soubin shahir - Onlookersmedia https://onlookersmedia.com/tag/soubin-shahir/ First Entertainment website in Malayalam Sun, 03 Jun 2018 20:05:03 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 soubin shahir - Onlookersmedia https://onlookersmedia.com/tag/soubin-shahir/ 32 32 54783289 പറവയ്ക്കു ശേഷം സൗബിൻ ഷാഹീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി https://onlookersmedia.com/latest-news/soubin-shahir-direct-megastar-mammootty-movie/ https://onlookersmedia.com/latest-news/soubin-shahir-direct-megastar-mammootty-movie/#respond Sun, 03 Jun 2018 20:05:03 +0000 http://onlookersmedia.com/?p=12166 മലയാള സിനിമക്ക് കിട്ടിയ പൊൻതൂവലാണ് സൗബിൻ ഷാഹിർ. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമായത്. ജൂനിർ ആർടിസ്റ്റായി വന്നു പിന്നീട് പല സംവിധായകരുടെ അസിസ്റ്റന്റായും വർക്ക് ചെയ്തു. കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ്നടനായി സ്‌ക്രീനിൽ എത്തുന്നത് . രാജീവ് രവി സംവിധാനം ചെയ്ത ഫഹദ് ഫാസിലിനെ നായകനായ അന്നയും റസൂലും എന്ന സിനിമയിലൂടെയായിരുന്നു സൗബിന്‍ ഷാഹിര്‍ ആദ്യമായി അഭിനയിച്ചത് എന്നാൽ ഇന്ന് സൗബിൻ ഷാഹിർ അറിയപ്പെടുന്ന ഒരു സംവിധായകൻ കൂടിയാണ്. സൗബിന്‍ ഷാഹീര്‍ സംവിധാനം ചെയ്ത കന്നിചിത്രമായിരുന്നു […]

The post പറവയ്ക്കു ശേഷം സൗബിൻ ഷാഹീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി first appeared on Onlookersmedia.

The post പറവയ്ക്കു ശേഷം സൗബിൻ ഷാഹീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി appeared first on Onlookersmedia.

]]>
മലയാള സിനിമക്ക് കിട്ടിയ പൊൻതൂവലാണ് സൗബിൻ ഷാഹിർ. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമായത്. ജൂനിർ ആർടിസ്റ്റായി വന്നു പിന്നീട് പല സംവിധായകരുടെ അസിസ്റ്റന്റായും വർക്ക് ചെയ്തു. കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ്നടനായി സ്‌ക്രീനിൽ എത്തുന്നത് . രാജീവ് രവി സംവിധാനം ചെയ്ത ഫഹദ് ഫാസിലിനെ നായകനായ അന്നയും റസൂലും എന്ന സിനിമയിലൂടെയായിരുന്നു സൗബിന്‍ ഷാഹിര്‍ ആദ്യമായി അഭിനയിച്ചത്

എന്നാൽ ഇന്ന് സൗബിൻ ഷാഹിർ അറിയപ്പെടുന്ന ഒരു സംവിധായകൻ കൂടിയാണ്. സൗബിന്‍ ഷാഹീര്‍ സംവിധാനം ചെയ്ത കന്നിചിത്രമായിരുന്നു പറവ. സിനിമയ്ക്ക് വേണ്ടി കഥയൊരുക്കിയതും സൗബിന്‍ തന്നെയായിരുന്നു. പറവ എന്ന ഒറ്റ ചിത്രം കൊണ്ട് കേരള ബോക്സ് ഓഫിസ് സൗബിൻ കീഴടക്കി . ആദ്യ ചിത്രത്തിൽ തന്നെ വിസ്മയം തീർത്ത സൗബിന്റെ അടുത്ത ചിത്രത്തിനായാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

സൗബിന്റെ രണ്ടാമത്തെ ചിത്രം സാക്ഷാൽ മമ്മൂട്ടിയുടെ ഓപ്പമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ മലയാളത്തിലെ ഒരു യുവ നടനും മമ്മൂട്ടിയുടെ ഒപ്പം പ്രധാന വേഷം കൈകാര്യം ചെയ്യാൻ ഉണ്ടാവുമെന്നും കേൾക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം തന്നെ ആരംഭിക്കുമെന്ന് സൂചനയുണ്ട് .സൗബിൻ ചിത്രത്തെ കുറിച്ചു മമ്മൂട്ടി വൈകാതെ ഔദ്യോഗികമായി സ്ഥിതികരണം നൽകും എന്നാണ് അറിയാൻ സാധിച്ചത്.

