tovino thomas - Onlookersmedia https://onlookersmedia.com/tag/tovino-thomas/ First Entertainment website in Malayalam Sat, 14 Sep 2024 12:16:01 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 tovino thomas - Onlookersmedia https://onlookersmedia.com/tag/tovino-thomas/ 32 32 54783289 വിജയ്‌ക്കൊപ്പം മോഹൻലാൽ, വിജയ് സേതുപതി; ദളപതി 69 ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമായി? https://onlookersmedia.com/latest-news/mohanlal-and-vijay-sethupathi-may-roped-in-to-play-key-roles-in-vijays-thalapathy-69/ https://onlookersmedia.com/latest-news/mohanlal-and-vijay-sethupathi-may-roped-in-to-play-key-roles-in-vijays-thalapathy-69/#respond Sat, 14 Sep 2024 12:08:27 +0000 https://onlookersmedia.com/?p=50604 ദളപതി വിജയ് നായകനാവുന്ന അവസാന ചിത്രമായ ദളപതി 69 ഇന്ന് പ്രഖ്യാപിക്കും. കെ വി എൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നടക്കുക. സതുരംഗ വേട്ടൈ, ധീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ, വാലിമയ്, തുനിവ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച് വിനോദ് ആണ് ദളപതി വിജയ്‌യുടെ അവസാന ചിത്രം ഒരുക്കുക എന്നാണ് വാർത്തകൾ വരുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിക്കുകയാണ്‌. മലയാളത്തിന്റെ […]

The post വിജയ്‌ക്കൊപ്പം മോഹൻലാൽ, വിജയ് സേതുപതി; ദളപതി 69 ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമായി? first appeared on Onlookersmedia.

The post വിജയ്‌ക്കൊപ്പം മോഹൻലാൽ, വിജയ് സേതുപതി; ദളപതി 69 ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമായി? appeared first on Onlookersmedia.

]]>
ദളപതി വിജയ് നായകനാവുന്ന അവസാന ചിത്രമായ ദളപതി 69 ഇന്ന് പ്രഖ്യാപിക്കും. കെ വി എൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നടക്കുക. സതുരംഗ വേട്ടൈ, ധീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ, വാലിമയ്, തുനിവ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച് വിനോദ് ആണ് ദളപതി വിജയ്‌യുടെ അവസാന ചിത്രം ഒരുക്കുക എന്നാണ് വാർത്തകൾ വരുന്നത്.

ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിക്കുകയാണ്‌. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, തമിഴിലെ മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് വാർത്തകൾ വരുന്നത്. അതുപോലെ സിമ്രാൻ, സാമന്ത, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ എന്നിവരുടെ പേരുകളും ഈ ചിത്രത്തിന്റെ താരനിരയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നുണ്ട്. ജില്ല എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച മോഹൻലാൽ- വിജയ് ടീം പതിനൊന്ന് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാകും ഇതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോകേഷ് ഒരുക്കിയ മാസ്റ്ററിന് ശേഷം വിജയ് സേതുപതി വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമായിരിക്കും ദളപതി 69 എന്നും പറയപ്പെടുന്നു. അതുപോലെ വിജയ്‌യുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്കൊണ്ട് തന്നെ ചിത്രത്തിന്റെ ഔദ്യഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അനിരുദ്ധ് രവിചന്ദർ ആയിരിക്കും ഈ ചിത്രത്തിന് ഈണം പകരുക.

The post വിജയ്‌ക്കൊപ്പം മോഹൻലാൽ, വിജയ് സേതുപതി; ദളപതി 69 ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമായി? first appeared on Onlookersmedia.

The post വിജയ്‌ക്കൊപ്പം മോഹൻലാൽ, വിജയ് സേതുപതി; ദളപതി 69 ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമായി? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-and-vijay-sethupathi-may-roped-in-to-play-key-roles-in-vijays-thalapathy-69/feed/ 0 50604
‘ഹിയർ ഈസ് ദി ഡെവിൾ’; 5 മില്യൺ കാഴ്ചക്കാരുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ https://onlookersmedia.com/videos/dhanushs-captain-miller-trailer-hits-5-million-views/ https://onlookersmedia.com/videos/dhanushs-captain-miller-trailer-hits-5-million-views/#respond Sun, 07 Jan 2024 08:43:49 +0000 https://onlookersmedia.com/?p=49371 ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രം ക്യാപ്റ്റൻ മില്ലർ ട്രെയിലർ എത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ട്രെയിലർ യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിലും, മറ്റു സമൂഹമാധ്യമങ്ങളിലുമായി ആളിപ്പടരുകയാണ്. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ 1930 – 40 കാലഘട്ടങ്ങളിൽ മദ്രാസ് പ്രസിഡൻസിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരിക്കുമിത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു വാർ ആക്ഷൻ ചിത്രമാണ് […]

The post ‘ഹിയർ ഈസ് ദി ഡെവിൾ’; 5 മില്യൺ കാഴ്ചക്കാരുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ first appeared on Onlookersmedia.

The post ‘ഹിയർ ഈസ് ദി ഡെവിൾ’; 5 മില്യൺ കാഴ്ചക്കാരുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ appeared first on Onlookersmedia.

]]>
ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രം ക്യാപ്റ്റൻ മില്ലർ ട്രെയിലർ എത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ട്രെയിലർ യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിലും, മറ്റു സമൂഹമാധ്യമങ്ങളിലുമായി ആളിപ്പടരുകയാണ്. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ 1930 – 40 കാലഘട്ടങ്ങളിൽ മദ്രാസ് പ്രസിഡൻസിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരിക്കുമിത്.

അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷ്, ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, ജോൺ കൊക്കൻ, നിവേദിത സതീഷ്, എഡ്വേർഡ് സോണൻബ്ലിക്ക് തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിദ്ധാർത്ഥ നുനിയുടെ ഛായാഗ്രഹണവും നാഗൂരാൻ രാമചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ

The post ‘ഹിയർ ഈസ് ദി ഡെവിൾ’; 5 മില്യൺ കാഴ്ചക്കാരുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ first appeared on Onlookersmedia.

