suresh gopi - Onlookersmedia https://onlookersmedia.com/tag/suresh-gopi/ First Entertainment website in Malayalam Wed, 25 Oct 2023 15:38:50 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png suresh gopi - Onlookersmedia https://onlookersmedia.com/tag/suresh-gopi/ 32 32 ഓർമ്മയുണ്ടോ ഈ മുഖം?, ഭരത് ചന്ദ്രൻ ഐപിഎസ് തിരിച്ചു വരുന്നു; സൂചന നൽകി സംവിധായകൻ. https://onlookersmedia.com/latest-news/suresh-gopi-shaji-kailas-team-to-unite-again-to-bring-back-bharath-chandran-ips/ https://onlookersmedia.com/latest-news/suresh-gopi-shaji-kailas-team-to-unite-again-to-bring-back-bharath-chandran-ips/#respond Wed, 25 Oct 2023 15:38:46 +0000 https://onlookersmedia.com/?p=48812 1994 ഇൽ മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തിയ മാസ്സ് പോലീസ് കഥാപാത്രമാണ് ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രൻ ഐപിഎസ്. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ഇതിലെ സുരേഷ് ഗോപിയുടെ ഓരോ തീപ്പൊരി ഡയലോഗുകളും കേരളത്തിൽ തരംഗമായി മാറി. “ഓർമ്മയുണ്ടോ ഈ മുഖം” എന്ന ഭരത് ചന്ദ്രൻ ഐപിഎസിന്റെ ചോദ്യം ഇന്നും പ്രേക്ഷകർക്കിടയിൽ ട്രെൻഡാണ്. അതിന് ശേഷം 2005 ഇൽ […]

The post ഓർമ്മയുണ്ടോ ഈ മുഖം?, ഭരത് ചന്ദ്രൻ ഐപിഎസ് തിരിച്ചു വരുന്നു; സൂചന നൽകി സംവിധായകൻ. first appeared on Onlookersmedia.

The post ഓർമ്മയുണ്ടോ ഈ മുഖം?, ഭരത് ചന്ദ്രൻ ഐപിഎസ് തിരിച്ചു വരുന്നു; സൂചന നൽകി സംവിധായകൻ. appeared first on Onlookersmedia.

]]>
1994 ഇൽ മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തിയ മാസ്സ് പോലീസ് കഥാപാത്രമാണ് ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രൻ ഐപിഎസ്. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ഇതിലെ സുരേഷ് ഗോപിയുടെ ഓരോ തീപ്പൊരി ഡയലോഗുകളും കേരളത്തിൽ തരംഗമായി മാറി. “ഓർമ്മയുണ്ടോ ഈ മുഖം” എന്ന ഭരത് ചന്ദ്രൻ ഐപിഎസിന്റെ ചോദ്യം ഇന്നും പ്രേക്ഷകർക്കിടയിൽ ട്രെൻഡാണ്. അതിന് ശേഷം 2005 ഇൽ ഈ കഥാപാത്രത്തെ വെച്ച് ഭരത് ചന്ദ്രൻ ഐപിഎസ് എന്ന പേരിൽ ഒരു സുരേഷ് ഗോപി ചിത്രം രഞ്ജി പണിക്കർ തന്നെ രചിച്ചു സംവിധാനം ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. പിന്നീട് 2012 ഇൽ ഷാജി കൈലാസ് ഒരുക്കിയ ദി കിംഗ് ആൻഡ് കമ്മീഷണർ എന്ന ചിത്രത്തിലൂടെയാണ് ഈ കഥാപാത്രം വീണ്ടുമെത്തിയത്. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ചെത്തിയ ഈ ചിത്രത്തിന് പക്ഷെ പ്രേക്ഷക സ്വീകാര്യത ലഭിക്കാതെ പോയി.

എന്നാലിപ്പോഴിതാ ഒരു നാലാം അങ്കത്തിന് ഒരുങ്ങുകയാണ് ഭരത് ചന്ദ്രൻ ഐപിഎസ് എന്ന സൂചനയാണ് വരുന്നത്. സംവിധായകൻ ഷാജി കൈലാസ് ഇട്ട സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇത്തരത്തിലൊരു വാർത്തകളിലേക്ക് നയിച്ചിരിക്കുന്നത്. കമ്മീഷണർ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്ക് വെച്ച് കൊണ്ട് നമ്മൾ വീണ്ടും കാണും എന്ന വാക്കുകളാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. അതോടെയാണ് ഭരത് ചന്ദ്രനായി സുരേഷ് ഗോപി വീണ്ടും എത്തുകയാണെന്നുള്ള സൂചന പരന്നത്. ഇത് കൂടാതെ ഷാജി കൈലാസ്- സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്. എ കെ സാജൻ രചിക്കുന്ന ഈ ചിത്രത്തിൽ അഡ്വക്കേറ്റ് ലാൽകൃഷ്ണ വിരാഡിയാർ ആയാണ് സുരേഷ് ഗോപി എത്തുന്നത്

The post ഓർമ്മയുണ്ടോ ഈ മുഖം?, ഭരത് ചന്ദ്രൻ ഐപിഎസ് തിരിച്ചു വരുന്നു; സൂചന നൽകി സംവിധായകൻ. first appeared on Onlookersmedia.