മമ്മൂട്ടിയുടെ ജൂൺ പകുതിയോടെ റീലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അബ്രഹാമിന്റെ സന്തതികൾ .അതിന് ശേഷം കുട്ടനാടൻ ബ്ലോഗും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

The post പറവയ്ക്കു ശേഷം സൗബിൻ ഷാഹീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി first appeared on Onlookersmedia.

The post പറവയ്ക്കു ശേഷം സൗബിൻ ഷാഹീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/soubin-shahir-direct-megastar-mammootty-movie/feed/ 0 12166
പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു https://onlookersmedia.com/collection-reports/parava-collection-report-6-days/ https://onlookersmedia.com/collection-reports/parava-collection-report-6-days/#respond Wed, 27 Sep 2017 12:10:40 +0000 http://onlookersmedia.com/?p=5997 അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിക്ക്, ഹരിശ്രീ അശോകന്‍, ഷൈന്‍ നിഗം, അര്‍ജുന്‍ അശോകന്‍, സിനില്‍ സൈനുദ്ധീന്‍ തുടങ്ങി വലിയ താര നിര തന്നെയുണ്ട്. ആദ്യ ദിനം മുതല്‍ മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളെ […]

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു first appeared on Onlookersmedia.

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു appeared first on Onlookersmedia.

]]>
അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിക്ക്, ഹരിശ്രീ അശോകന്‍, ഷൈന്‍ നിഗം, അര്‍ജുന്‍ അശോകന്‍, സിനില്‍ സൈനുദ്ധീന്‍ തുടങ്ങി വലിയ താര നിര തന്നെയുണ്ട്.

ആദ്യ ദിനം മുതല്‍ മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളെ പ്രധാന വേഷത്തില്‍ വെച്ചു ഒരുക്കിയ സിനിമ ആണെങ്കിലും മികച്ച ഓപ്പണിങ് നേടാന്‍ ചിത്രത്തിന് കഴിഞ്ഞു.

6 ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ മാത്രം 10 കോടിക്ക് മുകളിലാണ് പറവയുടെ കലക്ഷന്‍. സൂപ്പര്‍ താര ചിത്രങ്ങള്‍ അടക്കമുള്ള ഓണ ചിത്രങ്ങള്‍ പ്രതീക്ഷകള്‍ക്ക് ഒത്തു ഉയരാത്തതും പറവയുടെ കുതിപ്പിന് കാരണമായി.

കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നു പറവ നേടിയ കലക്ഷന്‍ ഇതുവരെ ലഭ്യമല്ല.

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു first appeared on Onlookersmedia.

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/parava-collection-report-6-days/feed/ 0 5997
പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ https://onlookersmedia.com/collection-reports/parava-first-day-collection-report/ https://onlookersmedia.com/collection-reports/parava-first-day-collection-report/#respond Fri, 22 Sep 2017 16:19:47 +0000 http://onlookersmedia.com/?p=5901 സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രത്തില്‍ ഒന്നായാണ് പറവയെ നിരൂപകര്‍ വിലയിരുത്തുന്നത്. മികച്ച അഭിപ്രായത്തോടൊപ്പം മികച്ച കലക്ഷനുമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്. 2.7 കോടിയാണ് പറവയുടെ ആദ്യ ദിന കേരള കലക്ഷന്‍. ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്‍റെ സാമീപ്യം തന്നെയാണ് പറവ പോലൊരു ചെറിയ ചിത്രത്തിന് ആദ്യ ദിനത്തില്‍ ഇത്ര […]

The post പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ first appeared on Onlookersmedia.

The post പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ appeared first on Onlookersmedia.

]]>
സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രത്തില്‍ ഒന്നായാണ് പറവയെ നിരൂപകര്‍ വിലയിരുത്തുന്നത്.

