് കടൽ ഏഴ് മലൈ’ https://onlookersmedia.com/latest-news/actor-nivin-paulys-yezhu-kadal-yezhu-malai-shines-at-rotterdam-international-film-festival/ https://onlookersmedia.com/latest-news/actor-nivin-paulys-yezhu-kadal-yezhu-malai-shines-at-rotterdam-international-film-festival/#respond Thu, 01 Feb 2024 10:26:45 +0000 https://onlookersmedia.com/?p=49505 നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യുടെ റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന പ്രീമിയർ ഷോക്ക് എങ്ങും മികച്ച പ്രതികരണങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിൻ്റെയും  മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ. പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന […]

The post റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ നേടി നിവിൻ പോളി ‘ഏഴ് കടൽ ഏഴ് മലൈ’ first appeared on Onlookersmedia.

The post റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ നേടി നിവിൻ പോളി ‘ഏഴ് കടൽ ഏഴ് മലൈ’ appeared first on Onlookersmedia.

]]>
നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യുടെ റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന പ്രീമിയർ ഷോക്ക് എങ്ങും മികച്ച പ്രതികരണങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിൻ്റെയും  മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ.

പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ്  ‘ഏഴ് കടൽ ഏഴ് മലൈ’ ഔദ്യോഗികമായി മത്സരിച്ചിരിക്കുന്നത്. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ

The post റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ നേടി നിവിൻ പോളി ‘ഏഴ് കടൽ ഏഴ് മലൈ’ first appeared on Onlookersmedia.

The post റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ നേടി നിവിൻ പോളി ‘ഏഴ് കടൽ ഏഴ് മലൈ’ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/actor-nivin-paulys-yezhu-kadal-yezhu-malai-shines-at-rotterdam-international-film-festival/feed/ 0 49505
എനിക്ക് വേണ്ടി ചിത്രത്തിലെ കഥാപാത്രത്തെ മാറ്റുന്നതിനോട് താല്പര്യമില്ല: ടോവിനോ https://onlookersmedia.com/latest-news/tovino-says-he-is-not-interested-in-altering-characters-specially-for-him/ https://onlookersmedia.com/latest-news/tovino-says-he-is-not-interested-in-altering-characters-specially-for-him/#respond Thu, 31 May 2018 16:50:16 +0000 http://onlookersmedia.com/?p=12069 ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ടോവിനോ തോമസ്. ആദ്യ കാലത്ത് ചെറിയ വേഷങ്ങൾ അവതരിപ്പിച്ചായിരുന്നു ടോവിനോ മലയാള സിനിമയിൽ എത്തിയത്. പിന്നീട് മെക്സിക്കൻ അപാരതയിലൂടെ നായക പദവിയിലേക്ക് ഉയർന്ന ടോവിനോ തന്റെ അഭിനയം കൊണ്ട് ഇതിനോടകം മലയാളത്തിലെ മുൻ നിര നായകന്മാരിൽ ഒരാളായി മാറി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മായനദിയിലൂടെ ടോവിനോ തന്റെ മികച്ച പ്രകടനം കാഴ്ചവച്ച് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കരിയർ ഗ്രാഫ് വലിയതോതിൽ ഉയറന്നപ്പോഴും അദ്ദേഹത്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളും പരിഹാസങ്ങളും […]

The post എനിക്ക് വേണ്ടി ചിത്രത്തിലെ കഥാപാത്രത്തെ മാറ്റുന്നതിനോട് താല്പര്യമില്ല: ടോവിനോ first appeared on Onlookersmedia.

The post എനിക്ക് വേണ്ടി ചിത്രത്തിലെ കഥാപാത്രത്തെ മാറ്റുന്നതിനോട് താല്പര്യമില്ല: ടോവിനോ appeared first on Onlookersmedia.

]]>
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ടോവിനോ തോമസ്. ആദ്യ കാലത്ത് ചെറിയ വേഷങ്ങൾ അവതരിപ്പിച്ചായിരുന്നു ടോവിനോ മലയാള സിനിമയിൽ എത്തിയത്. പിന്നീട് മെക്സിക്കൻ അപാരതയിലൂടെ നായക പദവിയിലേക്ക് ഉയർന്ന ടോവിനോ തന്റെ അഭിനയം കൊണ്ട് ഇതിനോടകം മലയാളത്തിലെ മുൻ നിര നായകന്മാരിൽ ഒരാളായി മാറി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മായനദിയിലൂടെ ടോവിനോ തന്റെ മികച്ച പ്രകടനം കാഴ്ചവച്ച് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കരിയർ ഗ്രാഫ് വലിയതോതിൽ ഉയറന്നപ്പോഴും അദ്ദേഹത്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളും പരിഹാസങ്ങളും വർദ്ധിച്ചിരുന്നു. ഇപ്പോഴിതാ മാരി2, മധുപാൽ ചിത്രം ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച വേഷങ്ങളുമായി എത്തുകയാണ് ടോവിനോ.

പൊതുവെ മലയാള സിനിമയിൽ നടക്കുന്ന ഒരു കാര്യമാണ് താരങ്ങളുടെ സ്ക്രിപ്റ്റ് തിരുത്തൽ. അത്തരം താരങ്ങളെ പോലെ ടോവിനോയുടെ കഥാപാത്രങ്ങളിലും കഥയിലും മാറ്റം കൊണ്ടുവരാറുണ്ടോ എന്നും. റൊമാന്റിക്കായുള്ള സീനുകളിൽ ഒരു പ്രശനം വരണ്ട എന്ന് കരുതി തിരുത്താൻ ശ്രമിക്കാറുണ്ടോ എന്നുമായിരുന്നു അവതാരികയുടെ രസകരമായ ചോദ്യം. മായനദി പോലുള്ള ചിത്രങ്ങളിലെ പ്രണയ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ താൻ ഭാര്യയോട് മുൻപ് തന്നെ പറയാറുണ്ടെങ്കിലും അതൊന്നും അവൾ അത്ര വലിയ കാര്യമായി എടുക്കാറില്ല. കൂടാതെ അത്തരം രംഗങ്ങൾ ഒഴിവാക്കിയാൽ ചിത്രത്തിന്റെ ഡെപ്ത് ഒരുപക്ഷെ കുറയുമെന്നും ടോവിനോ പറയുന്നു. ചിത്രത്തിലെ കഥാപാത്രത്തെയും കഥയെയും തന്റെ താല്പര്യങ്ങൾക്ക് വേണ്ടി തിരുത്തുന്നതിനോട് എതിർപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകനും രചയിതാവും തനിക്ക് വിശ്വാസപൂർവ്വം ഒരു തിരക്കഥ നൽകുമ്പോൾ അവരുടെ കഷ്ടപ്പാടിനെ കളിയാക്കുന്നത് പോലെയാണ് അത് തിരുത്തി തനിക്ക് അനുകൂലമാക്കുന്നതെന്നും ടോവിനോ പറഞ്ഞു. ഒരു ഇന്റർവ്യൂവിലാണ് ടോവിനോയുടെ ഈ പരാമർശം.

The post എനിക്ക് വേണ്ടി ചിത്രത്തിലെ കഥാപാത്രത്തെ മാറ്റുന്നതിനോട് താല്പര്യമില്ല: ടോവിനോ first appeared on Onlookersmedia.

The post എനിക്ക് വേണ്ടി ചിത്രത്തിലെ കഥാപാത്രത്തെ മാറ്റുന്നതിനോട് താല്പര്യമില്ല: ടോവിനോ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/tovino-says-he-is-not-interested-in-altering-characters-specially-for-him/feed/ 0 12069