The post ‘ഹിയർ ഈസ് ദി ഡെവിൾ’; 5 മില്യൺ കാഴ്ചക്കാരുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/dhanushs-captain-miller-trailer-hits-5-million-views/feed/ 0 49371
കണ്ടവരെല്ലാം കയ്യടിക്കുന്നു; ഗംഭീര വിജയവുമായി വേല https://onlookersmedia.com/latest-news/shane-nigam-sunny-wayne-movie-vela-continuing-its-successful-run/ https://onlookersmedia.com/latest-news/shane-nigam-sunny-wayne-movie-vela-continuing-its-successful-run/#respond Sun, 19 Nov 2023 05:54:45 +0000 https://onlookersmedia.com/?p=49056 നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത വേല എന്ന ക്രൈം ത്രില്ലർ ഇപ്പോൾ മലയാള സിനിമാ പ്രേമികളുടെ കയ്യടി നേടി വമ്പൻ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പാലക്കാടും പരിസര പ്രദേശത്തുമായി ചിത്രീകരിച്ച വേലയിൽ ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഓഫീസറായി ഷെയ്ൻ നിഗവും മല്ലികാർജ്ജുനൻ എന്ന പോലീസ് ഓഫീസറായി സണ്ണി വെയ്‌നും ഗംഭീര പ്രകടനമാണ് […]

The post കണ്ടവരെല്ലാം കയ്യടിക്കുന്നു; ഗംഭീര വിജയവുമായി വേല first appeared on Onlookersmedia.

The post കണ്ടവരെല്ലാം കയ്യടിക്കുന്നു; ഗംഭീര വിജയവുമായി വേല appeared first on Onlookersmedia.

]]>
നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത വേല എന്ന ക്രൈം ത്രില്ലർ ഇപ്പോൾ മലയാള സിനിമാ പ്രേമികളുടെ കയ്യടി നേടി വമ്പൻ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പാലക്കാടും പരിസര പ്രദേശത്തുമായി ചിത്രീകരിച്ച വേലയിൽ ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഓഫീസറായി ഷെയ്ൻ നിഗവും മല്ലികാർജ്ജുനൻ എന്ന പോലീസ് ഓഫീസറായി സണ്ണി വെയ്‌നും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. മല്ലികാർജ്ജുനൻ എന്ന കഥാപാത്രമായി വില്ലൻ വേഷത്തിലെത്തിയ സണ്ണി വെയ്ൻ തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് നൽകിയിരിക്കുന്നത്. വളരെ അനായാസമായി അഭിനയിച്ചു കൊണ്ട് ഷെയ്ൻ നിഗവും പ്രേക്ഷക പ്രശംസയേറ്റു വാങ്ങുന്നു. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ ചിത്രം മികച്ച വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടും സമ്പന്നമാണ്.

അത് കൊണ്ട് തന്നെ യുവ പ്രേക്ഷകർക്കൊപ്പം കുടുംബ പ്രേക്ഷകരും വേല ഏറ്റെടുക്കുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം സിൻസിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്സ്‌. ജോർജ് ആണ് നിർമ്മിച്ചിരിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസാണ് വേലയുടെ സഹനിർമ്മാതാവ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എം സജാസ് ആണ്. സാം സി എസ്‌ സംഗീത സംവിധാനം നിർവഹിച്ച വേലക്ക് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് സുരേഷ് രാജൻ എഡിറ്റിംഗ് നിർവഹിച്ചത് മഹേഷ് ഭുവനേന്ദ് എന്നിവരാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്.

The post കണ്ടവരെല്ലാം കയ്യടിക്കുന്നു; ഗംഭീര വിജയവുമായി വേല first appeared on Onlookersmedia.

The post കണ്ടവരെല്ലാം കയ്യടിക്കുന്നു; ഗംഭീര വിജയവുമായി വേല appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/shane-nigam-sunny-wayne-movie-vela-continuing-its-successful-run/feed/ 0 49056
വിനീത് ശ്രീനിവാസന്റെ തിര 2 ഇൽ നായകനായി പൃഥ്വിരാജ്?: വരുന്നത് വെബ് സീരിസ് https://onlookersmedia.com/latest-news/vineeth-sreenivasans-thira-2-planned-with-prithviraj-sukumaran-reveals-writer-rakesh-mantodi/ https://onlookersmedia.com/latest-news/vineeth-sreenivasans-thira-2-planned-with-prithviraj-sukumaran-reveals-writer-rakesh-mantodi/#respond Sun, 19 Nov 2023 05:45:47 +0000 https://onlookersmedia.com/?p=49053 വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ, 2013 ഇൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ധ്യാൻ ശ്രീനിവാസൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തിര. ശോഭനയും പ്രധാന വേഷം ചെയ്ത ഈ ചിത്രം രചിച്ചത് രാകേഷ് മൻറ്റോടിയാണ്. റിലീസ് ചെയ്ത സമയത്ത് തീയേറ്ററുകളിൽ വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും, പിന്നീട് ടെലിവിഷനിലൂടെ ഈ ചിത്രം വലിയ ജനപ്രീതി നേടി. അന്ന് ഈ ചിത്രത്തിന് തിര 2 എന്ന പേരിൽ ഒരു രണ്ടാം ഭാഗവും പ്ലാൻ ചെയ്തിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് കൂടുതൽ […]

The post വിനീത് ശ്രീനിവാസന്റെ തിര 2 ഇൽ നായകനായി പൃഥ്വിരാജ്?: വരുന്നത് വെബ് സീരിസ് first appeared on Onlookersmedia.

The post വിനീത് ശ്രീനിവാസന്റെ തിര 2 ഇൽ നായകനായി പൃഥ്വിരാജ്?: വരുന്നത് വെബ് സീരിസ് appeared first on Onlookersmedia.

]]>
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ, 2013 ഇൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ധ്യാൻ ശ്രീനിവാസൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തിര. ശോഭനയും പ്രധാന വേഷം ചെയ്ത ഈ ചിത്രം രചിച്ചത് രാകേഷ് മൻറ്റോടിയാണ്. റിലീസ് ചെയ്ത സമയത്ത് തീയേറ്ററുകളിൽ വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും, പിന്നീട് ടെലിവിഷനിലൂടെ ഈ ചിത്രം വലിയ ജനപ്രീതി നേടി. അന്ന് ഈ ചിത്രത്തിന് തിര 2 എന്ന പേരിൽ ഒരു രണ്ടാം ഭാഗവും പ്ലാൻ ചെയ്തിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് ആ ചിത്രത്തിന്റെ രചയിതാവായ രാകേഷ്. ക്യൂ സ്‌റ്റുഡിയോക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. തിരക്ക് ഒരു രണ്ടാം ഭാഗവും മൂന്നാം ഭാഗവും ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നുവെന്നും പൃഥ്വിരാജ് സുകുമാരനെ വെച്ച് തിര രണ്ടാം ഭാഗത്തിന്റെ ഒരു ടീസർ ഇറക്കാനും ആലോചിച്ചിരുന്നുവെന്നും രാകേഷ് പറയുന്നു.

