suriya - Onlookersmedia https://onlookersmedia.com/tag/suriya/ First Entertainment website in Malayalam Sat, 11 Aug 2018 15:56:29 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png suriya - Onlookersmedia https://onlookersmedia.com/tag/suriya/ 32 32 മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു തമിഴ് സൂപ്പർ താരം സൂര്യയും കാർത്തിയും..! https://onlookersmedia.com/latest-news/actor-suriya-karthi-donate-kerala-chief-ministers-disaster-relief-fund/ https://onlookersmedia.com/latest-news/actor-suriya-karthi-donate-kerala-chief-ministers-disaster-relief-fund/#respond Sat, 11 Aug 2018 15:56:29 +0000 http://onlookersmedia.com/?p=14270 മലയാള സിനിമാ താരങ്ങൾ ഓരോരുത്തരും മലയാള സിനിമയുടെ അണിയറ പ്രവർത്തകരും കേരളാ ജനതയുടെ വിഷമത്തിൽ പങ്കു ചേരുകയും അവർക്കു വേണ്ടിയുള്ള സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ തമിഴ് സിനിമാ പ്രവർത്തകരും കേരളാ ജനതയ്ക്ക് സഹായവുമായി എത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് തമിഴ് സൂപ്പർ താരം സൂര്യയും അനുജൻ കാർത്തിയും ചേർന്ന് 25 ലക്ഷം രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. പ്രശസ്ത സൗത്ത് ഇന്ത്യൻ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. […]

The post മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു തമിഴ് സൂപ്പർ താരം സൂര്യയും കാർത്തിയും..! first appeared on Onlookersmedia.

The post മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു തമിഴ് സൂപ്പർ താരം സൂര്യയും കാർത്തിയും..! appeared first on Onlookersmedia.

]]>
മലയാള സിനിമാ താരങ്ങൾ ഓരോരുത്തരും മലയാള സിനിമയുടെ അണിയറ പ്രവർത്തകരും കേരളാ ജനതയുടെ വിഷമത്തിൽ പങ്കു ചേരുകയും അവർക്കു വേണ്ടിയുള്ള സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ തമിഴ് സിനിമാ പ്രവർത്തകരും കേരളാ ജനതയ്ക്ക് സഹായവുമായി എത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് തമിഴ് സൂപ്പർ താരം സൂര്യയും അനുജൻ കാർത്തിയും ചേർന്ന് 25 ലക്ഷം രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. പ്രശസ്ത സൗത്ത് ഇന്ത്യൻ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചെന്നൈയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കേരളാ ജനതയും , മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള മലയാള സിനിമാ താരങ്ങളും തങ്ങളുടെ സഹായ ഹസ്തവുമായി എത്തിയിരുന്നു.. ഇപ്പോൾ അതിനുള്ള നന്ദി തിരിച്ചു കാണിക്കുകയാണ് തമിഴ് സിനിമ.

ഫാൻസ്‌ പ്രവർത്തകർ വഴി കുട്ടനാട്ടിൽ ദുരിത ബാധിതർക്ക് സഹായമെത്തിച്ച മോഹൻലാൽ ‘അമ്മ സംഘടന വഴി പത്തു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പറവൂരുള്ള ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തിയ മമ്മൂട്ടി അവിടെയുള്ളവർക്കു വേണ്ട സഹായം എത്തിക്കാം എന്ന വാക്ക് നൽകിയാണ് മടങ്ങിയത്. നടൻ ജയറാം ഭാര്യ പാർവതി വഴിയാണ് കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ വസ്തുക്കൾ എത്തിച്ചത്. ഇത് കൂടാതെ നീലി എന്ന ചിത്രത്തിന്റെ നിർമ്മാതാവ്, മറഡോണ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ ചിത്രത്തിന്റെ കളക്ഷന്റെ ഒരു ഭാഗം സംഭാവനയായി നല്കുകയാണ്.

നടന്മാരുടെ പേരിലുള്ള ആരാധക കൂട്ടായ്മകളും തങ്ങളെ കൊണ്ട് പറ്റുന്ന തരത്തിൽ അവശ്യ വസ്തുക്കൾ എത്തിക്കുകയാണ് കേരളമെങ്ങുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ. മോഹൻലാൽ- മമ്മൂട്ടി ഫാൻസ്‌ അസോസിയേഷനുകൾ ഇക്കാര്യത്തിൽ നടത്തുന്ന സേവനങ്ങൾ ഏറെ അഭിനന്ദനാർഹമാണ്.

The post മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു തമിഴ് സൂപ്പർ താരം സൂര്യയും കാർത്തിയും..! first appeared on Onlookersmedia.