The post ഓർമ്മയുണ്ടോ ഈ മുഖം?, ഭരത് ചന്ദ്രൻ ഐപിഎസ് തിരിച്ചു വരുന്നു; സൂചന നൽകി സംവിധായകൻ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/suresh-gopi-shaji-kailas-team-to-unite-again-to-bring-back-bharath-chandran-ips/feed/ 0
രഞ്ജി പണിക്കർ നിർമ്മിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി നായകൻ https://onlookersmedia.com/latest-news/renji-panicker-sureshgopi-produce-film/ https://onlookersmedia.com/latest-news/renji-panicker-sureshgopi-produce-film/#respond Sun, 06 Aug 2017 07:56:50 +0000 http://onlookersmedia.com/?p=4334 നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ ഇനി നിർമ്മാതാവിന്റെ വേഷം കൂടി അണിയാൻ തയ്യാറെടുക്കുകയാണ്. സുരേഷ് ഗോപി ആയിരിക്കും രഞ്ജി പണിക്കർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുക എന്നാണ് വാർത്തകൾ വരുന്നത്. ലേലം എന്ന സൂപ്പർ ഹിറ്റ് സുരേഷ് ഗോപി- ജോഷി-രഞ്ജി പണിക്കർ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരിക്കും രഞ്ജി പണിക്കർ ആദ്യമായി നിർമ്മിക്കാൻ പോകുന്ന ചിത്രം. ഈ ചിത്രത്തിന്റെ തിരക്കഥ രചനയുടെ അവസാന ഘട്ടത്തിലാണ് രഞ്ജി പണിക്കർ ഇപ്പോൾ. കഴിഞ്ഞ വര്ഷം കസബ എന്ന […]

The post രഞ്ജി പണിക്കർ നിർമ്മിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി നായകൻ first appeared on Onlookersmedia.

The post രഞ്ജി പണിക്കർ നിർമ്മിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി നായകൻ appeared first on Onlookersmedia.

]]>
നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ ഇനി നിർമ്മാതാവിന്റെ വേഷം കൂടി അണിയാൻ തയ്യാറെടുക്കുകയാണ്. സുരേഷ് ഗോപി ആയിരിക്കും രഞ്ജി പണിക്കർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുക എന്നാണ് വാർത്തകൾ വരുന്നത്.

ലേലം എന്ന സൂപ്പർ ഹിറ്റ് സുരേഷ് ഗോപി- ജോഷി-രഞ്ജി പണിക്കർ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരിക്കും രഞ്ജി പണിക്കർ ആദ്യമായി നിർമ്മിക്കാൻ പോകുന്ന ചിത്രം. ഈ ചിത്രത്തിന്റെ തിരക്കഥ രചനയുടെ അവസാന ഘട്ടത്തിലാണ് രഞ്ജി പണിക്കർ ഇപ്പോൾ.

കഴിഞ്ഞ വര്ഷം കസബ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധായകനായി അരങ്ങേറ്റം കുറിച്ച രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ആയിരിക്കും ലേലം 2 സംവിധാനം ചെയ്യുക.

ഈ ചിത്രം വിതരണം ചെയ്യുന്നതും രഞ്ജി പണിക്കർ തന്നെ ആയിരിക്കും. നിർമ്മാണ കമ്പനിയോടൊപ്പം വിതരണ കമ്പനിയും രഞ്ജി പണിക്കർ ,ആരംഭിച്ചിട്ടുണ്ട്. രഞ്ജി പണിക്കർ വിതരണം ചെയ്യുന്ന ആദ്യ മലയാള ചിത്രം തന്നെ ബിഗ് ബജറ്റ് ചിത്രമാണ്.

പ്രിത്വി രാജ് നായകനാകുന്ന ആദം ജോൺ എന്ന ചിത്രമാണ് രഞ്ജി പണിക്കർ വിതരണം ചെയ്യാൻ പോകുന്ന ആദ്യ മലയാള ചിത്രം. ഈ വരുന്ന ഓണത്തിന് ആദം ജോൺ തീയേറ്ററുകളിൽ എത്തും.

ആദം ജോണിന്റെ നിർമ്മാതാക്കളായ ജോസ് സൈമണും ബ്രിജേഷ് മുഹമ്മദും ആണ് രഞ്ജി പണിക്കരുടെ വിതരണ കമ്പനിയിലെ പങ്കാളികൾ. ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും എത്തുന്ന ലേലം 2 ഈ വരുന്ന ഡിസംബർ മുതൽ ചിത്രീകരണം ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്.

ഇതിനു ശേഷം ബിജു മേനോനെ നായകനാക്കി പ്രമോദ് മോഹൻ സംവിധാനം ചെയ്യാൻ പോകുന്ന ഒരായിരം കിനാക്കൾ, ഫഹദ് ഫാസിൽ നായകനാകുന്ന ഒരു ചിത്രം.

സുരേഷ് ഗോപിയെ നായകനാക്കി രഞ്ജി പണിക്കർ തന്നെ സംവിധാനം ചെയ്യാൻ പോകുന്ന ഭരത് ചന്ദ്രൻ ഐ പി എസ് 2 എന്നിവയും രഞ്ജി പണിക്കർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അദ്ദേഹം നിർമ്മിക്കും.

The post രഞ്ജി പണിക്കർ നിർമ്മിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി നായകൻ first appeared on Onlookersmedia.

The post രഞ്ജി പണിക്കർ നിർമ്മിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി നായകൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/renji-panicker-sureshgopi-produce-film/feed/ 0