എന്നാൽ തിര തീയേറ്ററുകളിൽ പരാജയപ്പെട്ടതോടെയാണ് ആ ശ്രമം വേണ്ടെന്നു വെച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടും മൂന്നും ഭാഗങ്ങളിൽ എന്താണ് പറയാൻ പോകുന്നതെന്നുള്ള വ്യക്തമായ ധാരണ തങ്ങൾക്ക് ഉണ്ടായിരുന്നുവെന്നും, അത് കൊണ്ട് തന്നെ ഇനിയുള്ള കഥ ഒരു വെബ് സീരിസ് ആയി വന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ വിനീത് മറ്റ് തിരക്കുകളിൽ ആയത് കൊണ്ട് തന്നെ തിര എന്ന കഥ ആദ്യം മുതൽ വ്യത്യസ്ത സീസണുകളിലുള്ള വെബ് സീരിസ് ആയി ഉടനെ ഉണ്ടാകുമോയെന്ന് തനിക്ക് പറയാൻ സാധിക്കില്ല എന്നും അദ്ദേഹം വിശദീകരിച്ചു. തിരയുടെ ബാക്കി കഥ പറയണം എന്ന ആഗ്രഹം തങ്ങൾക്ക് രണ്ട് പേർക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബേസിൽ ജോസഫ് ഒരുക്കിയ ഗോദ എന്ന സൂപ്പർ ഹിറ്റ് ചിത്രവും രചിച്ച രാകേഷിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ, വരവ്, ഒരു ജാതി ജാതകം എന്നിവയാണ്.

The post വിനീത് ശ്രീനിവാസന്റെ തിര 2 ഇൽ നായകനായി പൃഥ്വിരാജ്?: വരുന്നത് വെബ് സീരിസ് first appeared on Onlookersmedia.

The post വിനീത് ശ്രീനിവാസന്റെ തിര 2 ഇൽ നായകനായി പൃഥ്വിരാജ്?: വരുന്നത് വെബ് സീരിസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vineeth-sreenivasans-thira-2-planned-with-prithviraj-sukumaran-reveals-writer-rakesh-mantodi/feed/ 0 49053
ലളിതവും സുന്ദരവുമായ പൊട്ടിച്ചിരിയുടെ ഫാലിമി; റിവ്യൂ വായിക്കാം https://onlookersmedia.com/reviews/simple-and-sweet-falimy-the-review-is-here/ https://onlookersmedia.com/reviews/simple-and-sweet-falimy-the-review-is-here/#respond Sun, 19 Nov 2023 05:27:09 +0000 https://onlookersmedia.com/?p=49050 ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികളുടെ മുന്നലെത്തിച്ച നിർമ്മാണ കമ്പനിയാണ് ചിയേർസ് എന്റെർറ്റൈന്മെന്റ്സ്. ചിയേർസ് എന്റർടൈൻമെന്റ്സ്, സൂപ്പർ ഡൂപ്പർ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഫാലിമി എന്ന ചിത്രവും ഇപ്പോൾ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടുകയാണ്. ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നിതീഷ് സഹദേവ് ആണ്. അദ്ദേഹവും സാൻജോ […]

The post ലളിതവും സുന്ദരവുമായ പൊട്ടിച്ചിരിയുടെ ഫാലിമി; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post ലളിതവും സുന്ദരവുമായ പൊട്ടിച്ചിരിയുടെ ഫാലിമി; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികളുടെ മുന്നലെത്തിച്ച നിർമ്മാണ കമ്പനിയാണ് ചിയേർസ് എന്റെർറ്റൈന്മെന്റ്സ്. ചിയേർസ് എന്റർടൈൻമെന്റ്സ്, സൂപ്പർ ഡൂപ്പർ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഫാലിമി എന്ന ചിത്രവും ഇപ്പോൾ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടുകയാണ്. ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നിതീഷ് സഹദേവ് ആണ്. അദ്ദേഹവും സാൻജോ ജോസഫും ചേർന്നാണ് ഈ ഫാമിലി എന്റെർറ്റൈനെർ രചിച്ചത്.

ഡബ്ബിങ് ആർട്ടിസ്റ്റും അവിവാഹിതനുമായ അനൂപിന്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അച്ഛനും അമ്മയും അപ്പൂപ്പനും അനിയനും ഉൾപ്പെടുന്നതാണ് അനൂപിന്റെ കുടുംബം. അതിൽ തന്നെ ജോലിക്കു പോകാത്ത അച്ഛനും കാശിക്ക് പോകാനായി ഇടയ്ക്കിടയ്ക്ക് വീട്ടിൽ നിന്ന് ചാടി പോകുന്ന അപ്പൂപ്പനും അനൂപിന് തല വേദന സൃഷ്ടിക്കുന്നുണ്ട്. അതിനൊപ്പമാണ് എത്ര ആലോചിച്ചിട്ടും നടക്കാത്ത കല്യാണവും. അങ്ങനെയിരിക്കെ അനൂപിന് ഒരു കല്യാണാലോചന വരികയും അതിന്റെ നിശ്ചയ ദിവസം ഉണ്ടാകുന്ന ഒരു സംഭവം, കുടുംബവുമായി കാശിക്ക് പോകാൻ അനൂപിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നിടത്താണ് കഥയുടെ ഗതി മാറുന്നത്.

ബേസിൽ ജോസഫാണ് അനൂപ് എന്ന കഥാപാത്രത്തിന് ജീവൻ പകരുന്നത്. അച്ഛനും അമ്മയും അനിയനും അപ്പൂപ്പനുമായി യഥാക്രമം ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ്, മീനരാജ് രാഘവൻ എന്നിവരും വേഷമിട്ടിരിക്കുന്നു. പല കാര്യങ്ങളും തല തിരിഞ്ഞു നടക്കുന്ന ഈ കുടുംബത്തിന്റെ കഥയാണ് ഫാലിമി പറയുന്നത്.