മികച്ച അഭിപ്രായത്തോടൊപ്പം മികച്ച കലക്ഷനുമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്. 2.7 കോടിയാണ് പറവയുടെ ആദ്യ ദിന കേരള കലക്ഷന്‍.

ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്‍റെ സാമീപ്യം തന്നെയാണ് പറവ പോലൊരു ചെറിയ ചിത്രത്തിന് ആദ്യ ദിനത്തില്‍ ഇത്ര വലിയൊരു കലക്ഷന്‍ നേടാന്‍ സഹായിച്ചത്. ചിത്രത്തില്‍ 25 മിനുറ്റോളം മാത്രമേ ദുല്‍ഖര്‍ ഉള്ളൂവെങ്കിലും ചിത്രത്തിലെ ദുല്‍ഖറിന്‍റെ പ്രകടനം കയ്യടി നേടുന്നു.

മട്ടാഞ്ചേരിയില്‍ പ്രാവ് വളര്‍ത്തലുമായി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്ഥിരം കണ്ടു വരുന്ന രീതിയിലുള്ള കഥപറച്ചില്‍ രീതികള്‍ അല്ലാതെ ആദ്യാവസാനം മെയിക്കിങ്ങില്‍ പുതുമ കൊണ്ട് വരുന്നുണ്ട് സംവിധായകന്‍ സൌബിന്‍ ഷാഹിര്‍.

അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ സംവിധായകന്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

The post പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ first appeared on Onlookersmedia.

The post പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/parava-first-day-collection-report/feed/ 0 5901
ഉയരങ്ങള്‍ കീഴടക്കുന്ന പറവ https://onlookersmedia.com/reviews/parava-review/ https://onlookersmedia.com/reviews/parava-review/#respond Thu, 21 Sep 2017 09:12:53 +0000 http://onlookersmedia.com/?p=5865 ചില സിനിമകളെ പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്, ചിലത് കരയിപ്പിക്കാറുണ്ട്, ചിലത് കൊതിപ്പിക്കാറുണ്ട്. ഇവയെല്ലാം ഒരു സിനിമ ചെയ്യുകയാണെങ്കില്‍ പ്രേക്ഷകന് എക്കാലവും ഓര്‍ത്തിരിക്കാവുന്ന ഒരു സിനിമാ അനുഭവം തന്നെയായിരിക്കും അത്. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ അത്തരത്തില്‍ ഒരു സിനിമയാണ്. ഓരോ നിമിഷവും സിനിമയിലേക്ക് പ്രേക്ഷകനെ വലിക്കുന്ന ഒരു മാജിക്ക് ഉള്ള സിനിമ. മട്ടാഞ്ചേരിയിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറവ പറയുന്നത്. പറവ പറത്തല്‍ മത്സരത്തിനായി തങ്ങളുടെ പ്രാവുകളെ ഒരുക്കി കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളിലൂടെ തുടങ്ങുന്ന സിനിമ […]

The post ഉയരങ്ങള്‍ കീഴടക്കുന്ന പറവ first appeared on Onlookersmedia.

The post ഉയരങ്ങള്‍ കീഴടക്കുന്ന പറവ appeared first on Onlookersmedia.

]]>
ചില സിനിമകളെ പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്, ചിലത് കരയിപ്പിക്കാറുണ്ട്, ചിലത് കൊതിപ്പിക്കാറുണ്ട്. ഇവയെല്ലാം ഒരു സിനിമ ചെയ്യുകയാണെങ്കില്‍ പ്രേക്ഷകന് എക്കാലവും ഓര്‍ത്തിരിക്കാവുന്ന ഒരു സിനിമാ അനുഭവം തന്നെയായിരിക്കും അത്. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ അത്തരത്തില്‍ ഒരു സിനിമയാണ്. ഓരോ നിമിഷവും സിനിമയിലേക്ക് പ്രേക്ഷകനെ വലിക്കുന്ന ഒരു മാജിക്ക് ഉള്ള സിനിമ.

parava review, parava hit or flop, parava malayalam movie review, dulquer, best malayalam movie 2017,

