The Great Father - Onlookersmedia https://onlookersmedia.com/tag/the-great-father/ First Entertainment website in Malayalam Wed, 06 Sep 2017 18:56:05 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 The Great Father - Onlookersmedia https://onlookersmedia.com/tag/the-great-father/ 32 32 54783289 ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും, മമ്മൂട്ടിയുടെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു https://onlookersmedia.com/latest-news/5433/ https://onlookersmedia.com/latest-news/5433/#respond Wed, 06 Sep 2017 18:48:18 +0000 http://onlookersmedia.com/?p=5433 ഇന്ന്‍ സെപ്തംബര്‍ 7, മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനം. ഈ വര്‍ഷത്തെ ജന്മദിനത്തില്‍, മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ മെഗാസ്റ്റാറിന്‍റെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്ന ദി ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകന്‍ ഹനീഫ് അദീനിയ്ക്കൊപ്പം മമ്മൂട്ടി വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ ഇത്തവണ ഹനീഫ് അദീനി സംവിധായകന്‍ ആയല്ല, തിരക്കഥകൃത്ത് ആയാണ് മമ്മൂട്ടിക്കൊപ്പം. ഹനീഫ് അദേനി കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും പരിചയസമ്പത്തുള്ള അസ്സോസിയേറ്റ് ഡയറക്ടറുമാരിൽ ഒരാളായ […]

The post ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും, മമ്മൂട്ടിയുടെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു first appeared on Onlookersmedia.

The post ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും, മമ്മൂട്ടിയുടെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു appeared first on Onlookersmedia.

]]>
ഇന്ന്‍ സെപ്തംബര്‍ 7, മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനം. ഈ വര്‍ഷത്തെ ജന്മദിനത്തില്‍, മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ മെഗാസ്റ്റാറിന്‍റെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്ന ദി ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകന്‍ ഹനീഫ് അദീനിയ്ക്കൊപ്പം മമ്മൂട്ടി വീണ്ടും ഒന്നിക്കുന്നു.

എന്നാല്‍ ഇത്തവണ ഹനീഫ് അദീനി സംവിധായകന്‍ ആയല്ല, തിരക്കഥകൃത്ത് ആയാണ് മമ്മൂട്ടിക്കൊപ്പം. ഹനീഫ് അദേനി കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും പരിചയസമ്പത്തുള്ള അസ്സോസിയേറ്റ് ഡയറക്ടറുമാരിൽ ഒരാളായ ഷാജി പാടൂരാണ് സംവിധാനം ചെയ്യുന്നത്.

‘അബ്രഹാമിന്റെ സന്തതികൾ-എ പോലീസ് സ്റ്റോറി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗ്രേറ്റ് ഫാദര്‍ പോലെ മമ്മൂട്ടിയുടെ മാസ്സ് ചിത്രം തന്നെയാകും ഇതും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Adaminte Santhathikal, Mammootty

ഗുഡ്‌വിൽ എന്റർട്രെമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് അബ്രഹാമിന്റെ സന്തതികൾ-എ പോലീസ് സ്റ്റോറി നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവര്‍ത്തകരുടെയോ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മാസ്റ്റര്‍പ്പീസ്, പരോള്‍, അങ്കിള്‍, കോഴിതങ്കച്ചന്‍ തുടങ്ങി ഒട്ടേറെ സിനിമകളാണ് മമ്മൂട്ടിയ്ക്കായ് അണിയറയില്‍ ഒരുങ്ങുന്നത്.

The post ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും, മമ്മൂട്ടിയുടെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു first appeared on Onlookersmedia.

The post ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും, മമ്മൂട്ടിയുടെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5433/feed/ 0 5433