വളരെ രസകരമായ മികച്ച ഒരു ഫാമിലി ചിത്രമാണ് നിതീഷ് സഹദേവ് എന്ന നവാഗതൻ നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രം തന്നെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാൻ ഈ സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകന്റെ മനസ്സുമായി കണക്ട് ചെയ്യാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് നിതീഷ് സഹദേവ് എന്ന സംവിധായകന്റെ വിജയം. നിതീഷും സാൻജോയും ചേർന്നൊരുക്കിയ മികച്ച ഒരു തിരക്കഥയുടെ ലാളിത്യവും ഒരു സംവിധായകനെന്ന നിലയിൽ നിതീഷ് അതിന് നൽകിയ ദൃശ്യ ഭാഷയും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. വൈകാരിക രംഗങ്ങളും ഒപ്പം രസകരമായ മുഹൂർത്തങ്ങളും ഫാലിമിയിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നുണ്ട്. വളരെ രസകരമായ കഥാ സന്ദര്ഭങ്ങളും, സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട് എന്നതുമെടുത്തു പറയണം. കുടുംബ ബന്ധങ്ങളിലെ സങ്കീർണതകളും കെട്ടുപാടുകളും വൈകാരികതയുമെല്ലാം ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചാണ് നിതീഷ് അവതരിപ്പിച്ചത്. വളരെ ഗൗരവം നിറഞ്ഞ സാഹചര്യത്തിൽ പോലും ഉണ്ടാകുന്ന ചിരിയുടെ മുകുളങ്ങളാണ് ഈ സിനിമയുടെ ശ്കതി. ഒരു ഫാമിലി കോമഡി ഡ്രാമ എന്നതിനൊപ്പം രണ്ടാം പകുതിയിൽ ഒരു റോഡ് മൂവിയുടെ രസവും ഈ ചിത്രം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്.

അനൂപ് എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് ബേസിൽ ജോസഫ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. വളരെ സ്വാഭാവികമായി തന്നെ അദ്ദേഹം ഈ വേഷമവതരിപ്പിച്ചു. അതുപോലെ അമ്മയുടെ കഥാപാത്രമായി മഞ്ജു പിള്ള നടത്തിയ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത. വളരെ വിശ്വസനീയമായും ഊർജസ്വലയായുമാണ് ഈ നടി തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നത്. അതുപോലെ തന്നെ രസകരമായിരുന്നു ജഗദീഷ്, സന്ദീപ്, മീനരാജ് രാഘവൻ എന്നിവരുടെ പ്രകടനവും. മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച അഭിരാം, ജോമോൻ ജ്യോതിർ, റെയ്ന രാധാകൃഷ്ണൻ എന്നീ നടീനടന്മാരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

ബബ്‌ലു അജു നൽകിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ മികച്ചതാക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിച്ചത്. നിധിൻ രാജ് ആരോൾ നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന് മികച്ച സാങ്കേതിക നിലവാരവും ഒഴുക്കും പ്രദാനം ചെയ്യുന്നുണ്ട്. ആദ്യവസാനം ചിത്രത്തിന്റെ രസകരമായ മൂഡ് നിലനിർത്തിയതിൽ വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങളും മുഹ്‌സിൻ പരാരി രചിച്ച വരികളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഈ അടുത്ത കാലത്തു മലയാള സിനിമയിൽ വന്ന ഏറ്റവും മനോഹരമായ കുടുംബ ചിത്രങ്ങളിൽ ഒന്നാണ് ഫാലിമി. പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഈ ചിത്രം അവരുടെ മനസ്സിൽ തട്ടുന്ന ഒരു സിനിമാനുഭവം കൂടിയാണ് സമ്മാനിക്കുന്നത്.

The post ലളിതവും സുന്ദരവുമായ പൊട്ടിച്ചിരിയുടെ ഫാലിമി; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post ലളിതവും സുന്ദരവുമായ പൊട്ടിച്ചിരിയുടെ ഫാലിമി; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/simple-and-sweet-falimy-the-review-is-here/feed/ 0 49050
ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് https://onlookersmedia.com/latest-news/mammootty-and-mohanlal-became-the-everest-in-mollywood-because-of-their-strategy-in-film-selection-says-tovino-thomas/ https://onlookersmedia.com/latest-news/mammootty-and-mohanlal-became-the-everest-in-mollywood-because-of-their-strategy-in-film-selection-says-tovino-thomas/#respond Sun, 19 Nov 2023 04:55:15 +0000 https://onlookersmedia.com/?p=49047 മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഡോക്ടർ ബിജു ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ടോവിനോ തോമസ് നടത്തിയ മേക്കോവർ ഞെട്ടിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയിൽ ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി അദൃശ്യ ജാലകങ്ങൾ മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഒരു താരമായി നിൽക്കുമ്പോഴും ഇത്തരം അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ താൻ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ടോവിനോ തോമസ്. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം […]

The post ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് first appeared on Onlookersmedia.

The post ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് appeared first on Onlookersmedia.

]]>
മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഡോക്ടർ ബിജു ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ടോവിനോ തോമസ് നടത്തിയ മേക്കോവർ ഞെട്ടിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയിൽ ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി അദൃശ്യ ജാലകങ്ങൾ മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഒരു താരമായി നിൽക്കുമ്പോഴും ഇത്തരം അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ താൻ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ടോവിനോ തോമസ്. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. മോഹൻലാൽ, മമ്മൂട്ടി എന്നീ ഇതിഹാസങ്ങൾ അവരുടെ തുടക്കകാലത്ത് പിന്തുടർന്ന രീതി അങ്ങനെ തന്നെ കോപ്പി ചെയ്യുകയാണ് താനെന്നും, ഇത്രയും വിജയിച്ച രണ്ട് മഹാനടന്മാർ ഉദാഹരണമായി നമ്മുടെ മുന്നിലുള്ളപ്പോൾ അതിലും വലിയ റോൾ മോഡലുകൾ വേറെ ഇല്ലെന്നും ടോവിനോ പറയുന്നു.

സ്റ്റാർഡം മാത്രം നോക്കിയല്ല മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചിത്രങ്ങൾ ചെയ്തിരുന്നതെന്നും, കൊമേർഷ്യൽ ചിത്രങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും തമ്മിലുള്ള കൃത്യമായ ബാലൻസ് ആയിരുന്നു 1980 കളിലും 90 കളിലും അതിന് ശേഷവും അവർ ചെയ്തതെന്നും ടോവിനോ പറഞ്ഞു. ആ ബാലൻസ് അവർ പുലർത്തിയത് കൊണ്ടാണ് ഇന്നവർ ഒരു കാറ്റിലും വീഴാത്ത എവറസ്റ്റ് കൊടുമുടി പോലെ നിൽക്കുന്നതെന്നും ടോവിനോ വിശദീകരിക്കുന്നു. അല്ലെങ്കിൽ അവർ ബുർജ് ഖലീഫ പോലെ വലിയ താരങ്ങൾ മാത്രമായി നിൽക്കുമായിരുന്നു എന്നും ടോവിനോ പറഞ്ഞു. കരിയർ മുന്നോട്ടു കൊണ്ട് പോകുമ്പോൾ അവർ സ്വീകരിച്ച രീതി തന്നെയാണ് താനും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും ടോവിനോ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലടക്കം ശ്രദ്ധ നേടിയ ചിത്രമാണ് ടോവിനോയുടെ അദൃശ്യ ജാലകങ്ങൾ.