മട്ടാഞ്ചേരിയിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറവ പറയുന്നത്. പറവ പറത്തല്‍ മത്സരത്തിനായി തങ്ങളുടെ പ്രാവുകളെ ഒരുക്കി കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളിലൂടെ തുടങ്ങുന്ന സിനിമ അവരുടെ ചുറ്റുപാടിന്‍റെ സൌഹൃദവും പ്രണയവും നൊമ്പരവുമെല്ലാം പങ്കുവെക്കുന്നു.

parava review, parava hit or flop, parava malayalam movie review, dulquer, best malayalam movie 2017,

ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തെ വെച്ചാണ് ചിത്രം മാര്‍ക്കറ്റ് ചെയ്തിരിക്കുന്നതെങ്കിലും ഒരു താരത്തിന്‍റെയും സിനിമയായി പറവയെ പറയാന്‍ കഴിയില്ല. പ്രധാന വേഷത്തില്‍ എത്തുന്നത് രണ്ട് കുട്ടികളാണ്. എന്നാല്‍ ദുല്‍ഖറിന്‍റെ താരമൂല്യം തന്നെയാണ് പറവയെ ആകര്‍ഷിപ്പിക്കുന്നതും. മുഴുനീള വേഷത്തില്‍ എത്തുന്ന സിനിമകളിലേക്കാള്‍ ഒരുപക്ഷേ ഈ ചിത്രത്തിലെ ദുല്‍ഖറിനെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടും.

parava review, parava hit or flop, parava malayalam movie review, dulquer, best malayalam movie 2017,

സൗബിന്‍ ഷാഹിറിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സൗബിനും പുതുമുഖമായ മുനീര്‍ അലിയും ചേര്‍ന്നാണ്. ഒരു പ്രദേശത്തിന്‍റെ മൊത്തം ഭംഗിയും തിരക്കഥയില്‍ ഒരുക്കിയിട്ടുണ്ട്. സ്കൂളും ക്ലാസ് മുറിയും വീടും പ്രാവുകളും ക്ലബ്ബും എല്ലാം നമുക്ക് ചുറ്റുമുള്ളത് പോലെ തോന്നിപ്പിക്കുന്നുണ്ട്. നമ്മളും അവരില്‍ ഒരാളായത് പോലെ.

parava review, parava hit or flop, parava malayalam movie review, dulquer, best malayalam movie 2017,

മുറുക്കമുള്ള തിരക്കഥയെ കൂടുതല്‍ കെട്ടുറപ്പുള്ളത് ആക്കുന്നതാണ് സൗബിന്‍ ഷാഹിറിന്‍റെ സംവിധാനം. താരങ്ങള്‍ക്ക് പ്രധാന്യം നല്‍കാതെ കഥയ്ക്ക് വേണ്ടി അവരെ ഒരുക്കിയിരിക്കുകയാണ് സൗബിന്‍ ഷാഹിര്‍ ആദ്യ ചിത്രത്തില്‍ തന്നെ.

പറവയിലെ നായകന്മാരായ രണ്ട് കുട്ടികള്‍, ദുല്‍ഖര്‍, സിദ്ധിക്ക്, ഷെയിന്‍ നിഗം, അര്‍ജുന്‍ അശോകന്‍, ഹരിശ്രീ അശോകന്‍, ആഷിക്ക് അബു, ശ്രിന്ദ, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

parava review, parava hit or flop, parava malayalam movie review, dulquer, best malayalam movie 2017,

ലിറ്റില്‍ സ്വയംപിന്‍റെ ക്യാമറയും റെക്സ് വിജയന്‍റെ സംഗീതവും പ്രവീണ്‍ പ്രഭാകറിന്‍റെ എഡിറ്റിങ്ങുമെല്ലാം സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു.

വ്യത്യസ്ഥമായ സിനിമകള്‍ ഈയടുത്തായി മലയാള സിനിമ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. നല്ല ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വലിയ വിജയവുമായി മാറുന്നുമുണ്ട്. ആ കൂട്ടത്തിലേക്ക് തന്നെയാണ് പറവയുടെ പറക്കലും.

The post ഉയരങ്ങള്‍ കീഴടക്കുന്ന പറവ first appeared on Onlookersmedia.

The post ഉയരങ്ങള്‍ കീഴടക്കുന്ന പറവ appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/parava-review/feed/ 0 5865