The post മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു തമിഴ് സൂപ്പർ താരം സൂര്യയും കാർത്തിയും..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/actor-suriya-karthi-donate-kerala-chief-ministers-disaster-relief-fund/feed/ 0
മോഹൻലാൽ സാർ തന്നെ നേരിട്ട് വിളിച്ചാൽ എങ്ങനെ വരാതിരിക്കാനാകും; മോഹൻലാലിനോടുള്ള സ്നേഹം പങ്കുവെച്ച് സൂര്യ…. https://onlookersmedia.com/latest-news/suriya-expresses-his-respect-for-mohanlal/ https://onlookersmedia.com/latest-news/suriya-expresses-his-respect-for-mohanlal/#respond Sun, 06 May 2018 18:13:01 +0000 http://onlookersmedia.com/?p=11003 മലയാള താര സംഘടനായ ‘അമ്മ നടത്തുന്ന സ്റ്റേജ് ഷോയിൽ ഇപ്പോൾ താരം സൂര്യയാണ്. മലയാളികളുടെയും പ്രിയങ്കരനായ സൂര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും താരമായി മാറിക്കൊണ്ടിരിക്കുന്നത്. മഴവിൽ മനോരമയോടൊപ്പം ചേർന്ന് ‘അമ്മ നടത്തുന്ന ‘അമ്മ മഴവിൽ ഷോയുടെ പ്രേക്ഷകനായി താൻ എത്തുമെന്ന് സൂര്യ മുൻപ് തന്നെ അറിയിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഷോ ആയതിനാൽ തന്നെ മമ്മൂട്ടിയും മോഹൻലാലും തുടങ്ങി ഏവരും പരിപാടിക്കായി തകൃതിയായ നൃത്ത പരിശീലത്തിലായിരുന്നു. ഇരുവരുടെയും നൃത്ത പരിശീലന വീഡിയോയും എല്ലാം തന്നെ നവമാധ്യമങ്ങളിൽ […]

The post മോഹൻലാൽ സാർ തന്നെ നേരിട്ട് വിളിച്ചാൽ എങ്ങനെ വരാതിരിക്കാനാകും; മോഹൻലാലിനോടുള്ള സ്നേഹം പങ്കുവെച്ച് സൂര്യ…. first appeared on Onlookersmedia.

The post മോഹൻലാൽ സാർ തന്നെ നേരിട്ട് വിളിച്ചാൽ എങ്ങനെ വരാതിരിക്കാനാകും; മോഹൻലാലിനോടുള്ള സ്നേഹം പങ്കുവെച്ച് സൂര്യ…. appeared first on Onlookersmedia.

]]>
മലയാള താര സംഘടനായ ‘അമ്മ നടത്തുന്ന സ്റ്റേജ് ഷോയിൽ ഇപ്പോൾ താരം സൂര്യയാണ്. മലയാളികളുടെയും പ്രിയങ്കരനായ സൂര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും താരമായി മാറിക്കൊണ്ടിരിക്കുന്നത്. മഴവിൽ മനോരമയോടൊപ്പം ചേർന്ന് ‘അമ്മ നടത്തുന്ന ‘അമ്മ മഴവിൽ ഷോയുടെ പ്രേക്ഷകനായി താൻ എത്തുമെന്ന് സൂര്യ മുൻപ് തന്നെ അറിയിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഷോ ആയതിനാൽ തന്നെ മമ്മൂട്ടിയും മോഹൻലാലും തുടങ്ങി ഏവരും പരിപാടിക്കായി തകൃതിയായ നൃത്ത പരിശീലത്തിലായിരുന്നു. ഇരുവരുടെയും നൃത്ത പരിശീലന വീഡിയോയും എല്ലാം തന്നെ നവമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. പരിപാടിയുടെ റിഹേഴ്‌സൽ രംഗങ്ങൾ ഓരോന്നായി പുറത്ത് വന്നപ്പോഴും ആരാധകർക്ക് ആവേശമായി മാറിയിരുന്നു. അതിനിടെയാണ് സൂര്യയുടെ വാർത്തയും എത്തിയത്.

‘അമ്മ മഴവിൽ ഷോ കാണുവാൻ ഇന്ന് ഉച്ചയോടെയാണ് സൂര്യ കേരളത്തിൽ എത്തി. തിരുവനന്തപുരത്ത് എത്തിയ സൂര്യയെ അമ്മയുടെ ഭാരവാഹിയായ ദേവനും സംഘവും സ്വീകരിച്ചു. അവിടെ വച്ചാണ് സൂര്യ താൻ ‘അമ്മ മഴവിൽ ഷോയിലേക്ക് എങ്ങനെ എത്തി എന്നത് വെളിപ്പെടുത്തുന്നത്. മോഹൻലാൽ സാറാണ് തന്നെ വിളിച്ചതെന്നും അദ്ദേഹം തന്നോട് വരണമെന്ന് ആവശ്യപ്പെട്ടാൽ തനിക്ക് പോകാതിരിക്കാൻ ആവില്ലെന്നും സൂര്യ പറയുകയുണ്ടായി. മുൻപ് തന്നെ മോഹൻലാലിനോക്കുള്ള അടുപ്പവും സ്നേഹവും സൂര്യ പല വേദികളിലും മുൻപ് പറഞ്ഞിരുന്നു. മോഹൻലാലും സൂര്യയും ഒന്നിക്കുന്ന എന്ന ചില അഭ്യൂഹങ്ങൾ വരുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു മറുപടിയുമായി സൂര്യയും എത്തിയിരിക്കുന്നത്. എന്ത് തന്നെയായാലും സൂര്യയുടെ ഈ സ്നേഹപൂർവ്വമുള്ള വാക്കുകൾ പ്രേക്ഷകർക്ക് ആവേശം നൽകിയിരിക്കുകയാണ്.

The post മോഹൻലാൽ സാർ തന്നെ നേരിട്ട് വിളിച്ചാൽ എങ്ങനെ വരാതിരിക്കാനാകും; മോഹൻലാലിനോടുള്ള സ്നേഹം പങ്കുവെച്ച് സൂര്യ…. first appeared on Onlookersmedia.

The post മോഹൻലാൽ സാർ തന്നെ നേരിട്ട് വിളിച്ചാൽ എങ്ങനെ വരാതിരിക്കാനാകും; മോഹൻലാലിനോടുള്ള സ്നേഹം പങ്കുവെച്ച് സൂര്യ…. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/suriya-expresses-his-respect-for-mohanlal/feed/ 0