The post ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് first appeared on Onlookersmedia.

The post ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-and-mohanlal-became-the-everest-in-mollywood-because-of-their-strategy-in-film-selection-says-tovino-thomas/feed/ 0 49047
മലയാളം കണ്ട ഏറ്റവും മികച്ച ക്രൈം ഡ്രാമകളുടെ നിരയിലേക്ക് വേല; ഷെയ്ൻ നിഗം- സണ്ണി വെയ്ൻ ചിത്രത്തിന് വമ്പൻ പ്രശംസ https://onlookersmedia.com/latest-news/great-responses-to-shane-nigam-sunny-wayne-movie-vela/ https://onlookersmedia.com/latest-news/great-responses-to-shane-nigam-sunny-wayne-movie-vela/#respond Sat, 11 Nov 2023 05:05:58 +0000 https://onlookersmedia.com/?p=48975 യുവതാരങ്ങളായ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി ഒരുക്കിയ ചിത്രമായ വേല കഴിഞ്ഞ ദിവസമാണ് മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയത്. എം സജാസ് തിരക്കഥ രചിച്ച ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകരുടെ മനസ്സിൽ ഉദ്വേഗം നിറക്കുന്ന ഒരു ക്രൈം ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ഉല്ലാസ് അഗസ്റ്റിൻ, മല്ലികാർജ്ജുനൻ എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയും പാലക്കാടുള്ള പോലീസ് കണ്ട്രോൾ റൂമിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെയുമാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. പോലീസ് കണ്ട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ […]

The post മലയാളം കണ്ട ഏറ്റവും മികച്ച ക്രൈം ഡ്രാമകളുടെ നിരയിലേക്ക് വേല; ഷെയ്ൻ നിഗം- സണ്ണി വെയ്ൻ ചിത്രത്തിന് വമ്പൻ പ്രശംസ first appeared on Onlookersmedia.

The post മലയാളം കണ്ട ഏറ്റവും മികച്ച ക്രൈം ഡ്രാമകളുടെ നിരയിലേക്ക് വേല; ഷെയ്ൻ നിഗം- സണ്ണി വെയ്ൻ ചിത്രത്തിന് വമ്പൻ പ്രശംസ appeared first on Onlookersmedia.

]]>
യുവതാരങ്ങളായ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി ഒരുക്കിയ ചിത്രമായ വേല കഴിഞ്ഞ ദിവസമാണ് മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയത്. എം സജാസ് തിരക്കഥ രചിച്ച ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകരുടെ മനസ്സിൽ ഉദ്വേഗം നിറക്കുന്ന ഒരു ക്രൈം ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ഉല്ലാസ് അഗസ്റ്റിൻ, മല്ലികാർജ്ജുനൻ എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയും പാലക്കാടുള്ള പോലീസ് കണ്ട്രോൾ റൂമിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെയുമാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. പോലീസ് കണ്ട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ ആയത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഒരു പുത്തൻ സിനിമാനുഭവം നല്കാൻ വേലക്ക് സാധിക്കുന്നുണ്ട്. മാത്രമല്ല, ആകാംഷയും ഉദ്വേഗവും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ഒരു ത്രില്ലറായി സഞ്ചരിക്കുമ്പോഴും, കഥാപാത്രങ്ങളുടെ ജീവിതത്തിലെ വൈകാരിക തലങ്ങളേയും സ്പർശിച്ചു കൊണ്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ആക്ഷനും വൈകാരികതയും ആകാംഷയും നിറഞ്ഞ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് പ്രധാന വേഷങ്ങൾ ചെയ്ത ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ നൽകിയിരിക്കുന്നത്. ഉല്ലാസ് അഗസ്റ്റിനായി ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ഷെയ്ൻ പൂർണ്ണമായും കഥാപാത്രമായി മാറാനുള്ള തന്റെ പ്രതിഭ ഒരിക്കൽ കൂടി കാണിച്ചു തരുന്നുണ്ട്. മല്ലികാർജ്ജുനൻ എന്ന വില്ലൻ കഥാപാത്രമായി എത്തിയ സണ്ണി വെയ്ൻ, തന്റെ അഭിനയ പ്രതിഭയുടെ ഒരു പുതിയ തലമാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. നെഗറ്റീവ് വേഷത്തിൽ, ആ കഥാപാത്രത്തിന്റെ ശരീര ഭാഷ അതിമനോഹരമായാണ് സണ്ണി വെയ്ൻ അവതരിപ്പിച്ചത്. സിൻസിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്സ്‌. ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് മഹേഷ്‌ ഭുവനേന്ദ്, സംഗീതമൊരുക്കിയത് സാം സി എസ്‌ എന്നിവരാണ്. സിദ്ധാർഥ് ഭരതൻ, നമ്രത, അതിഥി ബാലൻ എന്നിവരും ഇതിൽ വേഷമിട്ടിരിക്കുന്നു. സുരേഷ് രാജനാണ് വേലയുടെ ഛായാഗ്രാഹകൻ.

The post മലയാളം കണ്ട ഏറ്റവും മികച്ച ക്രൈം ഡ്രാമകളുടെ നിരയിലേക്ക് വേല; ഷെയ്ൻ നിഗം- സണ്ണി വെയ്ൻ ചിത്രത്തിന് വമ്പൻ പ്രശംസ first appeared on Onlookersmedia.

The post മലയാളം കണ്ട ഏറ്റവും മികച്ച ക്രൈം ഡ്രാമകളുടെ നിരയിലേക്ക് വേല; ഷെയ്ൻ നിഗം- സണ്ണി വെയ്ൻ ചിത്രത്തിന് വമ്പൻ പ്രശംസ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/great-responses-to-shane-nigam-sunny-wayne-movie-vela/feed/ 0 48975
സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം https://onlookersmedia.com/reviews/shane-nigam-sunny-wayne-movie-vela-emerged-as-a-clean-crime-drama-the-review-is-here/ https://onlookersmedia.com/reviews/shane-nigam-sunny-wayne-movie-vela-emerged-as-a-clean-crime-drama-the-review-is-here/#respond Fri, 10 Nov 2023 20:01:22 +0000 https://onlookersmedia.com/?p=48965 മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ത്രില്ലർ ചിത്രങ്ങളെ എന്നും സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് മലയാളി സിനിമാ പ്രേക്ഷകർക്കുള്ളത്. അത്തരമൊരു അനുഭവം വാഗ്ദാനം ചെയ്ത് കൊണ്ട് റിലീസ് ചെയ്ത ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച വേല. യുവ താരങ്ങളായ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശിയാണ്. എം സജാസ് രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. […]

The post സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ത്രില്ലർ ചിത്രങ്ങളെ എന്നും സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് മലയാളി സിനിമാ പ്രേക്ഷകർക്കുള്ളത്. അത്തരമൊരു അനുഭവം വാഗ്ദാനം ചെയ്ത് കൊണ്ട് റിലീസ് ചെയ്ത ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച വേല. യുവ താരങ്ങളായ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശിയാണ്. എം സജാസ് രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ബാദുഷ പ്രൊഡക്ഷൻസ് ആണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വേല കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്.

ഒരു ക്രൈം ഡ്രാമ ആയത് കൊണ്ടും ത്രില്ലർ സ്വഭാവം ഉള്ളത് കൊണ്ടും കൂടുതൽ വിശദമായി ഈ ചിത്രത്തിന്റെ കഥാസാരം വെളിപ്പെടുത്തുന്നത് ഉചിതമല്ല. എന്നിരുന്നാലും, പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ത്രില്ലർ ചിത്രം മുന്നോട്ട് നീങ്ങുന്നത് ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് അഗസ്റ്റിൻ, സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന മല്ലികാർജ്ജുനൻ എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതങ്ങളിലൂടെയാണ്. വളരെ സത്യസന്ധനായ ഉല്ലാസ് എന്ന സിവിൽ പോലീസ് ഓഫീസറുടെ ജീവിതത്തിലേക്ക്, ഒരു ക്രൈം ആയി ബന്ധപ്പെട്ട വിഷയത്തിൽ, മല്ലികാർജ്ജുനൻ കടന്നു വരുന്നതോടെ, ചിത്രത്തിന്റെ ഗതി മാറുന്നു. പിന്നീട് ഇരുവരും തമ്മിലുണ്ടാകുന്ന ചില പ്രശ്നങ്ങളും പോലീസ് കണ്ട്രോൾ റൂമിലേക്ക് വരുന്ന ഒരു ഫോൺ കോളും കഥയെ മുന്നോട്ട് നയിക്കുന്നു.

ഒരു ഗംഭീര ക്രൈം ഡ്രാമ ഒരുക്കികൊണ്ടു തന്നെയാണ് ശ്യാം ശശി എന്ന പ്രതിഭ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സംവിധായകനെന്ന നിലയിൽ ശ്യാം പുലർത്തിയ കയ്യടക്കമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയാം. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഒരു ത്രില്ലർ ആവശ്യപ്പെടുന്ന എല്ലാ ഘടകങ്ങളും ഒരുപോലെ കൂട്ടിയിണക്കി കഥ പറയാൻ ശ്യാമിനും, തിരക്കഥ രചിച്ച സജാസിനും സാധിച്ചിട്ടുണ്ട്. ഒരു ക്രൈം ത്രില്ലറായി കഥ പറയുമ്പോഴും, അതിനൊരു വൈകാരികമായ ആഴം സമ്മാനിക്കാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട് എന്നതാണ് വേലയുടെ ഹൈലൈറ്റ്. ഒരു ത്രില്ലർ ആവശ്യപ്പെടുന്ന എല്ലാ സാങ്കേതിക തികവോടെയും പ്രേക്ഷകന്റെ മുന്നിൽ വേല അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് ശ്യാം ശശിയും സജാസും വിജയം നേടിയത് . പ്രേക്ഷകനെ ആവേശം കൊള്ളിക്കാൻ കഴിയുന്ന കഥാ സാഹചര്യങ്ങളും ഉദ്വേഗം പകരുന്ന നിമിഷങ്ങളും ഒരുക്കാൻ കഴിഞ്ഞു എന്നതും ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ കാരണമായിട്ടുണ്ട്.

എല്ലാത്തിലുമുപരി, കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾ പ്രേക്ഷകരുമായി സംവദിക്കുന്ന തരത്തിൽ കഥ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പോലീസ് കണ്ട്രോൾ റൂമിൽ നടക്കുന്ന കാര്യങ്ങളും അവിടെ ജോലി ചെയ്യുന്നവരുടെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളും വളരെ സത്യസന്ധമായി ആവിഷ്കരിക്കാനും ഈ ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളിലൂടെ മുന്നേറുന്നതാണ് ഈ ചിത്രത്തിന്റെ മികവ്.

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. വളരെ തീവ്രമായും, വിശ്വസനീയമായുമാണ് ഇവർ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. മികച്ച കഥാപാത്ര രൂപീകരണം ആയിരുന്നു എങ്കിലും അഭിനേതാക്കളെന്ന നിലയിൽ ഈ കഥാപാത്രങ്ങൾക്ക് ഇവർ രണ്ടു പേരും നൽകിയ ശരീര ഭാഷയും സംഭാഷണ ശൈലിയും അതിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തങ്ങളുടെ പ്രകടന മികവ് കൊണ്ട് ഇവർ ഈ ചിത്രത്തിന് കൊടുത്ത മാസ്സ് അപ്പീൽ ഇതിന്റെ ഹൈലൈറ്റാണെന്നു പറയാം.

മല്ലികാർജ്ജുനൻ എന്ന കഥാപാത്രമായി സണ്ണി വെയ്ൻ കാഴ്ച വെച്ചത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. തന്റെ അനുഭവ സമ്പത്തിലൂടെ ഇരുത്തം വന്ന നടനായി സണ്ണി മാറിയിട്ടുണ്ടെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ചിത്രത്തിലെ വില്ലൻ വേഷത്തിലുള്ള പ്രകടനം. ഒരിടത്ത് പോലും സ്വാഭാവികതയുടെ വരമ്പുകൾ ലംഘിക്കാതെ സണ്ണി നടത്തിയ പ്രകടനം ഈ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രേക്ഷകരുടെ മനസ്സുമായി സംയോജിപ്പിക്കുന്നുണ്ട്. ശരീര ഭാഷക്കൊപ്പം സംസാര ഭാഷയിലും ശബ്ദ ക്രമീകരണത്തിലും സണ്ണി കൊണ്ട് വന്ന മാറ്റങ്ങൾ ഈ നടന്റെ പ്രകടനത്തെ കൂടുതൽ ഉജ്ജ്വലമാക്കുന്നുണ്ട്. കഥാപാത്രത്തിന്റെ കരുത്തും ആഴവും ചിത്രത്തെ ബലപ്പെടുത്തുന്നത് സണ്ണിയുടെ പ്രകടനത്തിന്റെ കൂടെ മികവിലാണ്.

ഉല്ലാസ് അഗസ്റ്റിനായി ഷെയ്ൻ നിഗം ഒരിക്കൽ കൂടി തന്റെ അനായാസമായ അഭിനയ ശൈലിയാണ് കാണിച്ചു തന്നത്. വളരെ സ്വാഭാവികമായി കഥാപാത്രമായി പെരുമാറാനുള്ള കഴിവാണ് ഷെയ്ൻ നിഗത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. നമ്മളിലൊരാൾ എന്ന തോന്നൽ പ്രേക്ഷകരിലുണ്ടാക്കാൻ ഈ നടന് എപ്പോഴും സാധിക്കുന്നുണ്ട്. ആരെയും അനുകരിക്കാതെ, തന്റേതായ ഒരു കയ്യൊപ്പ് തന്റെ കഥാപാത്രങ്ങളിൽ കൊണ്ട് വരാൻ സാധിക്കുന്നു എന്നതാണ് ഷെയ്ൻ നിഗം എന്ന നടന്റെ വിജയം. ഉല്ലാസ് എന്ന കഥാപാത്രത്തിലും മനോഹരമായ ആ ഷെയ്ൻ നിഗം ടച്ച് നമ്മുക്ക് കാണാം. എന്നാൽ അതൊരിക്കലും കഥാപാത്രത്തിന്റെ പൂർണ്ണതയെ ബാധിക്കുന്നുമില്ല. മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങിയ നടന്മാരിൽ നമ്മൾ കാണുന്ന, വാക്കുകൾക്കൊപ്പം ഒഴുകുന്ന അനായാസമായ ശരീര ഭാഷയാണ് ഷെയ്ൻ നിഗത്തിന്റെയും ശക്തി.

നായികാ വേഷം ചെയ്യ്ത അതിഥി ബാലനും തന്റെ വേഷം മികച്ചതാക്കി. ചെറുതാണെങ്കിലും പൂർണ്ണമായും തന്റെ കഥാപാത്രത്തോട് നീതി പുലർത്തിയ അതിഥി ബാലൻ കാഴ്ചവെച്ചത് ഓർത്തിരിക്കാവുന്ന പ്രകടനമാണ്. സിദ്ധാർഥ് ഭരതൻ, നമൃത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓരോരുത്തരും തങ്ങളുടെ വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്.

കാമറ കൈകാര്യം ചെയ്ത സുരേഷ് രാജൻ മികച്ചതും മിഴിവാർന്നതുമായ ദൃശ്യങ്ങൾ ഒരുക്കി കൈയടി നേടി. അദ്ദേഹത്തിന്റെ ഛായാഗ്രഹണം ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. സാം സി എസ് ഒരുക്കിയ പശ്ചാത്തല സംഗീതം മികച്ചു നിന്നു. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡ് തന്നെ വേറെ ലെവലാക്കി മാറ്റിയിട്ടുണ്ട്. മഹേഷ് ഭുവനേന്ദ് എന്ന എഡിറ്റർ പുലർത്തിയ മികവ് ചിത്രത്തിന് മികച്ച വേഗതയും അതോടൊപ്പം സാങ്കേതികമായി ഉയർന്ന നിലവാരവുമാണ് പകർന്നു നൽകിയത്. പ്രേക്ഷകർക്ക് മടുപ്പു വരാതെ ചിത്രം മുന്നോട്ട് സഞ്ചരിച്ചതിന് കൃത്യമായ എഡിറ്റിംഗ് വഹിച്ച പങ്ക് വളരെ വലുതാണ്.

മലയാള സിനിമയിൽ ഇന്നേ വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ക്രൈം ഡ്രാമ ചിത്രങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന ഒരു ചിത്രമാണ് വേല. സാങ്കേതികമായും പ്രകടന മികവ് കൊണ്ടും, കഥാപരമായുമെല്ലാം പ്രേക്ഷകനെ തൃപ്തിപ്പെടുന്ന സിനിമാനുഭവമാണ് വേല സമ്മാനിക്കുന്നത്.

The post സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/shane-nigam-sunny-wayne-movie-vela-emerged-as-a-clean-crime-drama-the-review-is-here/feed/ 0 48965
ചെകുത്താനൊപ്പം ഒന്നിക്കാൻ ദൈവപുത്രൻ; എമ്പുരാനിൽ ജോയിൻ ചെയ്യാൻ ടോവിനോ തോമസ് https://onlookersmedia.com/latest-news/tovino-thomas-to-join-mohanlal-in-empuraans-second-schedule-in-the-usa/ https://onlookersmedia.com/latest-news/tovino-thomas-to-join-mohanlal-in-empuraans-second-schedule-in-the-usa/#respond Sun, 05 Nov 2023 05:41:03 +0000 https://onlookersmedia.com/?p=48880 മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. പാൻ ഇന്ത്യൻ ചിത്രമായി മലയാളം, തമിഴ്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ മാസം കാശ്മീരിൽ പൂർത്തിയായിരുന്നു. ഡൽഹി, ഷിംല, ലഡാക്ക് എന്നിവിടങ്ങളിലായാണ് ഇതിന്റെ ആദ്യ ഷെഡ്യൂളിൽ ചിത്രീകരണം നടന്നത്. ഇതിന്റെ രണ്ടാം […]

The post ചെകുത്താനൊപ്പം ഒന്നിക്കാൻ ദൈവപുത്രൻ; എമ്പുരാനിൽ ജോയിൻ ചെയ്യാൻ ടോവിനോ തോമസ് first appeared on Onlookersmedia.

The post ചെകുത്താനൊപ്പം ഒന്നിക്കാൻ ദൈവപുത്രൻ; എമ്പുരാനിൽ ജോയിൻ ചെയ്യാൻ ടോവിനോ തോമസ് appeared first on Onlookersmedia.

]]>
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. പാൻ ഇന്ത്യൻ ചിത്രമായി മലയാളം, തമിഴ്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ മാസം കാശ്മീരിൽ പൂർത്തിയായിരുന്നു. ഡൽഹി, ഷിംല, ലഡാക്ക് എന്നിവിടങ്ങളിലായാണ് ഇതിന്റെ ആദ്യ ഷെഡ്യൂളിൽ ചിത്രീകരണം നടന്നത്. ഇതിന്റെ രണ്ടാം ഷെഡ്യൂൾ 2024 ജനുവരിയിൽ ആരംഭിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. അമേരിക്ക, ബ്രിട്ടൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായാണ് ഇതിന്റെ രണ്ടാം ഷെഡ്യൂൾ പ്ലാൻ ചെയ്യുന്നത്. ഈ ഷെഡ്യൂളിൽ മോഹൻലാലിനൊപ്പം മലയാളത്തിന്റെ യുവതാരങ്ങളിലൊരാളായ ടോവിനോ തോമസ് ജോയിൻ ചെയ്യുമെന്നാണ് പുതുതായി ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ലൂസിഫറിൽ ജതിൻ രാംദാസ് എന്ന കഥാപാത്രമായി, മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ സഹോദരനായാണ് ടോവിനോ അഭിനയിച്ചത്.

നായകനെ ചെകുത്താൻ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിൽ ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ദൈവ പുത്രനെന്നാണ് രചയിതാവ് വിശേഷിപ്പിക്കുന്നത്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ സിനിമാ സീരിസിൽ ഒരു മൂന്നാം ചിത്രം കൂടിയുണ്ട്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എമ്പുരാൻ 2025 ലാണ് റിലീസ് പ്ലാൻ ചെയ്യുന്നത്. മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, നൈല ഉഷ, സായ് കുമാർ, ബൈജു സന്തോഷ് എന്നിവർ ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ദീപക് ദേവ് സംഗീതമൊരുക്കുന്ന എമ്പുരാന് വേണ്ടി കാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവാണ്. സംവിധായകൻ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.

The post ചെകുത്താനൊപ്പം ഒന്നിക്കാൻ ദൈവപുത്രൻ; എമ്പുരാനിൽ ജോയിൻ ചെയ്യാൻ ടോവിനോ തോമസ് first appeared on Onlookersmedia.

The post ചെകുത്താനൊപ്പം ഒന്നിക്കാൻ ദൈവപുത്രൻ; എമ്പുരാനിൽ ജോയിൻ ചെയ്യാൻ ടോവിനോ തോമസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/tovino-thomas-to-join-mohanlal-in-empuraans-second-schedule-in-the-usa/feed/ 0 48880
വിസ്മയിപ്പിക്കാൻ ടോവിനോ തോമസ്: അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ അദൃശ്യജാലകങ്ങൾ; ട്രെയ്‌ലർ കാണാം. https://onlookersmedia.com/videos/tovino-thomass-adrishyajalakangal-trailer-is-out/ https://onlookersmedia.com/videos/tovino-thomass-adrishyajalakangal-trailer-is-out/#respond Sun, 15 Oct 2023 18:19:54 +0000 https://onlookersmedia.com/?p=48676 മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിന്റെ ട്രയ്ലർ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഡോക്ടർ ബിജു സംവിധാനം ചെയ്ത ഈ ചിത്രം എസ്റ്റോണിയയിൽ നടക്കുന്ന 27 ആം ടാലിൻ ബ്ലാക്ക്‌ നൈറ്റ്‌സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ ഈ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രമാണ് അദൃശ്യജാലകങ്ങൾ. ടോവിനോ തോമസിന്റെ ഞെട്ടിക്കുന്ന മേക്കോവർ ആണ് ഈ ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്. അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ യുവനടൻ […]

The post വിസ്മയിപ്പിക്കാൻ ടോവിനോ തോമസ്: അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ അദൃശ്യജാലകങ്ങൾ; ട്രെയ്‌ലർ കാണാം. first appeared on Onlookersmedia.

The post വിസ്മയിപ്പിക്കാൻ ടോവിനോ തോമസ്: അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ അദൃശ്യജാലകങ്ങൾ; ട്രെയ്‌ലർ കാണാം. appeared first on Onlookersmedia.

]]>
മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിന്റെ ട്രയ്ലർ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഡോക്ടർ ബിജു സംവിധാനം ചെയ്ത ഈ ചിത്രം എസ്റ്റോണിയയിൽ നടക്കുന്ന 27 ആം ടാലിൻ ബ്ലാക്ക്‌ നൈറ്റ്‌സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ ഈ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രമാണ് അദൃശ്യജാലകങ്ങൾ. ടോവിനോ തോമസിന്റെ ഞെട്ടിക്കുന്ന മേക്കോവർ ആണ് ഈ ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്. അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ യുവനടൻ കാഴ്ച്ചവെച്ചിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രയ്ലർ നമ്മുക്ക് നൽകുന്നത്. നിമിഷ സജയൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.

മൈത്രി മൂവി മേക്കേഴ്‌സ്, ടോവിനോ തോമസ് പ്രൊഡക്ഷൻസ്, എല്ലനാർ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ടോവിനോ തോമസിന്റെ ലുക്ക് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ നടന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഇതിൽ കാണാൻ സാധിക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസ്- നിമിഷ സജയൻ ടീം ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയാണിത്. ഒട്ടേറെ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയെടുത്തിട്ടുള്ള ചിത്രങ്ങൾ ഒരുക്കിയ ഡോക്ടർ ബിജുവിനൊപ്പം ടോവിനോ തോമസ് ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ തന്നെ ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. അദൃശ്യജാലകങ്ങൾ തീയേറ്റർ റിലീസ് ചെയ്യുന്ന തീയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

The post വിസ്മയിപ്പിക്കാൻ ടോവിനോ തോമസ്: അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ അദൃശ്യജാലകങ്ങൾ; ട്രെയ്‌ലർ കാണാം. first appeared on Onlookersmedia.

The post വിസ്മയിപ്പിക്കാൻ ടോവിനോ തോമസ്: അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ അദൃശ്യജാലകങ്ങൾ; ട്രെയ്‌ലർ കാണാം. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/tovino-thomass-adrishyajalakangal-trailer-is-out/feed/ 0 48676